1 GBP = 87.90 INR                       

BREAKING NEWS

സ്‌കൂളിലേക്ക് പോകും വഴി ശല്യം ചെയ്യുകയും കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു; പരാതിപ്പെട്ടപ്പോള്‍ മുടി പറ്റെ വെട്ടി ആണ്‍കുട്ടികളുടെ വേഷം ധരിപ്പിക്കാന്‍ ഉപദേശിച്ച് ഓച്ചിറ പൊലീസ്; തന്റെ പെണ്‍മക്കള്‍ക്ക് നേരെ ഒരു വര്‍ഷം മുമ്പും പീഡനശ്രമം നടന്നുവെന്ന് വെളിപ്പെടുത്തി ഓച്ചിറയില്‍ നിന്ന് കാണാതായ 13കാരിയുടെ പിതാവ്; സിപിഐ നേതാവിന്റെ മകന്‍ പ്രതിയായ വിഷയം തിരഞ്ഞെടുപ്പുകാലത്ത് ശക്തമായ പ്രചരണായുധമാക്കാന്‍ കോണ്‍ഗ്രസ്

Britishmalayali
kz´wteJI³

കൊല്ലം: ഓച്ചിറയില്‍ നിന്ന് കാണാതായ രാജസ്ഥാന്‍ സ്വദേശിനിയെ മുമ്പും പീഡിപ്പിക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും അന്ന് പരാതിപ്പെട്ടപ്പോള്‍ അവരെ ആണ്‍കുട്ടികളെ പോലെ വളര്‍ത്താനാണ് പൊലീസ് ഉപദേശിച്ചതെന്നും വെളിപ്പെടുത്തി പെണ്‍കുട്ടിയുടെ പിതാവ്. ഓച്ചിറ പൊലീസിന്റെ ഇടപെടലില്‍ ആക്ഷേപം ഉയരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.

കുട്ടിയെ കാണാതായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരം ലഭിച്ചിട്ടില്ല. ഇതിനിടെ പോക്സോ ചുമത്തി പ്രതികള്‍ക്കെതിരെ കേസെടുത്തെങ്കിലും സിപിഐ നേതാവിന്റെ മകന്‍ പ്രതിയായ കേസ് ഒതുക്കാനാണ് ശ്രമമെന്നും സിപിഎം ഇതിനായി ചരടുവലികള്‍ നടത്തുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. ഏതായാലും തിരഞ്ഞെടുപ്പുകാലത്ത് വിഷയം സര്‍ക്കാരിനും സിപിഎമ്മിനും എതിരെ ശക്തമായി ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

പൊള്ളുന്ന അനുഭവങ്ങളാണ് ഓച്ചിറയില്‍ എത്തിയതിന് ശേഷം തനിക്കും കുടുംബത്തിനും ഉണ്ടായിട്ടുള്ളതെന്നാണ് കഴിഞ്ഞ ദിവസം സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍ തട്ടിക്കൊണ്ടുപോയ രാജസ്ഥാന്‍ സ്വദേശിനിയായ പതിമൂന്നുകാരിയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. ഒരു വര്‍ഷം മുന്‍പ് തന്റെ പെണ്‍മക്കള്‍ക്ക് നേരെ പീഡനശ്രമം നടന്നിരുന്നു. സ്‌ക്കൂളിലേക്ക് പോകും വഴി ശല്യം ചെയ്യുകയും കടന്നു പിടിക്കുകയുമായിരുന്നു. അന്ന് ഓച്ചിറ പൊലീസ് സ്റ്റേഷനില്‍ പരാതിപെട്ടപ്പോള്‍ പൊലീസുദ്യോഗസ്ഥര്‍ പറഞ്ഞത് പെണ്‍മക്കളെ ആണ്‍കുട്ടികളായി തോന്നുന്ന വിധത്തില്‍ വളര്‍ത്തിയാല്‍ മതിയെന്നായിരുന്നു.

അതിനായുള്ള മാര്‍ഗവും പൊലീസ് പറഞ്ഞു കൊടുത്തു. മുടി പറ്റെ വെട്ടി, ആണ്‍കുട്ടികളുടെ വേഷം ധരിപ്പിച്ചാല്‍ മതി എന്നായിരുന്നു. ഇതിന്‍ പ്രകാരം കുട്ടികളുടെ മുടി വെട്ടി ആണ്‍കുട്ടികളുടെ വേഷം ധരിപ്പിച്ചായിരുന്നു പുറത്ത് വിട്ടിരുന്നത്. ഇയാള്‍ക്ക് ഏഴ് കുട്ടികളാണ്. അഞ്ച് പെണ്‍ കുട്ടികളും രണ്ട് ആണ്‍കുട്ടികളും. ഇതര സംസ്ഥാനക്കാരന്‍ ആയതിനാല്‍ പൊലീസ് ഇപ്പോഴും കുട്ടിയെ കണ്ടെത്തുന്ന കാര്യത്തില്‍ അലംഭാവം കാട്ടുന്നു എന്ന ആക്ഷേപം ശക്തമാകുന്നു. സോഷ്യല്‍മീഡിയയിലുള്‍പ്പെടെ വിഷയം വലിയ ചര്‍ച്ചയായിട്ടുണ്ട്.


പെണ്‍കുട്ടിയുമായി തട്ടിക്കൊണ്ടുപോയ സംഘം ബാംഗ്ലൂരില്‍ ഉണ്ട് എന്നാണ് പൊലീസിന് ലഭിച്ച വിവരം. പൊലീസ് ഇവരെ പിന്‍തുടരുകയാണ്. മേമന സിപിഐ ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകന്‍ റോഷന്‍, റോഷന്റെ സുഹൃത്തുക്കളായ പ്യാരി, വിപിന്‍, അനന്തു എന്നിവരാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. കഞ്ചാവ് മാഫിയയുടെ കണ്ണികളാണ് പ്രതികളെന്നും സൂചനകള്‍ വന്നിട്ടുണ്ട്.

പ്യാരി എന്നയാള്‍ക്കെതിരെ കഴിഞ്ഞ ആഴ്ച സമാന സംഭവത്തില്‍ ഓച്ചിറ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. അയല്‍വാസിയായ പതിനേഴുകാരിയെ വീട്ടില്‍ കയറി കടന്നുപിടിച്ചു എന്നതാണ് കേസ്. ഈ കേസില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചു വരികയായിരുന്നുവെന്നാണ് ആക്ഷേപം. ഇതിനിടെയാണ് ഇയാള്‍ കൂടി ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

18ന് രാത്രിയില്‍ പത്ത് മണിയോടെയായിരുന്നു സംഭവം. റോഷന്റെ നേതൃത്വത്തിലെത്തിയ സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോകുകയുമായിരുന്നു. ഈ സമയം പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ പിതാവിനെ റോഷന്‍ ആക്രമിക്കുകയും കൈ കടിച്ചു മുറിക്കുകയും ചെയ്തു. ശേഷം പെണ്‍കുട്ടിയെ ബലമായി പിടിച്ചു വലിച്ച് സമീപത്തുള്ള പരബ്രഹ്മാ ആശുപത്രിയുടെ മുന്നിലെത്തിക്കുകയും അവിടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ കയറ്റി കൊണ്ടു പോകുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും പെണ്‍കുട്ടിയുമായി സംഘം കടന്നു.

രാത്രിയില്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം വിശ്രമിക്കുമ്പോഴാണ് റോഷനും സംഘവും ഇവിടെയെത്തിയതെന്ന് പിതാവ് പറയുന്നു. എത്തിയ പാടെ മകളെ പിടിച്ചു വലിച്ചു കൊണ്ടു പോകുകയായിരുന്നു. തടയാന്‍ ശ്രമിച്ച എന്നെയും ഭാര്യയെയും മറ്റു മക്കളെയും സംഘം മര്‍ദ്ദിച്ചു. ഈ സമയം പപ്പാ എന്നെ രക്ഷിക്കണെ എന്ന് പറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു. മര്‍ദ്ദനമേറ്റ് താഴെ വീണിടത്തു നിന്നും ഇവരുടെ പുറകെ ഓടി ചെന്നെങ്കിലും അവര്‍ കാറില്‍ കയറ്റി മകളെ കൊണ്ടുപോയെന്ന് അദ്ദേഹം കരഞ്ഞുകൊണ്ട് പറഞ്ഞു.

റോഷന്‍ ഒരു മാസം മുന്‍പും ഈ രീതിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നു. പൊലീസ് ഇവരെ കണ്ടെത്തിയെങ്കിലും ഇയാളുടെ പിതാവ് സിപിഐ ബ്രാഞ്ച് സെക്രട്ടറിയായതിനാല്‍ സ്ഥലം എംഎല്‍എ ആര്‍.രാമചന്ദ്രന്‍ ഇടപെട്ട് കേസ് ഒതുക്കി തീര്‍ത്തുവെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ റോഷന്‍ ഇവരുടെ വീട്ടില്‍ കയറി 25000 രൂപ മോഷ്ടിച്ചു എന്ന പരാതിയുമുണ്ട്. ഏതായാലും കേസ് ഒതുക്കാന്‍ നോക്കിയെങ്കിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ഇപ്പോള്‍ പ്രതികള്‍ക്ക് എതിരെ പോക്സോ കേസ് എടുത്തിട്ടുണ്ട്.

അതേസമയം, സിപിഐ നേതാവിന്റെ മകന്‍ ഉള്‍പ്പെട്ട കേസ് ഒതുക്കാനാണ് ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്ഥലം സന്ദര്‍ശിച്ചു. വിഷയം തിരഞ്ഞെടുപ്പുകാലത്ത് ഇടതുപക്ഷത്തിന് എതിരെ ശക്തമായി ഉന്നയിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷും പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ശേഷം പ്രതിഷേധ പ്രകടനവുമായി ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തുകയും ഉപരോധിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category