1 GBP = 91.50 INR                       

BREAKING NEWS

കാന്‍സര്‍ ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്; ഞരമ്പുകളില്‍ കുത്തിവയ്ക്കാവുന്ന മരുന്ന് വികസിപ്പിച്ചെടുത്തത് സുലഭമായ ഒരു സസ്യത്തില്‍ നിന്ന്; മൃഗങ്ങളില്‍ നടത്തിയ പ്രാരംഭ പരീക്ഷണങ്ങള്‍ വിജയകരമാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ട്; മരുന്നുകൂട്ട് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

Britishmalayali
kz´wteJI³

തിരുവനന്തപുരം: കാന്‍സര്‍ ചികിത്സയില്‍ അടുത്ത ചുവട് വയ്പ്പുമായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി. കാന്‍സര്‍ ചികില്‍സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ലളിതവും നൂതനവുമായ മരുന്നു കൂട്ട് വികസിപ്പിച്ചെടുത്തതായി ഇന്‍സ്റ്റിറ്റ്യൂട്ട്. ശ്രീചിത്രയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കുതിപ്പാണ് അവര്‍ ഈ മേഖലയില്‍ നടത്തിയിരിക്കുന്നത്. മരുന്നു ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ രാജ്യത്തിന് തന്നെ അഭിമാനമാകുന്ന കണ്ടെത്തലായിരിക്കും ഇത്.


ഞരമ്പുകളില്‍ കുത്തിവയ്ക്കാവുന്ന എസ്സിടിഎസി2010 ഡ്രഗ് കോന്‍ജുഗേറ്റഡ് സീറം ആല്‍ബുമിന്‍ എന്ന മരുന്നുകൂട്ട് വികസിപ്പിച്ചെടുത്തത് വളരെ സുലഭമായ ഒരു സസ്യത്തില്‍ നിന്നാണെന്നും മൃഗങ്ങളില്‍ നടത്തിയ പ്രാരംഭ പരീക്ഷണങ്ങള്‍ വിജയകരമാണെന്നും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ പറഞ്ഞു. കേരളത്തെയും ഇന്ത്യ മെഡിക്കല്‍ മേഖലയെയും സംബന്ധിച്ചിടത്തോളം ഇത് വലിയൊരു കുതിച്ചുചാട്ടമാണ്.

കൂടുതല്‍ പരീക്ഷണങ്ങള്‍ക്കും മറ്റുമായി ഒരു സ്വകാര്യകമ്പനിക്ക് ഇതിന്റെ സാങ്കേതികത കൈമാറി. ഏറെ ചെലവേറിയതിനാലാണ് മറ്റൊരു കമ്പനിക്ക് ഗവേഷണഫലം കൈമാറിയത്. ചെടിയെക്കുറിച്ചുള്ളതുള്‍പ്പെടെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തില്ല. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനത്തിന്റെ ഭാഗമായാണ് ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മരുന്ന് വികസിപ്പിച്ചത്. എലികളില്‍ ഒറ്റ ഡോസ് ഉപയോഗിച്ച് പരീക്ഷിച്ചതില്‍ ഇത് വിജയകരമാണെന്ന് തെളിഞ്ഞു. ഒന്നിലധികം ഡോസ് ഉപയോഗിച്ചാല്‍ മൃഗങ്ങളെ എങ്ങനെ ബാധിക്കുമെന്ന പരീക്ഷണങ്ങള്‍ക്ക് ശേഷമാകും മനുഷ്യരില്‍ ചികിത്സാ പരീക്ഷണങ്ങള്‍ ആരംഭിക്കുക.

മനുഷ്യനില്‍ എത്ര ഡോസ് ഉപയോഗിക്കണമെന്ന് കണ്ടെത്തണം. അര്‍ബുദ ബാധിതരായ മനുഷ്യരില്‍ ഈ മരുന്ന് ഉപയോഗിക്കുന്നതിനുമുമ്പ് വിവിധഘട്ടങ്ങളില്‍ പരീക്ഷണങ്ങള്‍ നടക്കണം. ഒന്നാം ഘട്ടത്തില്‍ സന്നദ്ധപ്രവര്‍ത്തകരില്‍ പരീക്ഷിക്കും. രണ്ടാംഘട്ടത്തില്‍ ഒരു വിഭാഗം അര്‍ബുദ രോഗികളില്‍ മറ്റു മരുന്നുകള്‍ക്കൊപ്പം തന്നെ പരീക്ഷിക്കും. എലികളില്‍ ശ്വാസകോശാര്‍ബുദത്തിനും വയറിനകത്തെ മുഴയ്ക്കും ഈ മരുന്ന് വിജയകരമായി ഉപയോഗിക്കാനായി. ഏതൊക്കെ തരം അര്‍ബുദത്തിന് ഉപയോഗിക്കാനാകുമെന്നത് വിശദമായ പരീക്ഷണങ്ങള്‍ക്ക് ശേഷമേ പറയാനാകൂവെന്ന് ഡോ. ലിസി കൃഷ്ണന്‍ പറഞ്ഞു.

ഇതില്‍, മനുഷ്യ രക്തത്തിലുള്ള ആല്‍ബുമിനോടു സംയോജിപ്പിക്കുന്ന ചേരുവ ഏതാണെന്നു മനുഷ്യരില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുന്നതു വരെ വെളിപ്പെടുത്താനാവില്ലെന്നും അവര്‍ പറഞ്ഞു. എസ്സിടിഐഎംഎസ്ടി നടത്തിയ ടെക്നോളജി കോണ്‍ക്ലേവില്‍ മരുന്നുകൂട്ട് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

എയ്റ്റോഅക്സ്ബയോ പ്രൈവറ്റ് ലിമിറ്റഡാണു സാങ്കേതിക പങ്കാളി. ക്ഷയരോഗ ദിനമായ ഇന്നലെ നടന്ന ചടങ്ങില്‍ കഫത്തിലെ ടിബി ബാക്ടീരിയയെ അരമണിക്കൂറിനുള്ളില്‍ കണ്ടെത്താന്‍ സാധിക്കുന്ന സംവിധാനത്തിന്റെ സാങ്കേതികവിദ്യാ കൈമാറ്റവും നടത്തി. ടെക്നോളജി കോണ്‍ക്ലേവിനൊപ്പം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ മെഡിക്കല്‍ ഉപകരണങ്ങളുടെ ടെക്നോളജി എക്സ്പോയും ഇന്‍ഡസ്ട്രി-ഇന്നൊവേറ്റര്‍ മീറ്റും നടത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category