1 GBP = 87.90 INR                       

BREAKING NEWS

ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് മഹാസഖ്യത്തിന് തിരിച്ചടി; ആര്‍ജെഡി സംസ്ഥാന അധ്യക്ഷ ബിജെപിയിലേക്ക്; അന്നപൂര്‍ണദേവിയ്ക്കൊപ്പം രണ്ട് മുന്‍ എംഎല്‍എമാരും പോയി; അധ്യക്ഷ മറുകണ്ടം ചാടിയത് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ; കൊടേര്‍മയില്‍ ബിജെപി ടിക്കറ്റില്‍ അന്നപൂര്‍ണദേവി മല്‍സരിച്ചേക്കും; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ആര്‍ജെഡി സംസ്ഥാന വക്താവ്

Britishmalayali
kz´wteJI³

റാഞ്ചി: ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് അടങ്ങുന്ന മഹാസഖ്യത്തിനു തിരിച്ചടിയായി രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) സംസ്ഥാന അധ്യക്ഷയുടെ കൂടുമാറ്റം. അന്നപൂര്‍ണദേവിയും 2 മുന്‍ എംഎല്‍എമാരും ബിജെപിയിലേക്ക് ചേക്കേറിയതായി റിപ്പോര്‍ട്ട് മഹാസഖ്യത്തില്‍ ചേര്‍ന്ന ആര്‍ജെഡിക്കു പലാമു സീറ്റ് നല്‍കിയിരുന്നു. പലാമുവിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പാര്‍ട്ടി അധ്യക്ഷ തന്നെ മറുകണ്ടം ചാടിയത്. കൊടേര്‍മയില്‍ ബിജെപി ടിക്കറ്റില്‍ മുന്മന്ത്രി കൂടിയായ അന്നപൂര്‍ണദേവി മല്‍സരിച്ചേക്കും.

കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ആര്‍ജെഡി, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച-പ്രജാതാന്ത്രിക് എന്നീ പാര്‍ട്ടികളാണ് മഹാസഖ്യത്തിലുള്ളത് കോണ്‍ഗ്രസും ജെഎംഎമ്മും ആദ്യം സഖ്യത്തിലെത്തുന്നത് 2004ലായിരുന്നു. അന്ന് 14ല്‍ 13 സീറ്റുകളും നേടാന്‍ കഴിഞ്ഞിരുന്നു. 2014ല്‍ കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ സഖ്യമായി തന്നെയാണ് മത്സരിച്ചതെങ്കിലും വിജയിച്ചില്ല. 14ല്‍ 12 സീറ്റും ബിജെപിയാണ് നേടിയത്.

ബിജെപിക്കെതിരെ എന്തുവിലകൊടുത്തും ഒരുമിച്ച് നില്‍ക്കുമെന്നായിരുന്നു സഖ്യ രൂപീകരണ വേളയില്‍ ജെഎംഎം സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ ഡല്‍ഹിയില്‍ പറഞ്ഞത്. ഇതിനു പിന്നാലെയാണ് സഖ്യത്തിന്റെ മുഖ്യ കണ്ണി തന്നെ എതിര്‍പക്ഷത്തേക്ക് ചേക്കേറുന്നത്. ഇതു വലിയ പ്രതീക്ഷങ്ങള്‍ നല്‍കിയിരുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ 10 സീറ്റിലെ സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചെങ്കിലും കൊടേര്‍മ ഉള്‍പ്പടെ മൂന്നു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. അവ ഇന്നാണു പ്രഖ്യാപനം. അതേസമയം അന്നപൂര്‍ണദേവി ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന വക്താവ് ശത്രുപ പാണ്ഡെ പറഞ്ഞു. ഒഡീഷയില്‍ ബിജെപി എംഎല്‍എ ദുര്യോധന്‍ മഞ്ജി ബിജു ജനതാദളില്‍ (ബിജെഡി) ചേര്‍ന്നു. തന്റെ മണ്ഡലമായ ഖര്യാറില്‍ സീറ്റ് നിഷേധിച്ചതോടെയാണിത്. 2014ല്‍ ബിജെഡി വിട്ടാണു ദുര്യോധന്‍ ബിജെപിയിലെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category