1 GBP = 87.90 INR                       

BREAKING NEWS

തിരഞ്ഞെടുപ്പ് പട്ടികയില്‍ നിന്നു പുറന്തള്ളിയതില്‍ അദ്വാനിക്ക് കടുത്ത നിരാശ; ഗാന്ധി നഗറില്‍ നിന്ന് ആറു തവണ ലോക്‌സഭയിലേക്കെത്തിയ അദ്വാനിക്ക് പകരം ഇത്തവണ ഇവിടെ അവസരം അമിത് ഷായ്ക്ക്; ബിജെപിയുടെ ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വിരമിക്കല്‍ പ്രായപരിധി കര്‍ശനമാക്കി; സുപ്രാധാന ചുമതലകളില്‍ നിന്നും ഒഴിവാക്കിയ അദ്വാനിയെ വെട്ടിനിരത്തിയത് അടുത്ത ശിഷ്യനായ മോദി തന്നെയെന്ന് വിലയിരുത്തല്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് പുറംതള്ളിയതില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിക്ക് കടുത്ത നിരാശയെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്ന് ആറു തവണ ലോക്‌സഭയിലേക്കെത്തിയിട്ടുള്ള അദ്വാനിക്ക് പകരം ഇത്തവണ ഇവിടെ നിന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ജനവിധി തേടുന്നത്.

സീറ്റ് നിഷേധിച്ചതിലല്ല അദ്ദേഹത്തിന് പ്രശ്‌നമെന്നും നിഷേധിച്ച രീതിയിലാണ് കടുത്ത നിരാശയെന്നും അദ്വാനിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. അദ്വാനിയുമായി ഇതുവരെ മുന്‍നിര നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് അറിയാന്‍ സാധിക്കുന്നത്. വിരമിക്കല്‍ പ്രായപരിധി കര്‍ശനമാക്കിയാണ് ബിജെപി ഇത്തവണ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ 91 വയസുള്ള അദ്വാനി വാജ്‌പേയി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്നു.

1998 മുതല്‍ തുടര്‍ച്ചയായി അഞ്ചുവട്ടം ഗാന്ധിനഗര്‍ തിരഞ്ഞെടുത്തത് അദ്വാനിയെ തന്നെ. എന്നാല്‍, സീറ്റ് നിഷേധത്തോടെ മുതിര്‍ന്ന നേതാവിന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് പടിയിറക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം രാജ്യസഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് കൊടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും അദ്വാനിയുടെ പ്രായം അതിനൊരു വിലങ്ങു തടിയാകുമെന്ന് ഉറപ്പാണ്. പതിനഞ്ചാം വയസ്സില്‍ ആര്‍എസ്എസ്. പ്രവര്‍ത്തകനായി പൊതുരംഗത്തിറങ്ങിയ അദ്വാനിക്ക് തൊണ്ണൂറ്റി ഒന്നാം വയസ്സില്‍ നിര്‍ബന്ധിത വിരമിക്കലാണ് പാര്‍ട്ടി നല്‍കിയത്.

ദീര്‍ഘകാലം പാര്‍ലമെന്റിലും ദേശീയ രാഷ്ട്രീയത്തിലും ബിജെപി.യുടെ മേല്‍വിലാസങ്ങളായിരുന്നു എ.ബി. വാജ്‌പേയിയും എല്‍.കെ. അദ്വാനിയും. ശക്തരായ ഈ രണ്ടു നേതാക്കളുടെ ബലത്തിലായിരുന്നു ബിജെപി. അറിയപ്പെട്ടിരുന്നത്. ബിജെപി.യുടെ സ്ഥാപകനേതാക്കള്‍. ഒരാള്‍ സൗമ്യനായിരുന്നെങ്കില്‍ മറ്റെയാള്‍ കര്‍ക്കശക്കാരനായിരുന്നു. രാഷ്ട്രീയ നിലപാടുകളിലും ഈ മൃദു-ഘര വ്യത്യാസങ്ങള്‍ വ്യക്തമായിരുന്നു. വാജ്‌പേയി പ്രധാനമന്ത്രിയായപ്പോള്‍ അദ്വാനി ഉപപ്രധാനമന്ത്രി. പ്രധാനമന്ത്രി പദം അദ്വാനിയുടെ അടുത്തെത്തിയപ്പോഴാകട്ടെ പഴയ ശിഷ്യനുവേണ്ടി വഴി മാറേണ്ടിവന്നത് ചരിത്രം. വാജ്‌പേയി മരണത്തില്‍ മറഞ്ഞു. അദ്വാനിയാകട്ടെ, മത്സരിക്കാന്‍ മണ്ഡലം പോലുമില്ലാതെ രാഷ്ട്രീയ വിസ്മൃതിയിലേക്ക്.

ഒരിക്കല്‍ ബിജെപി.യുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന എല്‍.കെ. അദ്വാനിയുടെ വിശ്വസ്ത ശിഷ്യനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍, മോദിയും അമിത്ഷായും ബിജെപി.യുടെ കടിഞ്ഞാണ്‍ കൈയിലെടുത്തതോടെ അദ്വാനിയുഗത്തിന് പകുതി തിരശ്ശീല വീണു. കലഹിക്കാന്‍ ഒരുങ്ങിയെങ്കിലും പ്രായം തടസ്സം നിന്നതോടെ ബിജെപിയുടെ സംഘടനാ സംവിധാനത്തിന് ഒതുങ്ങി. ആര്‍.എസ്.എസും അനുനയിപ്പിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷവും ലോക്‌സഭയില്‍ നിശബ്ദസാക്ഷിയായിരുന്നു അദ്വാനി. ഒരിക്കല്‍ പോലും സഭയില്‍ സംസാരിക്കാനായിട്ടില്ല. എങ്കിലും എല്ലാ ദിവസവും സഭയിലെത്തുന്ന കൃത്യതയുള്ള പാര്‍ലമെന്റേറിയനായിരുന്നു അദ്ദേഹം.

സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുമ്പായി മുതിര്‍ന്ന നേതാക്കളെ ബന്ധപ്പെട്ട് സ്വയം വിരമിക്കാന്‍ ബിജെപി ദേശീയ ദേശീയ ജനറല്‍ സെക്രട്ടറി രാം ലാല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം അദ്വാനി അനുസരിക്കാന്‍ തയ്യാറായിരുന്നില്ല. മുതിര്‍ന്ന നേതാക്കള്‍ തന്നെ ബന്ധപ്പെടാന്‍ സന്നദ്ധത കാണിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

2014-ല്‍ ബിജെപി അധികാരത്തിലേറിയ ഉടന്‍ അദ്വാനിയേയും അദ്ദേഹത്തിന്റെ കൂടെയുള്ള മുതിര്‍ന്ന നേതാക്കളേയും പാര്‍ട്ടി ഉപദേശക സമിതിയിലേക്ക് മാറ്റിയിരുന്നു. അരുണ്‍ ഷോരി, യശ്വന്ത് സിന്‍ഹ, മുരളീ മനോഹര്‍ ജോഷി എന്നിവരായിരുന്നു ബിജെപി ഉപദേശക സമിതി പാനലിലുണ്ടായിരുന്നത്. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷങ്ങളിലായി ഈ നേതാക്കളെ സുപ്രധാന ചുമതലകളില്‍ നിന്നും പാര്‍ട്ടി പരിപാടികളില്‍ മാറ്റി നിര്‍ത്തുകയും ചെയ്തു. പിന്നീട് അദ്വാനി ഒഴികെയുള്ള മറ്റു നേതാക്കളെല്ലാം മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകരായി മാറുകയുമുണ്ടായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category