1 GBP = 87.90 INR                       

BREAKING NEWS

വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം തുടരും; കേരളത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കാതെ രാഹുല്‍ ഗാന്ധി; വാര്‍ത്താ സമ്മേളനത്തില്‍ മിനിമം വരുമാനത്തെ കുറിച്ച് മാത്രം പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍; വയനാട്ടിലെ കാര്യത്തില്‍ തീരുമാനം എടുക്കുക പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍; രണ്ട് സീറ്റില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇന്ന് ഉത്തരമില്ലെന്ന് വിശദീകരണം; ആശയ കുഴപ്പത്തിലാകുന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: വയനാട് ലോക്സഭാ സീറ്റിനെ കുറിച്ചു അനിശ്ചിതത്വം തുടരും. വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് രാഹുല്‍ ഗാന്ധി ഇന്നും പ്രതികരിച്ചില്ല. മിനിമം വരുമാനത്തെ കുറിച്ച് മാത്രമേ ഇന്നത്തെ പത്ര സമ്മേളനത്തില്‍ രാഹുല്‍ പ്രതികരിച്ചുള്ളൂ. വയനാട്ടില്‍ രാഹുല്‍ മത്സരിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സിപിഎം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം നീളുന്നത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലൂടെ ഇക്കാര്യം അറിയിക്കാനാണ് രാഹുലിന്റെ നീക്കം. ഇന്ന് രാത്രി ഇറങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയില്‍ വയനാട്ടില്‍ തീരുമാനം ഉണ്ടാകുമെന്ന സൂചനയുമുണ്ട്. അതിനിടെ തീരുമാനം അതിവേഗം ഉണ്ടാകണമെന്ന് ദേശീയ നേതാക്കളോട് കെപിസിസി നേതൃത്വം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുന്നത് കേരളത്തിലാകെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. പ്രവര്‍ത്തകരിലെ ആവേശം ആളിക്കത്തിക്കാന്‍ രാഹുലിനെ വയനാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യം കെപിസിസി വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്.


അതിനിടെ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള മതേതര ബദല്‍ എന്ന നയത്തിലേക്ക് മാറേണ്ടി വരുമെന്നാണ് സിപിഎമ്മിന്റെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് ബിജെപിക്കായി കളം ഒഴിഞ്ഞുകൊടുക്കുന്നു എന്നാണ് പാര്‍ട്ടി വിമര്‍ശനം. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയമാനമുണ്ടെന്ന് ഇന്നലെ വ്യക്തമാക്കിയ സിപിഎം അടുത്ത നീക്കത്തിലേക്ക് കടക്കുകയാണ്. എങ്ങനേയും രാഹുലിനെ വയനാട്ടില്‍ മത്സരിപ്പിക്കാതിരിക്കാനാണ് നീക്കം. ഇതിലൂടെ സിപിഎമ്മിന് സീറ്റ് നഷ്ടം ഉണ്ടാകില്ലെന്ന് ഉറപ്പിക്കലാണ് ലക്ഷ്യം. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാല്‍ കേരളത്തിലാകെ കോണ്‍ഗ്രസ് തരംഗം അലയിടിക്കും. ഇത് സിപിഎമ്മിന് വലിയ നഷ്ടമായി മാറും. ത്രിപുരയിലും ബംഗാളിലും തകര്‍ന്നടിഞ്ഞതിനാല്‍ ലോക്സഭയില്‍ കേരളത്തിലാണ് സിപിഎമ്മിന്റെ പ്രതീക്ഷ മുഴുവന്‍. എന്നാല്‍ ഈ ഭീഷണി കോണ്‍ഗ്രസ് ഗൗരവത്തോടെ എടുത്തിട്ടില്ല. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് ഉത്തരേന്ത്യയില്‍ എന്ത് തരംഗമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് പരിശോധിക്കുന്നത്. ഉത്തരേന്ത്യയില്‍ പ്രശ്നമുണ്ടായില്ലെങ്കില്‍ വയനാട്ടില്‍ രാഹുല്‍ മത്സരിക്കാനെത്തും.

ബിജെപിസര്‍ക്കാരിനെ പുറത്താക്കുക. ഇടതുപക്ഷത്തിന്റെ ശക്തി പാര്‍ലമെന്റില്‍ കൂട്ടുക, മതേതരബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുക. ഇതായിരുന്നു തെരഞ്ഞെടുപ്പില്‍ സിപിഎം മുന്നോട്ടുവച്ച മൂന്നു മുദ്രാവാക്യം. മതേതര ബദല്‍ സര്‍ക്കാരിന് കോണ്‍ഗ്രസ് നേതൃത്വം നല്കട്ടെ എന്നതാണ് സിപിഎം നയം. മാത്രമല്ല പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിനു പോലും കേന്ദ്രകമ്മിറ്റി അംഗീകാരം നല്കി. എന്നാല്‍ രാഹുല്‍ വയനാട്ടില്‍ എത്തുന്നതോടെ ഈ നയം മാറ്റേണ്ടി വരുമെന്ന് സിപിഎം വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം ഭീഷണികള്‍ക്ക് കോണ്‍ഗ്രസ് വഴങ്ങില്ല. എന്നാല്‍ മോദിക്ക് അനുകൂലമായി കാര്യം മാറുമെങ്കില്‍ വയനാട് രാഹുല്‍ മത്സരിക്കുകയുമില്ല. പ്രിയങ്കാ ഗാന്ധി ഇത്തവണ മത്സരിക്കാനിടയില്ല. എന്നാല്‍ രാഹുല്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച് ജയിച്ചാല്‍ അമേഠിയിലെ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരത്തിനിറങ്ങുമെന്നാണ് സൂചന. ഇത്തരത്തിലുള്ള ചര്‍ച്ചകളെല്ലാം കോണ്‍ഗ്രസില്‍ സജീവമാണ്. എകെ ആന്റണിയുമായും രാഹുല്‍ നിരന്തരം ചര്‍ച്ച നടത്തുന്നുണ്ട്. കെസി വേണുഗോപാലും രാഹുല്‍ കേരളത്തില്‍ മത്സരിക്കണമെന്ന അഭിപ്രായക്കാരനാണ്.

ഇന്നത്തെ പത്രസമ്മേളനത്തില്‍ നിന്ന് പുറത്തിറങ്ങിയ രാഹുലിനോടും വയനാടിനെ കുറിച്ച് തിരക്കി. എന്നാല്‍ അപ്പോഴും ഒന്നും മിണ്ടിയില്ല. രാഹുലിന്റെ രണ്ടാം സീറ്റിനെ കുറിച്ച് മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട്. രാഹുല്‍ വയനാട്ടിലേക്ക് മാറുന്നത് അമേഠിയിലെ തോല്‍വിയില്‍ ഭയന്നാണെന്ന് ബിജെപി പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വയനാട്ടില്‍ കരുതോലോടെ നീങ്ങുന്നത്. എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലും രാഹുലിന് ഒപ്പമുണ്ടായിരുന്നു. ദാരിദ്രത്തിനെതിരെയുള്ള അവസാന പ്രഹരമെന്നാണ് മിനിമം ഗാരന്റി വരുമാനത്തെ രാഹുല്‍ പ്രഖ്യാപിച്ചത്. ബിജെപിയുടെ കിസാന്‍ യോജനയ്ക്ക് ബദലായാണ് മിനിമം വരുമാന പദ്ധതി അവതരിപ്പിക്കുന്നത്.

പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് 72,000 രൂപ വീതം അക്കൗണ്ടില്‍ ഉറപ്പാക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ദരിദ്രരായ 20% പാവപ്പെട്ടവര്‍ക്കാണ് കുറഞ്ഞ വരുമാനം ഉറപ്പുവരുത്തുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ഏറ്റവും ശക്തമായ പദ്ധതിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ പദ്ധതിയിലൂടെ 5 കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങള്‍ക്കും നേരിട്ടു ഗുണഫലം കിട്ടും. എല്ലാം ഞങ്ങള്‍ കണക്കുകൂട്ടിയിട്ടുണ്ട്. ലോകത്ത് ഒരിടത്തും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. പാവപ്പെട്ടവന്റെയും പണക്കാരന്റെയും രണ്ടു ഇന്ത്യ ഉണ്ടാകണമെന്നല്ല തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാരിദ്ര്യത്തിനെതിരെയുള്ള അവസാന പ്രഹരമാണ് ഈ പദ്ധതി. കഴിഞ്ഞ 5 വര്‍ഷമായി രാജ്യത്തെ ജനങ്ങള്‍ വളരെയധികം പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിച്ചു.

ഈ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തിന്റെ ദിശതന്നെ മാറ്റുന്ന ഈ പ്രഖ്യാപനത്തോടല്ലാതെ മറ്റു ചോദ്യങ്ങളോടു പ്രതികരിക്കില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category