kz´wteJI³
കൊച്ചി: സിനിമയെ വെട്ടിലാക്കിയ തര്‍ക്കം ഒടുവില്‍ പരിഹരിച്ചു. നിര്‍മ്മാതാവ് ആല്വിന് ആന്റണിയുടെ വീട്ടിലെത്തി സംവിധായകന് റോഷന് ആന്‍ഡ്രൂസ് മാപ്പ് പറഞ്ഞതോടെയാണ് പ്രശ്നം തീരുന്നത്. കേസ് നിയമ നടപടികളിലേക്ക് പോയ സാഹചര്യത്തിലാണ് ഭാര്യയുമൊത്ത് ആല്വിന് ആന്റണിയുടെ വീട്ടിലെത്തി റോഷന് പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തത്. ഇതോടെ ആല്വിന് ആന്റണിയുടെ മകനെതിരെ റോഷന്റെ സുഹൃത്തായ സഹസംവിധായിക നല്കിയ പരാതിയും പിന്‍വലിച്ചു. ഇതോടെ ആല്വിന് ആന്റണിയുടെ മകന് പീഡനക്കേസില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ആല്വിന് ആന്റണിയുടെ വീട്ടില്‍ കയറി റോഷന് ആന്‍ഡ്രൂസ് അക്രമം നടത്തിയത് സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയമായിരുന്നു. റോഷനെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കുകയും ചെയ്തു. അതിനിടെ പ്രശ്നമെല്ലാം പറഞ്ഞ് അവസാനിപ്പിച്ചെന്ന കത്ത് പ്രൊഡ്യുസേഴ്സ് അസോസിയേഷന് ലഭിച്ചിട്ടുണ്ട്.
ആല്വിന് ആന്റണിയുടെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ റോഷന് ആന്‍ഡ്രൂസിനെതിരേ കടുത്ത നിലപാടാണ് സിനിമാ ലോകം എടുത്തത്. നിര്‍മ്മാതാക്കളുടെ സംഘടന നേരിട്ട് ഡിജിപിക്ക് പരാതിയും നല്കി. ഇതിനിടെയാണ് ആല്‍വിന്റെ മകനെതിരെ പരാതി എത്തിയത്. ഇതോടെ കേസില്‍ നിന്ന് പിന്മാറാന് ആല്‍വിനില്‍ സമ്മര്‍ദ്ദം ഏറുകയായിരുന്നു. കൂടുതല്‍ പ്രതിസന്ധികളിലേക്ക് പോകാതിരിക്കാന്‍ നടത്തിയ ഒത്തു തീര്‍പ്പ് നീക്കങ്ങള്‍ ഇതോടെ ഫലം കണ്ടു. കേസില്‍ നിന്ന് പിന്മാറാന് ആല്‍വിനും തീരുമാനിച്ചു. ഇതോടെയാണ് പ്രശ്ന പരിഹാരം സാധ്യമായതെന്നാണ് സൂചന. സിനിമയിലെ പ്രമുഖരും ഒത്തുതീര്‍പ്പിന് വേണ്ടി രംഗത്ത് എത്തിയിരുന്നു. മലയാളത്തിലെ പ്രമുഖ സംവിധായകനാണ് റോഷന്. കായംകുളം കൊച്ചുണ്ണിയെന്ന നൂറു കോടി ക്ലബ്ബില്‍ കയറിയ സിനിമയുടെ സംവിധായകന്. ഇതെല്ലാം പരിഗണിച്ചാണ് ഇടപെടല്‍ നടന്നത്. ഇതിന്റെ ഭാഗമായാണ് റോഷന് ആന്‍ഡ്രൂസ് ആല്‍വിന്റെ വീട്ടിലെത്തി കാര്യങ്ങളെല്ലാം പറഞ്ഞു തീര്‍ത്തത്. ഇതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിലക്ക് പിന്‍വലിക്കാന്‍ സാധ്യത കൂടുകയാണ്.
വീട്ടില്‍ കയറി നിര്‍മ്മാതാവിന്റെ ഭാര്യയേയും മകന്റെ കൂട്ടുകാരനേയും അതിക്രൂരമായാണ് സംവിധായകനായ റോഷന് ആന്‍ഡ്രൂസും കൂട്ടുകാരും തല്ലി ചതച്ചത്. പൊലീസിന് കേസ് കൊടുത്തുവെങ്കിലും നടപടിയൊന്നും എടുത്തില്ല. ഇതിനിടെ തന്നെ മര്‍ദ്ദിച്ചുവെന്ന് കാട്ടി റോഷന് കൗണ്ടര്‍ കേസും നല്കി. എന്നാല്‍ അടിപടി നടന്നത് ആല്‍വിന്റെ വീട്ടിലായതുകൊണ്ട് മാത്രം കേസ് നിലനില്‍ക്കാത്ത അവസ്ഥയുണ്ടായി. ഇതിനിടെ സിനിമാ ലോകം ഒന്നടങ്കം ആല്വിന് പിന്തുണയുമായെത്തി. ഇതിനെ മറികടക്കാന്‍ ആല്‍വിന്റെ മകനെതിരെ റോഷന് പീഡനക്കേസ് കൊടുത്തുവെന്നാണ് വിലയിരുത്തല്‍. ഇത് ആല്വിന് ആന്റണിയെ വെട്ടിലാക്കി. ഇതിനിടെയാണ് ഒത്തുതീര്‍പ്പിന് പുതുമാനം നല്കാന് ആല്വിന് ആന്റണിയുടെ വീട്ടിലേക്ക് റോഷന് എത്തിയത്. എല്ലാം തെറ്റിദ്ധാരണയുടെ ഫലമെന്ന് റോഷന് വിശദീകരിച്ചുവെന്നാണ് മറുനാടന്‍ ലഭിച്ച സൂചന.
റോഷന് ആന്‍ഡ്രൂസിന്റെ ഇവിടെ സ്വര്‍ഗ്ഗമാണ് എന്ന ചിത്രത്തിന് സമാനമായ അവസ്ഥകള്‍ സംവിധായകന്റെ ജീവിതത്തിലും ഉണ്ടായിരുന്നു. അച്ഛന്റെ അറസ്റ്റും മറ്റും നടക്കുന്ന സ്ഥിതിയും വന്നു. ഈ സാഹചര്യത്തില്‍ രക്ഷിക്കാനെത്തിയ രാഷ്ട്രീയ നേതാവുമായി റോഷന് അടുപ്പം സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലും മറ്റും പോയി ആതിഥ്യം സ്വീകരിക്കുകയും ചെയ്തു. ഇന്ന് കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായക വ്യക്തിത്വമാണ് ഈ നേതാവ്. അതുകൊണ്ട് തന്നെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് ആല്വിന് ആന്റണിയുടെ വീട് ആക്രമിച്ച കേസ് വിവാദമായപ്പോള്‍ റോഷന് പറഞ്ഞിരുന്നു. ഇതിന് സമാനമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സാഹചര്യ തെളിവുകളും പള്‍സര്‍ സുനിയുടെ മൊഴിയും അടിസ്ഥാനമാക്കിയാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പൊലീസ് പ്രതിയാക്കിയത്. എന്നാല്‍ വിഡിയോ തെളിവു വരെ ഉണ്ടായിട്ടും വീടാക്രമണക്കേസില്‍ പൊലീസ് റോഷനെ തൊടുന്നുമില്ല. ഇതില്‍ സിനിമയ്ക്കുള്ളില്‍ പ്രതിഷേധം വ്യാപകമാണ്. ആല്വിന് ആന്റണിയുടെ മകനും റോഷന് ആന്‍ഡ്രൂസിന്റെ സഹസംവിധായകനുമായ ആല്വിന് ജോണ്‍ ആന്റണിയുമായുള്ള പ്രശ്നമാണ് അക്രമത്തില്‍ കലാശിച്ചത്.
ഇന്നലെ നാടകീയ നീക്കങ്ങളാണ് നടന്നത്. സിനിമയിലെ സഹ സംവിധായികയുമായുള്ള പ്രശ്നമാണ് വീടാക്രമണത്തില്‍ കലാശിച്ചത്. റോഷന്റെ പെണ് സുഹൃത്തുമായി സംവിധായിക സഹായിയായ ആല്വിന് ആന്റണിയുടെ മകന് അടുപ്പം പുലര്‍ത്തുന്നുവെന്ന സംശയമാണ് റോഷനെ പ്രകോപിപ്പിച്ചത്. നേരത്തെ ഈ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് പല രഹസ്യങ്ങളും റോഷനോട് ആല്വിന് ആന്റണിയുടെ മകന് പങ്കുവച്ചിരുന്നു. ഇത് പിന്നീട് കോള്‍ കോണ്‍ഫറന്‍സിലൂടെ പെണ്‍കുട്ടിയെ റോഷന് കേള്‍പ്പിക്കുകയും ചെയ്തു. ഇതോടെയാണ് യുവതിയും ആല്വിന് ആന്റണിയുടെ മകനും തെറ്റുന്നത്. ഇത് മുതലെടുത്ത് ഈ പെണ്‍കുട്ടിയെ കൊണ്ട് ഡിജിപിക്ക് പീഡന പരാതി കൊടുക്കുകയാണ് റോഷന് ചെയ്തത്. കുറച്ചു നാള് മുമ്പ് ആല്വിന് ആന്റണിയുടെ മകന് കാറില്‍ കയറ്റി കൊണ്ടു പോയി യുവതിയെ വേണ്ടാത്തിടത്ത് പിടിച്ചുവെന്നാണ് ഡിജിപിക്ക് നല്കിയ പരാതി. ഇതോടെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ തുടങ്ങി.
സഹസംവിധായികയായ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട സംഭവങ്ങളായിരുന്നു ആല്‍വിന്റെ മകനും റോഷനും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം. അന്നൊക്കെ അണിയറയിലായിരുന്ന സഹസംവിധായികയായ യുവതി ഇപ്പോള്‍ എല്ലാം തുറന്നുപറഞ്ഞ് രംഗത്തെത്തുകയും ചെയ്തു. യുവതി പറയുന്നതിങ്ങനെ- ആല്‍വിനെ എനിക്ക് കുറച്ചുകാലമായി അറിയാം. ഞങ്ങളുടെ കോമണ്‍ ഫ്രണ്ട് ഉണ്ട്, ജോണി. ജോണിയുടെ മ്യൂസിക് വീഡിയോ ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്നാണ് ഡയറക്ട് ചെയ്തത്. അങ്ങനെയാണ് പരിചയം തുടങ്ങുന്നത്. അതിനിടക്ക് ഒരു ഫംഗ്ഷന് ഇടയ്ക്ക് വച്ച് എന്നെ പ്രൊപ്പോസ് ചെയ്തു. പക്ഷെ എനിക്ക് മറ്റൊരിഷ്ടമുള്ളത് ഞാന്‍ ആല്‍വിനോട് പറഞ്ഞു. അതങ്ങനെ തീര്‍ന്നു. ഞങ്ങള്‍ ഇടക്ക് കൊച്ചിയില്‍ വച്ച് ഒരുമിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിക്കാറും എന്നെ ആല്വിന് ഓഫീസില്‍ ഡ്രോപ്പ് ചെയ്യാറുമൊക്കെയുണ്ട്. അന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ച് എന്നെ ഓഫീസില്‍ ഡ്രോപ്പ് ചെയ്യുന്നതിനിടെ ആല്വിന് കുറച്ച് എക്സന്‍ട്രിക് ആയി പെരുമാറിയെന്നായിരുന്നു ആരോപണം.
എന്റെ വിവാഹം വേണമോ എന്ന കാര്യം ഒന്നുകൂടി ചിന്തിക്കാനും അയാള്‍ എനിക്ക് ചേരുന്നയാളല്ലെന്നുമൊക്കെ പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ആല്‍വിന്റെ ഭാഗത്തു നിന്ന് അപ്രതീക്ഷിതമായി എനിക്ക് പോലും തടയാന്‍ പറ്റാത്ത തരത്തില്‍ അപമര്യാദയായ പെരുമാറ്റം ഉണ്ടായി. ഞാന്‍ വണ്ടിനിര്‍ത്താന്‍ ആവശ്യപ്പെട്ട് ഇറങ്ങിപ്പോവുകയും ചെയ്തു. അതിന് പിന്നെ പല തവണ സോറി പറഞ്ഞു. പെട്ടെന്ന് ദേഷ്യം വന്നപ്പോള്‍ ചെയ്ത് പോയതാണെന്ന് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സാറിന്റെ ഒരു ഫ്രണ്ട് വിളിച്ച് നീയെന്തിനാ റോഷനെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നതെന്ന് ചോദിച്ചു. ഞാനിത് സാറിനോട് പറയും എന്ന് കരുതി അതിന് മുന്നെ തന്നെ ആല്വിന് റോഷന് സാറിനെ കണ്ട് ഞങ്ങളെ തമ്മില്‍ തെറ്റിക്കാനുള്ള കാര്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു. അപ്പോഴാണ് എനിക്ക് ഇതിന്റെ യഥാര്‍ഥ കളി മനസിലാവുന്നതെന്നും യുവതി ആരോപിച്ചിരിന്നു.
അടുത്തദിവസം ഞാന്‍ സാറിനെ കണ്ടു. തല്ക്കാലം ഒരു ബ്രേക്ക് എടുക്കാനും, ആല്വിന് കൊച്ചുപയ്യനാണെന്നും, അവനെ താന്‍ പറഞ്ഞ് ശരിയാക്കാമെന്നും സാറ് എന്നോട് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ആല്‍വിന്റെ കോള്‍ സാറിന് വന്നു. സാറത് ലൗഡ്സ്പീക്കറിലിട്ട് എന്നെയും കേള്‍പ്പിച്ചുവെന്നും യുവതി വിശദീകരിച്ചിരുന്നു. ഇതിനിടെ റോഷന് ആന്‍ഡ്രൂസും ആല്വിന് ആന്റണിയും തമ്മിലുള്ള തര്‍ക്കത്തില്‍ മോഹന്‍ലാലും മമ്മുട്ടിയും ഇടപെടുന്നുവെന്ന സൂചനയും എത്തി. നിര്‍മ്മാതാക്കളുടെ സംഘടയുടെ പ്രതിനിധികള്‍ ഇരുവരുമായി വിശദമായ ചര്‍ച്ച നടത്തി. എന്നാല്‍ തര്‍ക്കത്തില്‍ ഇടപെട്ടുവെന്ന വാര്‍ത്ത ഇരുവരുമായി ബന്ധപ്പെട്ടവര്‍ നിഷേധിച്ചിട്ടുമുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam