1 GBP = 86.30 INR                       

BREAKING NEWS

എല്ലാമാസവും നിങ്ങളുടെ കുട്ടിക്ക് വേണ്ടി 50 പൗണ്ട് മാറ്റി വയ്ക്കൂ; വര്‍ഷം തോറുമുള്ള ടാക്‌സ് ഇളവ് അതിരട്ടിയാക്കും; 18 വയസാകുമ്പോള്‍ 18,000 പൗണ്ട് സമ്മാനമായി നല്‍കാം

Britishmalayali
kz´wteJI³

രു കുട്ടി ജനിക്കുമ്പോള്‍ ആ കുട്ടിക്കായി പണം സമ്പാദിക്കാന്‍ മാതാപിതാക്കളും ഗ്രാന്റ് പാരന്റ്സും ആഗ്രഹിക്കാറുണ്ട്. ചിലര്‍ അത് ഫലപ്രദമായി നടപ്പിലാക്കാറുമുണ്ട്. ഇത്തരക്കാര്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്ന സ്‌കീം പ്രകാരം പാരന്റ്സിനും ഗ്രാന്റ് പാരന്റ്സിനും ജനിച്ചിരിക്കുന്ന കുട്ടിയുടെ പേരില്‍ നികുതി സൗഹൃദ അക്കൗണ്ട് തുറക്കാന്‍ സാധിക്കുന്നതാണ്. ജൂനിയര്‍ ഇസ അഥവാ ജിസ എന്ന പ്രത്യേക ടാക്സ് ഇളവാണിതിന് ലഭിക്കുന്നത്. കുട്ടിക്ക് 18 വയസാകുമ്പോഴേക്കും കൈമാറാവുന്ന ഈ ദീര്‍ഘകാല സമ്പാദ്യത്തിന് ആകര്‍ഷകമായ നികുതി ഇളവാണ് സര്‍ക്കാര്‍ പ്രദാനം ചെയ്തിരിക്കുന്നത്.

ഇത്തരത്തില്‍ അക്കൗണ്ടിലേക്ക് എല്ലാ മാസവും നിങ്ങളുടെ കുട്ടിക്ക് വേണ്ടി വെറും 50 പൗണ്ട് മാറ്റി വയ്ക്കുകയേ ചെയ്യേണ്ടതുള്ളൂ. സര്‍ക്കാര്‍ വര്‍ഷം തോറും നല്‍കുന്ന ടാക്സ് ഇളവ് അതിരട്ടിയാക്കുകയും ചെയ്യും. തുടര്‍ന്ന് കുട്ടിക്ക് 18 വയസാകുമ്പോള്‍ 18,000 പൗണ്ട് സമ്മാനമായി നല്‍കാന്‍ കഴിയുന്ന പദ്ധതിയാണിത്. ഇത് വേണ്ടെന്ന് വയ്ക്കുന്നത് ബുദ്ധിശൂന്യമായ നീക്കമായിരിക്കുമെന്നുറപ്പാണ്. കുട്ടികള്‍ക്കുള്ള ടാക്സ് അലവന്‍സ് 4260 പൗണ്ടില്‍ നിന്നും 4368 പൗണ്ടായി ഈ  നികുതി വര്‍ഷത്തില്‍ ഉയര്‍ത്തിയതിലൂടെ കുട്ടികളില്‍ വളരെ ചെറുപ്പത്തില്‍ തന്നെ സമ്പാദ്യ ശീലം വളര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ മുതിര്‍ന്നവര്‍ക്കുള്ള ഇസ അലവന്‍സ് 20,000 പൗണ്ടില്‍ നിന്നും തീരെ വര്‍ധിപ്പിച്ചിട്ടുമില്ല.

ഒരു കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ ജിസയില്‍ നിന്നും മോശമല്ലാത്ത ഒരു തുക ലഭിക്കുന്നത് മുതിര്‍ന്ന ജീവിതം നല്ല രീതിയില്‍ തുടങ്ങാന്‍ അവര്‍ക്ക് കരുത്ത് പകരുമെന്നാണ് ഹാര്‍ഗ്രീവ്സ് ലാന്‍സ്ഡൗണ്‍ ബ്രോക്കറായ സാറാ കോള്‍സ് പറയുന്നത്. നിലവില്‍ പത്തില്‍ ആറ് മാതാപിതാക്കളും ജിസാസിനായി പണം നിക്ഷേപിക്കുന്നതിനായി താല്‍പര്യപ്പെടുന്നുവെന്നാണ് റവന്യൂ ആന്‍ഡ് കസ്റ്റമേര്‍സില്‍ നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

ഈ വര്‍ഷം മുഴുവന്‍ തുക ഇന്‍വെസ്റ്റ് ചെയ്യുന്ന പാരന്റിന് നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച നിരക്കായ 3.6 ശതമാനം ലഭിക്കുമെന്നാണ് മണിഫാക്ട്സ് വെളിപ്പെടുത്തുന്നത്. മാസത്തില്‍ 50 പൗണ്ട് നല്‍കിയാല്‍ കുട്ടിക്ക് 18 വയസാകുമ്പോള്‍ നാം നിക്ഷേപിച്ചിരിക്കുന്ന മൊത്തം തുക 10,800 പൗണ്ട് മാത്രമേയുണ്ടാവുകയുള്ളൂ. ബാക്കിയുള്ള തുക സര്‍ക്കാരാണ് ഇതിലേക്ക് നിക്ഷേപിക്കുന്നതെന്നും ഇതിലൂടെ ഇത് ലഭിക്കുന്ന തുക മൊത്തത്തില്‍ 18,000 പൗണ്ടായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കുട്ടികള്‍ വളര്‍ന്ന് വലുതാകുമ്പോള്‍ അവര്‍ക്ക് വിദ്യാഭ്യാസത്തിനായും വീടുവാങ്ങാനുമായി ഈ തുക പ്രയോജനപ്പെടുമെന്നുറപ്പാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category