
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് രാജ്യം അടുക്കുന്നതിനിടെ ബിജെപിക്ക് വലിയ തിരിച്ചടി. രാജ്യത്തെ കോണ്‍ഗ്രസ് മുക്തമാക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സര്‍വ തന്ത്രവും പയറ്റി അധികാരം പിടിച്ച വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 25 നേതാക്കള്‍ ഒറ്റയടിക്ക് ബിജെപി വിട്ടിരിക്കുകയാണ്. ഇത് വലിയ ക്ഷീണമാണ് ബിജെപിക്കെന്നാണ് വിലയിരുത്തല്‍.
രാജ്യത്ത് ആര് ഭരണത്തിലേറും എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി മാറുന്ന സാഹചര്യമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍. കഴിഞ്ഞതവണ കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയതിന്റെ ബലത്തിലാണ് അമിത്ഷായുടെ നീക്കങ്ങളില്‍ പാര്‍ട്ടി പല സഖ്യങ്ങളുണ്ടാക്കി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി അധികാരം ഓരോയിടത്തായി നേടിയെടുക്കുന്നത്.
ഇപ്പോള്‍ കേന്ദ്രത്തില്‍ ഇക്കുറി ഭരണം മാറുമെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് കോണ്‍ഗ്രസില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നും കാലുമാറി ബിജെപിയില്‍ എത്തിയവര്‍ തിരികെ പഴയ ലാവണങ്ങളിലേക്ക് പോകുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെയാണ് 25 നേതാക്കള്‍ ബിജെപി വിടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അരുണാചല്‍ പ്രദേശില്‍ മാത്രം ഇന്ന് 18 നേതാക്കളാണ് ബിജെപി വിട്ട് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ (എന്‍.പി.പി) ചേര്‍ന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജര്‍പും ഗംഭീന്, ആഭ്യന്തരമന്ത്രി കുമാര്‍ വായി, ടൂറിസം മന്ത്രി ജര്‍കാര്‍ ഗാംലിന് എന്നിവരും ആറ് എംഎല്‍എമാരും ഇതില്‍ ഉള്‍പ്പെടും.
എന്‍.ഡി.എയെ പിന്തുണക്കുന്ന നോര്‍ത്ത് ഈസ്റ്റ് അലയന്‍സിലെ അംഗമായിരുന്ന എന്‍.പി.പി പിന്നീട് പിന്നീട് ബിജെപിയുമായുള്ള സഖ്യം വിട്ടിരുന്നു. 60 അംഗ നിയമസഭയില്‍ 30-40 സീറ്റുകളില്‍ മത്സരിക്കാനാണ് എന്‍.പി.പിയുടെ ഇപ്പോഴത്തെ തീരുമാനം.
കോണ്‍ഗ്രസിലെ കുടുംബവാഴ്ചയെ പരിഹസിക്കുന്ന ബിജെപി നടപ്പാക്കുന്നത് അതേ രാഷ്ട്രീയം തന്നെയാണെന്ന് ആഭ്യന്തരമന്ത്രി കുമാര്‍ വായി ആരോപിച്ചു. രാജ്യമാണ് പ്രധാനം, രണ്ടാമത് പാര്‍ട്ടി, വ്യക്തികള്‍ പിന്നീടേ വരൂ എന്നു പഞ്ഞ ബിജെപി യഥാര്‍ഥത്തില്‍ പ്രവര്‍ത്തിക്കുന്നത് അതിന് വിപരീതമായാണെന്നാണ് ആക്ഷേപം ഉന്നയിക്കുന്നത്. മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ മൂന്ന് ബന്ധുക്കള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കിയത്. ഇതാണ് ചര്‍ച്ചയായിരിക്കുന്നത്.
ബിജെപി ടിക്കറ്റ് നല്‍കില്ലെന്ന് നേരത്തേ അറിയിച്ചതിനെ തുടര്‍ന്നാണ് എന്‍.പി.പി.യില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ടൂറിസം മന്ത്രി ഗാംലിന് പറഞ്ഞു. പാര്‍ട്ടി വേണോ അതോ തന്നെ പിന്തുണക്കുന്ന ജനങ്ങള്‍ വേണോ എന്ന ചിന്തയില്‍ നിന്നാണ് താന്‍ പാര്‍ട്ടി വിട്ടതെന്നാണ് ഗാംലിന് പറയുന്നത്. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കാണ് പ്രാധാന്യമെന്നും പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് ബിജെപി വിട്ടതെന്നും അദ്ദേഹം പറഞ്ഞു. മേഖലയില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിനാണ് ഇവിടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചുമതല. അതേസമയം, പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണ് എന്നാണ് ബിജെപി നേതാവ് കിരണ്‍ റിജ്ജു വ്യക്തമാക്കിയത്. ഇതുവരെ 54 സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ടുണ്ട് ബിജെപി. ലിസ്റ്റ് ഇന്നോ നാളെയോ പുറത്തുവന്നേക്കും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam