1 GBP = 87.90 INR                       

BREAKING NEWS

യുസ്മാ കലാമേള ശനിയാഴ്ച ലിവിംഗ്സ്റ്റണില്‍; സ്‌കിറ്റ്, സംഗീതം, ക്ലാസിക്കല്‍ ഡാന്‍സ്, ഉപകരണ സംഗീതം, സംഘനൃത്തം ഇനങ്ങളിലായി നടക്കുക ഗംഭീര മത്സരം

Britishmalayali
ജിമ്മി ജോസഫ്

സ്‌കോട്ട്ലാന്റിലെ മലയാളി സമൂഹത്തിന്റെ വളര്‍ച്ചയുടെ നാള്‍വഴികളില്‍ മറ്റൊരു തിലകക്കുറി ചാര്‍ത്തി കൊണ്ട്, സ്‌കോട്ട്ലാന്റ് മലയാളി അസോസിയേഷന്റെ കലാമേള 23നു ശനിയാഴ്ച നടക്കും. കലാമേളയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. രാവിലെ 11 മുതല്‍ വൈകിട്ട് 7 മണി വരെ ലിവിംഗ് സ്റ്റണിലുള്ള ഇന്‍വെറാള്‍ മോണ്ട് കമ്മ്യൂണിറ്റി ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ വിവിധ സ്റ്റേജുകളിലായിരിക്കും മത്സരങ്ങള്‍ നടത്തപ്പെടുക.

 

സ്‌കിറ്റ്, സംഗീതം, ക്ലാസിക്കല്‍ ഡാന്‍സ്, ഉപകരണ സംഗീതം, സംഘനൃത്തം ഇനങ്ങളിലായി ഗംഭീര മത്സരമാണ് നടക്കുക. യുസ്മയുടെ ആദ്യകലാമേളയില്‍ 58 കലാകാരന്മാരാണ് സ്‌കോട്ട്ലാന്റിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും മത്സരാര്‍ത്ഥികളായി കടന്നു വരിക. സ്‌കോട്ട്ലന്റിലെ മലയാളികളുടെ കലാഭിരുചി വളര്‍ത്താനും, പ്രോത്സാഹിപ്പിക്കാനും, അര്‍ഹമായ അഗീകാരങ്ങള്‍ നല്‍കി ആദരിക്കാനുമായി നടത്തപ്പെടുന്ന ഈ ആദ്യ സംരഭത്തിന് അത്യപൂര്‍വ്വമായ ബഹു ജനപിന്തുണയാണ് ലഭിക്കുന്നത്.

കലാമേളയുടെ വിജയത്തിനായി യുസ്മ ഭരണ സമതിയുടെ നേതൃത്വത്തില്‍ എല്ലാ സജ്ജീകരണങ്ങളും തയ്യാറായിക്കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category