1 GBP = 87.90 INR                       

BREAKING NEWS

ആര്‍എസ്എസ് ഇടപെടലോടെ കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആയേക്കും; കൈനനയാതെ മീന്‍ പിടിക്കാനുള്ള ശ്രീധരന്‍ പിള്ളയുടെ സ്ഥാനാര്‍ത്ഥി മോഹങ്ങള്‍ക്ക് കേന്ദ്രനേതൃത്വം തടയിട്ടെന്ന് സൂചന; ആറ്റിങ്ങലിലേക്ക് പരിഗണിക്കുന്നത് ശോഭാ സുരേന്ദ്രന്റെ പേര്; ആശിച്ചു മോഹിച്ചു ഒടുവില്‍ ബിജെപിയില്‍ സീറ്റു കിട്ടിയ ടോം വടക്കന് നല്‍കുന്നത് ആര്‍ക്കും വേണ്ടാത്ത കൊല്ലം; അല്‍ഫോന്‍സ് കണ്ണന്താനം എറണാകുളത്തും മത്സരിച്ചേക്കും: അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തിറങ്ങും

Britishmalayali
kz´wteJI³

തിരുവനന്തപുരം: പത്തനംതിട്ട ലോക്സഭാ സീറ്റിന് വേണ്ടിയുള്ള വടംവലികള്‍ക്ക് ഒടുവില്‍ ശബരിമല സമരനായകന്‍ കെ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. മത്സരിക്കാന്‍ സീറ്റിന് വേണ്ടി പിടിമുറുക്കി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളക്കെതിരെ പ്രവര്‍ത്തകരുടെ രോഷം അണപൊട്ടിയതോടെ സുരേന്ദ്രന് നറുക്കു വീണേക്കുമെന്നാണ് സൂചനകള്‍. ഇതോടെ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെയാണ് സുരേന്ദ്രന്‍ പട്ടികയില്‍ ഇടംപിടിക്കുന്നത് എന്നാണ് അറിയുന്നത്. പിള്ളയോടു മത്സരിക്കേണ്ടെന്ന് കേന്ദ്രം നിര്‍ദേശിച്ചെന്നാണ് സൂചന. സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക നാളെയാണ് പുറത്തിറക്കുക.

പത്തനംതിട്ട സീറ്റ് ഉറപ്പിച്ചാണ് പി ശ്രീധരന്‍ പിള്ള ഡല്‍ഹിക്ക് വണ്ടി കയറിയത്. എന്നാല്‍, അവസാന നിമിഷം അദ്ദേഹം പട്ടികയ്ക്ക് പുറത്തായി. അതോടെ പത്തനംതിട്ട ലഭിക്കാത്തതിനാല്‍ മത്സരിച്ചേക്കില്ല എന്ന് കരുതിയ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പത്തനംതിട്ട ഏറെക്കുറേ ഉറപ്പിച്ചത്. ബിജെപിയില്‍ ഏറ്റവുമധികം തര്‍ക്കം നിലനിന്ന പത്തനംതിട്ട സീറ്റിന്റെ കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ് പ്രശ്‌നപരിഹാരമുണ്ടാക്കിയത്.

പത്തനംതിട്ട മണ്ഡലത്തില്‍ ശ്രീധരന്‍പിള്ള സ്ഥാനാര്‍ത്ഥിയാവുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ കെ. സുരേന്ദ്രന് സീറ്റ് നല്‍കണമെന്ന് ബിജെപിയില്‍ ഒരു വിഭാഗം ആവശ്യപ്പെടുകയും ആര്‍എസ്എസ് അതിനായി ഉറച്ച നിലപാടെടുക്കുകയും ചെയ്തതോടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്വത്തിലായത്. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചൊവ്വാഴ്ച ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കെ. സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കാനും ശ്രീധരന്‍പിള്ളയോട് മത്സര രംഗത്തുനിന്ന് മാറിനില്‍ക്കാനും കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതെന്നാണ് സൂചന.


സുരേന്ദ്രന് സീറ്റ് നല്‍കിയില്ലെങ്കില്‍ പത്തനംതിട്ടയില്‍ ബിജെപിയില്‍ ഒരു വിഭാഗത്തിന്റെ വോട്ട് ലഭിക്കില്ലെന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രശ്‌നപരിഹാരത്തിന് കേന്ദ്രനേതൃത്വം ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്‍, എം ടി രമേശ്, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരായിരുന്നു പത്തനംതിട്ട സീറ്റിനുവേണ്ടി ആവശ്യമുന്നയിച്ചിരുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ത്തന്നെ എം ടി രമേശിന്റെയും അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെയും പേരുകള്‍ തള്ളിപ്പോയിരുന്നു. എന്‍എസ്എസിന്റെയും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെയും പിന്തുണ ലഭിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് പിള്ളയെ അനുകൂലിക്കുന്നവര്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചത്. ഒപ്പം ശബരിമല വിഷയത്തില്‍ സജീവമായ ഇടപടലുകള്‍ നടത്തിയ സുരേന്ദ്രന് സീറ്റ് നല്‍കണമെന്ന് ആവശ്യവും ശക്തമായി ഉന്നയിക്കപ്പെട്ടു.

സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ ആറ്റിങ്ങലില്‍ ശോഭ സുരേന്ദ്രനെ മത്സരിപ്പിച്ചേക്കും. പാലക്കാട് അല്ലാത്തതിനാല്‍ അവര്‍ വിസമ്മതം പ്രകടിപ്പിച്ചെങ്കിലും ഒടുവില്‍ ആറ്റിങ്ങലില്‍ തന്നെ സ്ഥാനാര്‍ത്ഥിയാകാനാണ് എല്ലാ സാധ്യതയും. എറണാകുളത്ത് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ആലപ്പുഴയില്‍ കെ.എസ് രാധാകൃഷ്ണനും മത്സരിച്ചേക്കും. കോണ്‍ഗ്രസ് വിട്ടെത്തിയ ടോം വടക്കന്‍ കൊല്ലത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പുറത്തുവരുന്ന വിവരം. വടക്കന് യാതൊരു ബന്ധങ്ങളും ഇല്ലാത്ത സ്ഥലമാണ് കൊല്ലം. അതുകൊണ്ട് തന്നെ ഇവിടെ വടക്കന്റെ സ്ഥാനാര്‍ത്ഥിത്വം പേരിന് മാത്രമാകും.

പി.കെ.കൃഷ്ണദാസ് മത്സരരംഗത്തുനിന്ന് പിന്മാറി. ചര്‍ച്ചകള്‍ ഇന്നലെയോടെ പൂര്‍ത്തിയായെങ്കിലും ഇന്ന് അമിത് ഷാ ആയിരിക്കും സ്ഥാനാര്‍ത്ഥി പട്ടികയയ്ക്ക് അന്തിമ രൂപം നല്‍കുക. അന്തിമ പട്ടികയില്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ഇന്നോ നാളെയോ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

സുരേന്ദന് പത്തനംതിട്ട സീറ്റ് ലഭിക്കില്ലെന്ന സൂചന ലഭിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ അടക്കം വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ശ്രീധരന്‍പിള്ള മത്സരിച്ചാല്‍ പത്തനംതിട്ടയില്‍ ഒരു വിഭാഗം ബിജെപിക്ക് വോട്ട് നല്‍കില്ലെന്നും സൂചന നല്‍കിയിരുന്നു. കൂടാതെ, കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം കെ. സുരേന്ദ്രനു വേണ്ടി ശക്തമായി രംഗത്തുവരികയും ചെയ്തു. പത്തനംതിട്ടയുടെ മേലുള്ള തര്‍ക്കം ബിജെപിയുടെ തിരഞ്ഞെടുപ്പിലെ പ്രകടനത്തെത്തന്നെ ബാധിക്കുമെന്ന നിലവന്നതോടെയാണ് കേന്ദ്ര നേതൃത്വം ഇടപട്ടത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചൊവ്വാഴ്ച ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെ നേതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് സുരേന്ദ്രന് പത്തനംതിട്ടയില്‍ സീറ്റ് നല്‍കാനും ശ്രീധരന്‍പിള്ളയോട് മത്സര രംഗത്തുനിന്ന് മാറിനില്‍ക്കാനും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത്. ഇതോടെ കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക അടിമുടി മാറി. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, അടുത്തിടെ ബിജെപിയിലേയ്ക്കുവന്ന ടോം വടക്കന്‍, കെ.എസ് രാധാകൃഷ്ണന്‍ എന്നിവര്‍ക്കടക്കം സീറ്റ് ലഭിച്ചപ്പോള്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ സ്ഥിരം മുഖങ്ങളായിരുന്ന പി.കെ കൃഷ്ണദാസ്, എംടി രമേശ് എന്നിവരടക്കമുള്ളവര്‍ ബിജെപിയുടെ പട്ടികയ്ക്ക് പുറത്തായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category