1 GBP = 86.30 INR                       

BREAKING NEWS

അഗ്നിപടരുംമുമ്പ് യേശുക്രിസ്തു നോത്രദാം കത്തീഡ്രലില്‍ നിന്നിറങ്ങി പുറത്തു പോയോ? തീ കെടുത്തി ചരിത്രസ്മാരകത്തെ പൂര്‍ണമായും നശിക്കാതെ കാത്തത് യേശുവെന്ന് സ്ഥാപിച്ച് അഗ്നിക്കിടയില്‍ തിളങ്ങിയ യേശുവിന്റെ ചിത്രവുമായി സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

നൂറ്റാണ്ടുകള്‍ പഴക്കമുള്ള നോത്രദാം കത്തീഡ്രല്‍ കത്തിനശിക്കുന്നതിന് മുമ്പ്, പള്ളിയില്‍നിന്ന് യേശുക്രിസ്തു പുറത്തേക്ക് പോകുന്നത് ദൃശ്യമായതായി വിശ്വാസികള്‍. കത്തിപ്പടര്‍ന്ന അഗ്നിക്കുള്ളില്‍നിന്നാണ് യേശുവിന്റേതെന്ന് തോന്നിക്കുന്ന രൂപം പുറത്തേക്ക് പോകുന്നതായി കണ്ടതെന്ന് അവര്‍ പറയുന്നു. സ്‌കോട്ട്‌ലന്‍ഡിലെ വെസ്റ്റ് ഡണ്‍ബാര്‍ട്ടണ്‍ഷയറില്‍ നിന്നുള്ള ലെസ്ലി റോവന്‍ എന്ന സ്ത്രീയാണ് യേശുരൂപം കണ്ടതായി സോഷ്യല്‍ മീഡിയയില്‍ ആദ്യം അവകാശപ്പെട്ടത്. അവരുടെ കണ്ടെത്തല്‍ ശരിവെച്ചുകൊണ്ട് വലിയൊരു വിഭാഗം പിന്നാലെയെത്തി. 

അഗ്നിബാധയേല്‍ക്കാതെ ദൈവപുത്രന്‍ പുറത്തേക്ക് പോകുന്നത് കണ്ടുവെന്ന ലെസ്ലിയുടെ വാദം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയിട്ടുണ്ട്. എട്ടരനൂറ്റാണ്ട് പഴക്കമുള്ള ചരിത്രസ്മാരകത്തില്‍ കുരിശിലേറ്റുന്ന സമയത്ത് യേശു ധരിച്ചിരുന്നതെന്ന് കരുതുന്ന മുള്‍ക്കിരീടമുള്‍പ്പെടെ ഒട്ടേറെ അമൂല്യ വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ട്. വിഖ്യാതങ്ങളായ ഒട്ടേറെ പെയിന്റിങ്ങുകളും ഇവിടെയുണ്ട്. മുള്‍ക്കിരീടം സംരക്ഷിക്കാനായി എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

പള്ളി കത്തുന്ന ചിത്രത്തിലേക്ക് സൂക്ഷിച്ചുനോക്കൂ, ദൈവപുത്രന്‍ പുറത്തേക്കിറങ്ങി വരുന്നത് നിങ്ങള്‍ക്ക് കാണാനാവുമെന്നാണ് ലെസ്ലി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. യേശുവിന്റേതെന്ന് അവര്‍ അവകാശപ്പെടുന്ന രൂപം വൃത്തത്തിനുള്ളിലാക്കി കൂടുതല്‍ വ്യക്തമായി കാണിച്ചിട്ടുമുണ്ട്. ചിത്രത്തിലേക്ക് നോക്കിയ തനിക്ക് ഒറ്റനോട്ടത്തില്‍ത്തന്നെ യേശുവിനെ തിരിച്ചറിയാനായെന്നും അതില്‍ താന്‍ അതിരറ്റം സന്തോഷിക്കുന്നതായും ലെസ്ലി പറയുന്നു.

അഗ്നിക്കുള്ളില്‍നിന്ന് യേശു പുറത്തേക്കുവരുന്ന ചിത്രം കത്തീഡ്രല്‍ കത്തിയമര്‍ന്നതിന്റെ ദുഃഖം പേറുന്ന പാരീസിലെ ജനതയെ ആശ്വസിപ്പിക്കുമെന്നും ലെസ്ലി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ലെസ്ലിയുടെ പോസ്റ്റ് ഒട്ടേറെപ്പേരാണ് ഷെയര്‍ ചെയ്തത്. മിക്കവരും ലെസ്ലിയുടെ കണ്ടെത്തല്‍ ശരിവെക്കുന്നുമുണ്ട്. യേശുവിന്റെ വസ്ത്രവും മറ്റും വ്യക്തമായി കാണാമെന്ന് ചിലര്‍ അവകാശപ്പെട്ടു. ഒട്ടേറെ പ്രതിമകള്‍ കൊത്തിവെച്ചിട്ടുള്ള കത്തീഡ്രലിലെ ഏതെങ്കിലും രൂപമാകാം ലെസ്ലി കണ്ടതെന്ന് എതിര്‍ക്കുന്നവര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category