സെക്സ് വീഡിയോ ചാറ്റ് ചെയ്തിട്ടുണ്ടോ? എങ്കില്‍ ഇതും കൂടി കണ്ടോളൂ! സമൂഹ മാധ്യമത്തിലെ ചതിക്കുഴികള്‍ ഓര്‍മ്മിപ്പിച്ച് 'ഗോഡ്സ് ഐ' ഹ്രസ്വചിത്രം; അവതരണ ശൈലിയില്‍ പ്രേക്ഷകരെ പിടിച്ചിരുത്തിയ ഹ്രസ്വചിത്രം റിലീസ് ചെയ്ത് മണിക്കുറുകള്‍ക്കകം കണ്ടത് ലക്ഷക്കണക്കിനാളുകള്‍; 'ദൈവത്തിന്റെ കണ്ണുകള്‍' തുറക്കുമ്പോള്‍ കാണുന്നതിങ്ങനെ
സമൂഹ മാധ്യമത്തിന്റെ വിപ്ലവം നമ്മേ ശക്തമായി ബാധിച്ച അവസരത്തിലാണ് ഇതില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ കാട്ടി പുതിയ ഹ്രസ്വ ചിത്രമായ 'ഗോഡ്സ് ഐ' യൂട്യൂബില്‍ തരംഗമാവുന്നത്. സെക്സ് വീഡിയോ ചാറ്റിന്റെ കെണികളില്‍ അകപ്പെട്ട് പോകുന്ന യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ബിഹൈന്‍ഡ് വുഡ് ടിവിയാണ് ഗോഡ്സ് ഐ എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തിരിക്കുന്നത്. അവതരണ ശൈലിയില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഹ്രസ്വചിത്രം യൂട്യൂബില്‍ പങ്കുവെച്ച് മണിക്കൂറുകള്‍ക്കകം മൂന്ന് ലക്ഷം ആളുകളാണ് കണ്ടത്.
ജീവിതത്തില്‍ പ്രതിസന്ധികള്‍ വരുമ്പോള്‍ ദൈവത്തിനു കണ്ണുകള്‍ ഇല്ലെന്ന് നമുക്ക് ചിലപ്പോ തോന്നിപോകും.. പക്ഷെ ഇടക്കെവിടെയോ ദൈവത്തിന്റെ കണ്ണുകള്‍ നമുക്ക് നേരെ തുറക്കപ്പെടും, നാമറിയാതെ നമ്മെക്കൊണ്ട് നന്മകള് ചെയ്യിപ്പിക്കും. കര്‍മം അതെപ്പോഴുമൊരു ബൂമറാങ് പോലെ തിരിച്ചു നല്‍കുമെന്നും ഓര്‍മിപ്പിക്കുകയാണ് ഈ ഹ്രസ്വചിത്രം- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
അഫ്സല് പി.കെ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശരത് ജിനരാജ് ആണ് രചിച്ചിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിക്കുന്നതും. ചിത്രസംയോജനം, ഛായാഗ്രഹണം- അര്ജുന് ബൈജു, പശ്ചാത്തല സംഗീതം- ജയ്. പി ഇ.ജെ, സൗണ്ട് ഡിസൈന്‍ ഷിജു -നിഖില്‍, അസോസിയേറ്റ് ഡയറക്ടര്‍ ആല്‍ബര്‍ട്ട് ഷാജു, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രിന്‍സ് ഫിലിപ്പോസ്. വിജേഷ്, നിഖിത, ജിജി, ഡാന്‍, കിരണ്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.