kz´wteJI³
കൊച്ചി: മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഓണ്‍ലൈന്‍ പത്രത്തിന്റെയും ഓണ്‍ലൈന്‍ ടിവിയുടെയും തുടക്കക്കാരനായ മറുനാടന്‍ മലയാളി കുടുംബത്തില്‍ നിന്നും മറ്റൊരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണം കൂടി ആരംഭിച്ചു. financialviews.in എന്ന വെബ് അഡ്രസ്സില്‍ തുടങ്ങിയ പോര്‍ട്ടലില്‍ സാമ്പത്തിക രംഗത്തെ മുഴുവന്‍ വാര്‍ത്തകളും അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യും. വാര്‍ത്തകളും വിലയിരുത്തലുകളും പ്രൗഢഗംഭീരമായ ലേഖനങ്ങളും ഉള്‍പ്പെട്ട വലിയൊരു വിരുന്ന് തന്നെയാവും ഫിനാന്‍ഷ്യല്‍ വ്യൂസിലൂടെ വായനക്കാര്‍ക്ക് മുന്പില് എത്തുക.
കേരളത്തിലെ വാര്‍ത്തകള്‍ക്ക് പ്രത്യേക മുന്‍ഗണന കൊടുത്തുകൊണ്ട് ലോകത്തെമ്പാടുമുള്ള സാമ്പത്തിക വാര്‍ത്തകള്‍ കൃത്യമായി പ്രസിദ്ധീകരിക്കുന്ന മലയാളത്തിലെ ആദ്യത്തെ പ്രസിദ്ധീകരണം ആയിരിക്കും ഫിനാന്‍ഷ്യല്‍ വ്യൂസ്. ഏത് പ്രധാനപ്പെട്ട സംഭവങ്ങള്‍ ഉണ്ടായാലും അതിന്റെ സാമ്പത്തിക ആംഗിളുകള്‍ ഫിനാന്‍ഷ്യല്‍ വ്യൂസ് പ്രസിദ്ധീകരിക്കും. വിപണിയിലെ ചലനങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും വിലയിരുത്തലുകളും സാധ്യതകളും കൃത്യമായി അവതരിപ്പിക്കുന്ന പംക്തികള്‍ ഏറെയുണ്ടാവും. സാമ്പത്തിക രംഗത്തെ വിദഗ്ധരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും ഫിനാന്‍ഷ്യല്‍ വ്യൂസിന്റെ പ്രത്യേകതയാണ്. ബഡ്ജറ്റ് പോലെയുള്ള ദിവസങ്ങളില്‍ വിശദമായ വിലയിരുത്തലുകളും ചര്‍ച്ചകളും സംഘടിപ്പിക്കും.
സോഷ്യല്‍ മീഡിയയില്‍, ലളിതമായി ഫിനാന്‍ഷ്യല്‍ പോസ്റ്റുകളെഴുതി ശ്രദ്ധേയനായ, സാമ്പത്തിക കാര്യങ്ങളില്‍ ആഴത്തിലറിവും ഉള്‍ക്കാഴ്ചയും വ്യക്തമായ അഭിപ്രായങ്ങങ്ങളുമുള്ള ബൈജു സ്വാമിയായിരിക്കും ഫിനാന്‍ഷ്യല്‍ വ്യൂസിന്റെ ചീഫ് എഡിറ്റര്‍. മറുനാടന്‍ മലയാളിയുടെ കൊച്ചിയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുക.
ഈ പോര്‍ട്ടലിലൂടെ സാമ്പത്തിക മേഖലയില്‍ നടക്കുന്ന ഏറ്റവും പുതിയ വാര്‍ത്തകളായിരിക്കും നിങ്ങളെ തേടിയെത്തുക. ബാങ്കിങ് വാര്‍ത്തകള്‍ അറിയാനും പലിശനിരക്ക് സംബന്ധമായ വിവരങ്ങളും ഈ പോര്‍ട്ടലിലൂടെ ലഭ്യമാണ്. അതോടൊപ്പം ലോക ബിസിനസ് സ്ഥാപനങ്ങളില്‍ നടക്കുന്ന സാമ്പത്തിക ചലനങ്ങളും കൃത്യമായ രീതിയില്‍ അവതരിപ്പിക്കുന്ന പോര്‍ട്ടല്‍ ആയിരിക്കും ഇത്. ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ പ്രതിസന്ധിയും അറിയാന്‍ ഈ മാധ്യമം നിങ്ങളെ സഹായിക്കും. അന്നന്നത്തെ സ്റ്റോക്ക് മാര്‍ക്കറ്റിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ വൈകുന്നേരം വിശദമായി അറിയുന്നതിന് ഫിനാന്‍ഷ്യല്‍ വ്യൂസിന്റെ മാര്‍ക്കറ്റ് ക്ലോസിങ് റിപ്പോര്‍ട്ട് എന്ന സെക്ഷന്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടും.
തൊഴില്‍ സംബന്ധമായ വിവരങ്ങള്‍ അടങ്ങുന്ന വാര്‍ത്തകള്‍ ഉള്‍പ്പെടെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ വരെ ഈ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിപണിയിലെത്തുന്ന പുതിയ വാഹനങ്ങള്‍ മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയുടെ വിവരങ്ങളും ലഭ്യമായിരിക്കും. എല്ലാ വിഭാഗത്തില്‍പെട്ട ഇന്‍ഷുറന്‍സ്, മ്യൂച്ചല്‍ ഫണ്ട്, നിക്ഷേപ വാര്‍ത്തകള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള മൂല്യ വിനിമയ നിരക്ക് സംബന്ധമായ വിവരങ്ങള്‍ നല്കുന്ന കറന്‍സി കണ്‍വേര്‍ട്ടര്‍, ഇഎംഐ കാല്‍ക്കുലേറ്റര്‍, ഐഎഫ്സി ഫൈന്റര്‍ മുതലായവ ഈ പേജിന്റെ പ്രത്യേകതയാണ്.
financialviews.in/ എന്ന വെബ് അഡ്രസില്‍ നിങ്ങള്‍ക്ക് ഫിനാഷ്യല്‍ വ്യൂസ് പേജ് തുറന്ന് വാര്‍ത്തകളും മറ്റു ഫീച്ചറുകളും വായിക്കാവുന്നതാണ്.
ഹോം പേജിന്റെ വലതുഭാഗത്തായി കാണുന്ന ഇംഗ്ലീഷ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് വാര്‍ത്തകള്‍ ഇംഗ്ലീഷില്‍ വായിക്കാന്‍ സാധിക്കും. english.financialviews.in/ എന്ന വെബ് അഡ്രസ് ക്ലിക്ക് ചെയ്താലും വാര്‍ത്തകള്‍ ഇംഗ്ലീഷില്‍ വായിക്കാവുന്നതാണ്.
ഇതില്‍ നിങ്ങള്‍ക്ക് ഫ്രം ടു എന്നീ കോളങ്ങള്‍ കാണാം. അവിടെ കറന്‍സി തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകള്‍ ലഭ്യമാണ്. കണ്‍വേര്‍ട്ട് ചെയ്യേണ്ട തുക എമൗണ്ട് എന്ന കോളത്തില്‍ കൊടുത്ത ശേഷം കണ്‍വേര്‍ട്ട് ബട്ടണ്‍ അമര്‍ത്തുക. നിങ്ങള്‍ക്ക് കണ്‍വേര്‍ട്ട് ചെയ്യുന്ന ദിവസത്തെ റേറ്റ് അനുസരിച്ചുള്ള തുക സ്ക്രീനില്‍ ലഭിക്കുന്നതായിരിക്കും.
ഇവിടെ നിങ്ങള്‍ക്ക് ലോണ്‍ തുക, പലിശ നിരക്ക്, ലോണ്‍ തവണ (ലോണ്‍ തവണ മാസത്തിലും, വര്‍ഷത്തിലും തിരഞ്ഞെടുക്കാം) എന്നിവ തെരഞ്ഞെടുത്താല്‍ ലോണ്‍ ഇഎംഐ, ആകെ പലിശ തുക, ആകെ തിരികെ അടയ്ക്കേണ്ട തുക എന്നിവയും, പേയ്മെന്റ് ബ്രേക്ക് അപ് ചാര്‍ട്ടും ലഭിക്കും.
ഇവിടെ ബാങ്കിന്റെ പേരും, ബ്രാഞ്ചും കൊടുത്ത് ഗെറ്റ് ബാങ്ക് ഡീറ്റേയ്ല്സ് ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കും.
ഫിനാന്‍ഷ്യല്‍ വ്യൂസിലൂടെ നിങ്ങളുടെ വാര്‍ത്തകളോ, ഫീച്ചറുകളോ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഹോം പേജിന്റെ ഏറ്റവും താഴെയായി കാണുന്ന Post Your News എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ നിങ്ങള്‍ക്ക് വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇവിടെ നിങ്ങള്‍ക്ക് വാര്‍ത്തയ്ക്കൊപ്പം ചിത്രങ്ങളും, വീഡിയോകളും അയയ്ക്കാവുന്നതാണ്. പക്ഷെ വാര്‍ത്തകള്‍ സ്ക്രീന്‍ ചെയ്തു പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ പൂര്‍ണ ഉത്തരവാദിത്തം എഡിറ്റര്‍ക്ക് മാത്രം ആയിരിക്കും.
ഒരു വാര്‍ത്തയും മിസാവാതിരിക്കാന്‍ ഫിനാഷ്യല്‍ വ്യൂസിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.
പോര്‍ട്ടലിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സജഷന്‍സും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ മികവുറ്റതാക്കാന്‍ അത് ഞങ്ങള്‍ക്ക് സഹായകമാവും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam