
2010 മുതല്‍ കലാസാംസ്കാരിക സാഹിത്യ രംഗത്ത് സജീവമായി ഇടപെടുന്ന ലണ്ടന്‍ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണ സമിതി ചുമതലയേല്‍ക്കും. ജനറല്‍ കോര്‍ഡിനേറ്ററായി റജി നന്തികാട്ട് തുടരും. സി. എ. ജോസഫ്, സിസിലി ജോര്‍ജ്ജ്, ജോര്‍ജ്ജ് അറങ്ങാശ്ശേരി, ടി. എം. സുലൈമാന്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായും സ്ഥാനമേക്കും.
നിലവില്‍ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പി. ആര്. ഒ ആണ് ഇദ്ദേഹം. യുക്മ കലാവിഭാഗം കണ്‍വീനര്‍, സാംസ്കാരിക വേദി ജനറല്‍ കണ്‍വീനര്‍, സാംസ്കാരിക വേദി വൈസ് ചെയര്മാന്, അയര്‍ക്കുന്നം മറ്റക്കര സംഗമം ജനറല്‍ കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ സി. എ. ജോസഫ് വഹിച്ചിട്ടുണ്ട്. സി.എ. ജോസഫ് നല്ലൊരു അഭിനേതാവും പ്രഭാഷകനുമാണ്. യുകെയില്‍ നിര്‍മ്മിച്ചിട്ടുള്ള ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹം ഒരു ബിലാത്തി പ്രണയം എന്ന സിനിമയിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന സിസിലി ജോര്‍ജ്ജ് നല്ലൊരു സാഹിത്യകാരിയും കലാകാരിയുമാണ്. പ്രമുഖ മലയാളി സംഘടനയായ എം.എ.യു.കെ യുമായി ബന്ധപ്പെട്ടു നിരവധി പ്രവര്‍ത്തനങ്ങള്‍ സാംസ്കാരിക രംഗത്തും സാമൂഹ്യ രംഗത്തും ചെയ്യുന്ന സിസിലി ജോര്‍ജ്ജ് രണ്ടു കൃതികളുടെ രചയിതാവുമാണ്. കലാ സാഹിത്യ രംഗത്ത് നല്കിയ സംഭാവനകളെ മാനിച്ചു ലണ്ടന്‍ മലയാള സാഹിത്യവേദി പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്.
സ്കോട്ട്ലണ്ടിലെ അബര്‍ഡീനില്‍ താമസിക്കുന്ന ജോര്‍ജ്ജ് അറങ്ങാശ്ശേരി മലയാള സാഹിത്യ രംഗത്ത് വേറിട്ട രചനാശൈലിയിലൂടെ വായനക്കാരുടെ പ്രിയ എഴുത്തുകാരനാണ്. ജോര്‍ജ്ജ് അറങ്ങാശ്ശേരിയുടെ രണ്ടു കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകളും കഥകളും എഴുതുന്ന ജോര്‍ജ്ജ് അറങ്ങാശ്ശേരി യുകെയിലെ സാഹിത്യ രംഗത്തിന് വളരെയേറെ സംഭാവനകള്‍ നല്കുവാന് കഴിയുന്ന വ്യക്തിയാണ്.
.jpg)
ലണ്ടനില്‍ ജോലി ചെയ്യുന്ന ടി.എം.സുലൈമാന്‍ കോട്ടയം സ്വദേശിയാണ്. ഒഴിവു വേളകളില്‍ ഗസലുകളും കവിതകളും ഗാനങ്ങളും എഴുതി സാഹിത്യരംഗത്ത് വളരെ സജീവമാണ് സുലൈമാന്‍. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും ലേഖനങ്ങളും എഴുതാറുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam