1 GBP = 91.00 INR                       

BREAKING NEWS

ജോലി തേടി പറന്നിറങ്ങിയത് ക്രിക്കറ്റ് മോഹങ്ങള്‍ ഉള്ളിലൊതുക്കി; റിസര്‍വ്വ് ബെഞ്ചില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ നിറഞ്ഞത് അന്താരാഷ്ട്ര താരമാകാനുള്ള പ്രതീക്ഷ തന്നെ; ദിലീപ് മെന്‍ഡിസിന്റെ പിന്തുണയോടെ ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമിലെ മലയാളി താരോദയമായത് പ്രതിഭ തെളിയിച്ച്; ഇന്ത്യയെ തകര്‍ത്ത കൊടുങ്ങല്ലൂര്‍ സ്വദേശി സിന്‍ഡോ മൈക്കിള്‍ ക്രിക്കറ്റ് ചര്‍ച്ചകളിലെ പുതുതാരം

Britishmalayali
ജംഷാദ് മലപ്പുറം

മലപ്പുറം: ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമില്‍ പുതിയൊരു മലയാളി താരോദയംകൂടി, ഇന്ത്യക്കെതിരെ നടന്ന മത്സരത്തിലൂടെ തന്നെ ഒമാന്‍ ടീമിനുവേണ്ടി അരങ്ങേറ്റം കുറിക്കാന്‍ ഭാഗ്യം ലഭിച്ച വ്യക്തിയാണു തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി സിന്‍ഡോ മൈക്കിള്‍, നേരത്തെ ടീമില്‍ റിസര്‍വ് താരമായി ടീമില്‍ ഇടംപിടിച്ചിരുന്നെങ്കിലും ആദ്യമായി ക്രീസിലിറങ്ങിയത് കഴിഞ്ഞ ഡിസംബറില്‍ ശ്രീലങ്കയില്‍വെച്ചു നടന്ന എമര്‍ജിങ് ടീംസ് കപ്പ് ടൂര്‍ണമെന്റിലാണ്.

ഇന്ത്യയുടെ അണ്ടര്‍ 23ടീമിനെയാണ് അന്നു ഒമാന്‍ നേരിട്ടത്. ടീമിന്റെ ഓള്‍ റൗണ്ടറാണ് സിന്‍ഡോ, ഇന്ത്യക്കെതിരെ നടന്ന ആദ്യമത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ചില്ലെങ്കിലും കോച്ച് ദുലീപ് മെന്‍ഡിസ് രണ്ടാം മത്സരത്തിലും അവസരം നല്‍കിയതോടെയാണ് കോച്ചിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്. രണ്ടാംമത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ടീം പരായപ്പെട്ടെങ്കിലും 70 പന്തില്‍ 54 റണ്‍സെടുക്കുകയും, ബൗളിംഗില്‍ അഫ്ഗാനിസ്ഥാന്റെ പ്രധാന താരത്തിന്റെ വിക്കറ്റെടുക്കുകയും ചെയ്തു. 2011ലാണ് ജോലി ആവശ്യാര്‍ഥം സിന്‍ഡോ ഒമാനിലെത്തിയത്.

ഇനി ഏപ്രീല്‍ 18ന് നമീബിയയില്‍വെച്ചു നടക്കുന്ന ഐ.സി.സി.സി ഡിവഷന്‍ ടു ലീഗ് മത്സരത്തിനായി പരിശീലനം നടത്തുന്ന ഒമാന്‍ ദേശീയ ടീമിലെ അംഗമാണ് സിന്‍ഡോ മത്സരത്തില്‍ പങ്കെടുക്കാനായി ഏപ്രീല്‍ അഞ്ചിന് ടീം പുറപ്പെടും. കൊടുങ്ങല്ലൂര്‍ സ്വദേശിയായ സിന്റോ മൈക്കിള്‍ നേരത്തെ തൃശ്ശൂര്‍ ഏജീസ് ഓഫീസ് താരമായിരുന്നു. തൃപ്പൂണിത്തുറ റോയല്‍ ക്രിക്കറ്റ് അക്കാദമിയില്‍ കോച്ച് രാം മോഹന് കീഴിലായിരുന്നു പരിശീലനം

ഒമാന്‍ ടീമിലെ ഇന്ത്യന്‍ സാന്നിധ്യം
മലയാളി താരം അരുണ്‍ പൗലോസുള്‍പ്പെടെ ഇന്ത്യന്‍ വംശജരായ നിരവധി താരങ്ങള്‍ ഒമാന്‍ ടീമില്‍ ഇടംപിടിച്ചവരാണ്, ഓപ്പണിങ് ബാറ്റ്സ്മാനായ അരുണ്‍ കേരള അണ്ടര്‍ 22, അണ്ടര്‍ 25, ട്വന്റി 20 ടീമുകളില്‍ കളിച്ചിട്ടുണ്ട്. ആലുവ ഗ്ലോബ്സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്ബിലൂടെയായിരുന്നു തുടക്കം.

നേരത്തെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ കോട്ടയം, മലപ്പുറം സ്വദേശികള്‍ കളിക്കാനിറങ്ങിരുന്നു. കോട്ടയം പൂഞ്ഞാര്‍ സ്വദേശിയും ദാര്‍സെത്ത് ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ ഹരികേശവ് പ്രമോദ്, മലപ്പുറം മക്കരപറമ്പ് സ്വദേശിയും ഗുബ്ര ഇന്ത്യന്‍ സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമായ സനിന്‍ നിസാര്‍ ഫഹദ് എന്നിവരാണ് ഒമാന്‍ ടീമില്‍ ഇടം നേടിയത്.
അണ്ടര്‍ 19 ദേശീയ ടീമിനെ തെരഞ്ഞെടുക്കുന്നതിനായി ഒമാന്‍ ക്രിക്കറ്റ് സംഘടിപ്പിച്ച ലീഗ് മാച്ചിലെ പ്രകടനമാണ് രണ്ട് പേര്‍ക്കും വഴി തുറന്നത്. സ്‌കൂള്‍ ടീമുകള്‍, ഒമാനിലെ ക്രിക്കറ്റ് അക്കാദമി ക്ലബ്ബുകള്‍ എന്നിവ തമ്മിലായിരുന്നു ലീഗ് മത്സരങ്ങള്‍. ലീഗ് റൗണ്ടിലെ പ്രകടനം വിലയിരുത്തി തെരഞ്ഞെടുത്ത 70 പേരെ ഉള്‍പ്പെടുത്തി ഒമാന്‍ ക്രിക്കറ്റ് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ നിന്നാണ് 18 പേരടങ്ങുന്ന ദേശീയ ക്രിക്കറ്റ് ടീമിനെ രൂപപ്പെടുത്തിയത്.

ഇവര്‍ക്ക് നിരന്തര പരിശീലനവും കോച്ചിങും ഏര്‍പ്പെടുത്തി. തുടര്‍ന്ന് പ്ലയിങ് ഇലവനും മൂന്ന് പകരക്കാരും ഉള്‍പ്പെടെ പതിനാല് പേരെ ടീമില്‍ ഉള്‍പ്പെടുത്തി മലേഷ്യന്‍ ടീമിനുള്ള ദേശീയ ടീമിനെ തെരഞ്ഞെടുത്തു. ഗ്രൗണ്ടിലെ പ്രകടനം, കായിക ക്ഷമത, വിദേശമണ്ണില്‍ കളിക്കുന്നതിലെ മികവ് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് താരങ്ങളെ തെരഞ്ഞെടുത്തത്.

മസ്‌ക്കറ്റില്‍ ട്രാവല്‍സ് ജീവനക്കാരനായ പ്രമോദിന്റെയും എന്‍ജിനീയറിങ് കോളേജ് അദ്ധ്യാപികയായ രഞ്ജിനിയുടെയും മകനാണ് ഹരികേശവ് പ്രമോദ്. ഒമാന്‍ കായിക മന്ത്രാലയത്തില്‍ വെറ്റിനറി സര്‍ജനായ സേവനമനുഷ്ഠിക്കുന്ന നിസാറിന്റെയും ഫിനാന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഹാജറ കളത്തിങ്ങലിന്റെയും രണ്ട് മക്കളില്‍ മൂത്തയാളാണ് സനിന്‍ നിസാര്‍ ഫഹദ്.

വിദേശ താരങ്ങളുടെ സാന്നിധ്യം
ആദ്യകാലംമുതല്‍തന്നെ ഒമാന്‍ ക്രിക്കറ്റ് ടീമിനു ശക്തി വിദേശ താരങ്ങളുടെ സാന്നിധ്യം തന്നെയായിരുന്നു. ഇന്ത്യ, പാക്കിസ്ഥാന്‍ രാജ്യങ്ങളില്‍ നിന്നും നിരവധിപേര്‍ ഇതിനോടകം മാന്‍ ദേശീയ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒമാനില്‍ ജനിച്ചുവളര്‍ന്ന ഏക താരം നേരത്തെ 24വയസ്സുകാരനായിരുന്ന സൂഫിയാന്‍ മഹ്മൂദ് എന്ന താരം മാത്രമായിരുന്നു. മികച്ച ഫാസ്റ്റ് ബൗളറായാണ് ഇദ്ദേഹം ടീമില്‍ ഇടം പിടിച്ചത്.

സമീപകാലത്ത് ദേശീയ ടീം നടത്തുന്ന ശ്രദ്ധേയമായ പ്രകടനം ഒമാനിലെ ന്യൂജനറേഷനെ കൂടുതലായി ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. നിരവധി പരിമിതികളെ അതിജീവിച്ചാണ് ഒമാന്‍ ക്രിക്കറ്റ് ടീം വളര്‍ന്നുവന്നത്. താരങ്ങള്‍ക്ക് പരിശീലിക്കാന്‍ നിലവാരമുള്ള ഒരു പിച്ച് പോലും നേരത്തെ രാജ്യത്തുണ്ടായിരുന്നില്ല. 2007ലായിരുന്നു ആദ്യമായി ഒമാനില്‍ സിമന്റ് കൊണ്ടുള്ള പിച്ച് നിര്‍മ്മിച്ചത്. നിലവില്‍ നിലവാരമുള്ള ഒരു പിച്ചുകളുണ്ട്, മക്സറ്റില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള അല്‍ അമീറത്തിലാണ് ഫ്ളഡ് ലിറ്റ് സൗകര്യമുള്ള ആദ്യ പിച്ച് നിര്‍മ്മിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category