മലയാളികളെല്ലാം വിഷു ആഘോഷത്തിന്റെ ആലസ്യത്തിലും ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലുമാണ്. വിഷു കണി ഒരുക്കിയും കൈനീട്ടം വാങ്ങിയും സദ്യ ഉണ്ടും മലയാളത്തിന്റെ നന്മ നിറഞ്ഞ ഓര്‍മ്മകള്‍ മലയാളികള്‍ മനസിലേറ്റി കഴിഞ്ഞു. ഇനി ഈസ്റ്റര്‍ ആഘോഷത്തിന്റെ ഒരുക്കങ്ങളാണ്. യേശുക്രിസ്തുവിന്റെ സഹനത്തിന്റെയും ത്യാഗത്തിന്റെയും ഓര്‍മ്മകളുടെ തുടക്കമായ പെസഹാ ദിനത്തിലേക്ക് ചുവടു വയ്ക്കുന്ന നിങ്ങള്‍ക്കു മുന്നിലേക്ക് നിങ്ങളുടെ പോക്കറ്റിലെ നാണയത്തുട്ടുകള്‍ പ്രതീക്ഷിച്ച് ഞങ്ങള്‍ ഒരു ജീവിത കഥ അവതരിപ്പിക്കുകയാണ്. അവരുടെ സ്വപ്നങ്ങള്‍ക്ക് നിങ്ങളുടെ ചെറു സഹായം ചിറക് നല്‍കിയേക്കും.
കോട്ടയം തോട്ടയ്ക്കാട് ഇരുവുചിറ സ്വദേശിയായ പൊന്നമ്മ എന്ന നാല്പ്പത്തെട്ട് വയസുകാരി ജന്മനാ ഉള്ള രോഗത്തിനൊപ്പം ശരീരമാസകലം പൊള്ളലേറ്റ് വേദനയുടെ ലോകത്തു കഴിയുകയാണ്. അവിവാഹിതയായ പൊന്നമ്മ ജന്മനാ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറവായതിനാല്‍ മരുന്നിന്റെ സഹായത്തോടെയാണ് കഴിഞ്ഞ് വന്നിരുന്നത്. ഞരമ്പുകളിലേക്ക് രക്തയോട്ടം കുറവായതിനാല്‍ എപ്പോഴും തലചുറ്റല്‍ പൊന്നമ്മയുടെ കൂടെപ്പിറപ്പാണ്.
ഇടക്കിടെ തലകറങ്ങി വീഴുന്ന പൊന്നമ്മ ഒരിക്കല്‍ ഉണ്ടായ തല ചുറ്റലിനെ തുടര്‍ന്ന് തളര്‍ച്ചയിലായതോടെ വീണ്ടും ആശുപത്രിലായി. വീഴ്ചയില്‍ തലയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് പൊന്നമ്മയെ ഒരുവട്ടം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കും വിധേയയാക്കിയിട്ടുണ്ട്. തുടര്‍ന്ന് ജീവിതം തള്ളിനീക്കി വന്ന പൊന്നമ്മയെ കാത്ത് അടുത്ത് മറ്റൊരു അപകടം കൂടിയെത്തിയതോടെ പൂര്‍ണമായും കിടപ്പിലായ അവസ്ഥയിലാണ്.
അടുത്തിടെ ഉണ്ടായ തലകറക്കത്തെ തുടര്‍ന്ന് നിലത്തു വീണ പൊന്നമ്മയുടെ ദേഹത്ത് മണ്ണെണ്ണ വിളക്കില്‍ നിന്ന് തീപടര്‍ന്ന് പിടിച്ചതോടെ ഇടത് കൈ മുതല്‍ താഴോട്ട് ശരീരമാസകലം പൊള്ളലേറ്റ നിലയിലാണ്. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പൊന്നമ്മയ്ക്ക്് ഡോക്ടര്‍മാര്‍ പ്ലാസ്റ്റിക് സര്‍ജറി വേണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശരീരത്തിന്റെ പകുതിയോളം സ്ഥലത്ത് പൊള്ളലേറ്റ് തൊലികള്‍ നശിച്ചിരിക്കുന്ന പൊന്നമ്മയ്ക്ക് എണീറ്റ് നടക്കാന്‍ പോലുമാവാത്ത അവസ്ഥയാണ്.
വാകത്താനം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ നെടുമറ്റം എന്ന സ്ഥലത്ത് സ്ഥിരതാമസക്കാരാണ് പൊന്നമ്മയുടെ കുടുംബം. കൂലിപ്പണിക്കാരനായ അച്ചന് ശ്രീധരന്റെ വരുമാനമാണ് കൊണ്ടാണ് കുടുംബം കഴിയുന്നത്. എണ്‍പത് വയസ്സായ അച്ഛന് പ്രായാധിക്യത്തെ തുടര്‍ന്ന് ജോലിക്ക് പോകാനും ആകാതെ വന്നതോടെ നിസ്സഹായ അവസ്ഥയിലാണ് കുടുംബം. അമ്മ ചെല്ലമ്മ സ്ട്രോക്ക് വന്ന് ഇരുപ്പിലാണ്.
മരുന്നിനും ഇഞ്ചക്ഷനുമായി പൊന്നമ്മയ്ക്ക 10000 രൂപയോളം ദിവസവും ചെലവാകുന്നുണ്ട്. ഈ തുക പോലും കണ്ടെത്താനാവാതെ കഴിയുകയാണ് ഈ കുടുംബം. സുഹൃത്തുക്കളും നാട്ടുകാരും ഒക്കെ അവരാല്‍ ആവും വിധം ഒക്കെ സഹായിച്ചു എങ്കിലും പുറത്തു നിന്നും ലഭ്യമായി കൊണ്ടിരുന്ന ഒട്ടു മിക്ക സഹായങ്ങള്‍ ക്രമേണ നിലച്ചുവെന്നു തന്നെ പറയാം. തുടര്‍ ചികിത്സ ആവശ്യമാണ്.
പൊട്ടി പൊളിഞ്ഞു പഴയ ഒരു വീട്ടിലാണ് ഇവര്‍ കഴിയുന്നത്. ഇവരുടെ വാര്‍ഡ് മെമ്പറും വാകത്താനം പഞ്ചായത്ത് പ്രസിഡന്റുമായ പ്രകാശ് ചന്ദ്രനു (9744142301) മായി നേരിട്ട് നിജസ്ഥിതി സംസാരിച്ചു മനസ്സിലാക്കുവന്‍ സാധിച്ചു. സഹായം വളരെയേറെ അര്‍ഹിക്കുന്ന കുടുംബമാണ് ഇതെന്ന് അദ്ദേഹവും അറിയിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈസ്റ്റര്‍-വിഷു അപ്പീലിലെ ആദ്യ കേസാണ് പൊന്നമ്മയുടേത്. ബ്രിട്ടീഷ് മലയാളി വായനക്കാരുടെ സഹായം അഭ്യര്‍ത്ഥിച്ച് പൊന്നമ്മയേ പോലുള്ള ആരോരും സഹായിക്കാനില്ലാത്ത നിരവധി കുടുംബങ്ങളാണ് ബ്രിട്ടീഷ് മലയാളിക്ക് ചാരിറ്റി ഫൗണ്ടേഷന് അപേക്ഷ അയച്ചത്. അതില്‍ നിന്നും ട്രസ്റ്റിമാര്‍ നേരിട്ട് അന്വേഷിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത ശേഷം സെലക്ട് ചെയ്ത, അടിയന്തിര സഹായം ആവശ്യമുള്ള ഏതാനും കേസുകളാണ് ഈസ്റ്റര്‍-വിഷു അപ്പീലിലൂടെ വായനക്കാര്‍ക്കു മുന്നിലേക്ക് എത്തുന്ന
ത്.
പൊന്നമ്മയ്ക്ക് പണം കൊടുക്കുമ്പോള്‍ ഗിഫ്റ്റ് എയ്ഡ് ബോക്സ് ടിക്ക് ചെയ്യാന്‍ മറക്കരുതേ
ഈ ദിവസങ്ങളില്‍ ഈസ്റ്ററും വിഷുവും ആഘോഷിക്കുമ്പോള്‍, അതിനായി ചിലവിടുന്ന പണത്തില്‍ നിന്നും ചെറിയൊരു മിച്ചം പിടിച്ച് പൊന്നമ്മയുടെ കുടുംബത്തിനും നല്#കാന്‍ മറക്കരുത്. ഈസ്റ്റര്‍ - വിഷു അപ്പീലിലൂടെ കരയുന്നവന്റെ വേദന പങ്കിടാന്‍ ഞങ്ങളുണ്ട് കൂടെ എന്ന് ഓരോ വായനക്കാര്‍ക്കും തെളിയിക്കാന്‍ ഉള്ള അവസരമാണ് നിങ്ങള്‍ക്ക് മുന്നില്‍ ഉള്ളത്. ഇതിനായി നിങ്ങള്‍ക്ക് വിര്‍ജിന്‍ മണി അക്കൗണ്ടിലൂടെയും ഫൗണ്ടേഷന്റെ എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടും പണം നല്‍കാം.
പണം നല്കുമ്പോള് മറക്കാതെ ഒരു കാര്യം ശ്രദ്ധിക്കുക. വിര്‍ജിന്‍ മണി അക്കൗണ്ട് വഴിയാണ് പണം നല്കുന്നതെങ്കില് മറക്കാതെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പണം നല്‍കുന്നതിനൊപ്പം ഗിഫ്റ്റ് എയ്ഡ് എടുക്കാനുള്ള സമ്മതം കൂടി ടിക്ക് ചെയ്യണം. അങ്ങനെ ചെയ്യുന്നതിലൂടെ നല്കുന്ന പണത്തിന്റെ 25 ശതമാനം ഗിഫ്റ്റ് എയ്ഡായും ലഭിക്കുന്നതാണ്. അനേകം പേര് നല്കുന്ന പണത്തിന്റെ 25 ശതമാനം കൂടുതല്‍ ലഭിക്കാനുള്ള സാധ്യത ഉണ്ടാവുമ്പോള്‍ ഒരു നല്ല തുകതന്നെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ശേഖരിക്കാന്‍ കഴിയും. നിങ്ങള്‍ നല്കുന്ന തുക എത്ര തന്നെയായാലും അതു നല്‍കാവുന്നതാണ്. ബാങ്ക് അക്കൗണ്ടിലേക്കും വിര്‍ജിന്‍ മണി അക്കൗണ്ടിലേക്കും നിങ്ങള്‍ നല്കുന്ന തുകയുടെ വിശദ വിവരങ്ങള്‍ ഓരോ ദിവസവും നല്കുന്ന വാര്‍ത്തയില്‍ വിശദമായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.
ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്കാന് ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Easter/Vishu Appeal 2019
IBAN Number: GB70MIDL40470872314320
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ