1 GBP = 87.20 INR                       

BREAKING NEWS

ഇന്ത്യയില്‍ നിന്നും വിവാഹം ചെയ്ത് ലണ്ടനില്‍ എത്തി; കിച്ചണ്‍ നന്നാക്കാന്‍ വന്ന പാക്കിസ്ഥാനിയെ പ്രണയിച്ചപ്പോള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചു; വിരോധം ഉള്ളില്‍ സൂക്ഷിച്ച ഇന്ത്യക്കാരനായ ഭര്‍ത്താവ് ഒരിക്കല്‍ വെട്ടിക്കൊന്ന് പക തീര്‍ത്തു; ഇല്‍ഫോര്‍ഡിലെ ഇന്ത്യന്‍ ദുരന്തകഥ ഇങ്ങനെ

Britishmalayali
kz´wteJI³

ണ്ടനിലെ ഇല്‍ഫോര്‍ഡിലെ വീട്ടില്‍ ഇന്ത്യക്കാരിയായ ദേവി അണ്‍മത്തല്ലെഗഡൂ എന്ന 35 കാരി മുന്‍ ഭര്‍ത്താവായ രാമനോഡ്ജ് അണ്‍മത്തല്ലെഗഡൂവിനാല്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ വിചാരണ ഓള്‍ഡ് ബെയ്ലെ കോടതിയില്‍ വച്ച് നടന്നു. ഇന്ത്യയില്‍ നിന്നും രാമനോഡ്ജിനെ വിവാഹം ചെയ്ത് ലണ്ടനില്‍ എത്തിയ ദേവി കിച്ചണ്‍ നന്നാക്കാന്‍ വന്ന പാക്കിസ്ഥാനിയെ പ്രണയിച്ചപ്പോള്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഈ വിരോധം ഉള്ളില്‍ സൂക്ഷിച്ച ഇന്ത്യക്കാരനായ ഭര്‍ത്താവ്  വെട്ടിക്കൊന്ന് പക തീര്‍ക്കുകയായിരുന്നു. ഇല്‍ഫോര്‍ഡിലെ ഇന്ത്യന്‍ ദുരന്തകഥ ഇത്തരത്തില്‍ ആരെയും ഞെട്ടിക്കുന്നതാണ്.

തന്നെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയ മുന്‍ ഭാര്യയോടുള്ള പക കാരണം രാമനോഡ്ജ് രണ്ട് വില്ലുകളും അമ്പുകളും ബോള്‍ട്ടുകള്‍, ഹാമര്‍, കത്തി,  തുടങ്ങിയ ആയുധങ്ങളുമായിട്ടാണ് ദേവിയുടെ വീടിനടുത്തുള്ള ഷെഡില്‍ എത്തി കാത്തിരുന്ന് കൃത്യം നിര്‍വഹിച്ചത്. ഗര്‍ഭിണിയായിരുന്ന ദേവി അലക്കുമ്പോള്‍ മറഞ്ഞിരുന്ന് അവരുടെ വയറിന് അമ്പെയതിനെ തുടര്‍ന്ന് വയറ്റിലുള്ള കുഞ്ഞ് തലനാരിഴക്കായിരുന്നു രക്ഷപ്പെട്ടിരുന്നത്. എന്നാല്‍ ആശുപത്രിയില്‍ സിസേറിയനിലൂടെ പുറത്തെടുത്ത കുട്ടി അല്‍പസമയത്തിനകം മരിക്കുകയും ചെയ്തിരുന്നു.

അമ്പേറ്റ വെപ്രാളത്തില്‍ വീട്ടിലേക്കോടിയ ദേവിയെ പിന്തുടര്‍ന്ന മുന്‍ ഭര്‍ത്താവ് അവരെ വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് ജൂറര്‍മാര്‍ക്ക് മുന്നില്‍ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. എട്ട് മാസം ഗര്‍ഭിണിയായപ്പോഴാണ് ദേവി കൊല്ലപ്പെട്ടിരിക്കുന്നത്. 16 വയസുള്ളപ്പോഴായിരുന്നു ദേവി രാമനോഡ്ജിനെ വിവാഹം ചെയ്തത്. മാതാപിതാക്കള്‍ നടത്തിക്കൊടുത്ത ഈ വിവാഹ ബന്ധത്തില്‍ ദേവി സന്തുഷ്ടയായിരുന്നില്ലെന്നും തല്‍ഫലമായി ഇവര്‍ 2012ല്‍ വേര്‍പിരിഞ്ഞുവെന്നും റിപ്പോര്‍ട്ടുണ്ട്. ലണ്ടനിലെ തങ്ങളുടെ കിച്ചണില്‍ ഡെക്കറേഷന്‍ നിര്‍വഹിക്കാന്‍ വന്ന പാക്കിസ്ഥാനി യുവാവായ ഇംതിയാസ് മുഹമ്മദുമായി അതിന് മുമ്പ് തന്നെ ദേവി ബന്ധം ആരംഭിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.

കൊല്ലപ്പെടുമ്പോള്‍ ദേവി ഇംതിയാസിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. തങ്ങളുടെ ആദ്യ കുട്ടിയെ ഇരുവരും ആവേശത്തോടെ കാത്തിരിക്കുമ്പോഴാണ് ദേവി കൊല്ലപ്പെട്ടത്. ദേവി തന്നെ ഉപേക്ഷിച്ച് ഇംതിയാസിനൊപ്പം പോയപ്പോള്‍ രാമനോഡ്ജ് ഉടന്‍ യാതൊരു വിധത്തിലും പ്രതികരിച്ചിരുന്നില്ലെന്നാണ് കോടതിയില്‍ ബോധിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ തന്നെ ചതിച്ച മുന്‍ഭാര്യയോടുള്ള പക കനലായി മനസില്‍ എരിച്ച ഇദ്ദേഹം ഒരു വര്‍ഷത്തോളം വിവിധ ആയുധങ്ങള്‍ ദേവിയുടെ ഷെഡില്‍ സംഭരിക്കുകയും തക്കം കിട്ടിയപ്പോള്‍ ദേവിയെ വകവരുത്തുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 12നാണ് കൊല നടന്നത്.

ഇംതിയാസിനെയും ദേവിയെയും ബന്ധിക്കാനും  ഇരുവരെയും ഗര്‍ഭത്തിലുളള കുഞ്ഞിനെയും കൊല്ലുകയായിരുന്നു സായുധനായി എത്തിയ രാമനോഡ്ജ് ലക്ഷ്യമിട്ടിരുന്നതെന്നും കോടതിക്ക് മുന്നില്‍ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. രാമനോഡ്ജ് പ്രതികാരത്തോടെ തന്നെ പിന്തുടരുന്നത് കണ്ട ഇംതിയാസ് ദേവിക്കരികിലേക്ക് പേടിച്ച് ഓടിയടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. താന്‍ കൊല ചെയ്തിട്ടില്ലെന്നും ഗര്‍ഭത്തിലുള്ള കുട്ടിയെ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് രാമനോഡ്ജ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട വിചാരണ തുടരുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category