1 GBP = 87.90 INR                       

BREAKING NEWS

ക്രിസ്റ്റ്യാനോ 'ജീനിയസ്' റൊണാള്‍ഡോ; ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന്റെ തിരിച്ചുവരവ് റൊണോയുടെ ഹാട്രിക് മികവില്‍; എതിരില്ലാത്ത മൂന്നു ഗോളിന് അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി ക്വാര്‍ട്ടറില്‍

Britishmalayali
kz´wteJI³

മിലാന്‍: വന്തിട്ടേസ്സ് സെല്ല് ക്രിസ്റ്റിയാനോ സൂപ്പര്‍ റൊണാള്‍ഡോ തിരുമ്പി വന്തിട്ടേന്ന് സൊല്ല്...സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന്റെ അവിശ്വസനീയ തിരിച്ചുവരവ്. ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി യുവന്റസ് ക്വര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു.

ആദ്യപാദത്തില്‍ 2-0ന് തോറ്റ യുവെക്ക് മൂന്ന് ഗോള്‍ വ്യത്യാസത്തിലുള്ള ജയമെങ്കിലും നേടിയാലേ ക്വാര്‍ട്ടര്‍ സാധ്യത ഉണ്ടായിരുന്നുള്ളു. ഇരു പാദങ്ങളിലുമായി അത്‌ലറ്റിക്കോ മാഡ്രിനെ 3-2 ന് തോല്‍പ്പിച്ചാണ് യുവന്റസിന്റെ മുന്നേറ്റം. റോണോ കളം നിറഞ്ഞ മത്സരത്തില്‍ യുവന്റസ് പന്തവകാശത്തിലും പാസിംഗിലും ഒരുപോലെ മികവുകാട്ടിയപ്പോള്‍ ആദ്യപാദത്തില്‍ പുറത്തെടുത്ത മികവ് ആവര്‍ത്തിക്കാന്‍ അത്‌ലറ്റിക്കോക്ക് ആയില്ല. കളിയുടെ 27-ാം മിനുറ്റില്‍ യൂറോപ്യന്‍ ഫുട്ബോളിലെ കരുത്തുറ്റ പ്രതിരോധക്കോട്ടയെ തലകൊണ്ട് തല്ലിതകര്‍ത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യ വെടി പൊട്ടിച്ചു.

ഇടവേളെ കഴിഞ്ഞ് മിനുറ്റുകള്‍ക്കകം ക്രിസ്റ്റ്യാനോ ഒരിക്കല്‍ കൂടെ രക്ഷകന്റെ വേഷം അണിഞ്ഞു. 86-ാം മിനുറ്റില്‍ ക്രിസ്റ്റ്യാനോ ഹാട്രിക്ക് പൂര്‍ത്തിയാക്കിയപ്പോള്‍ യുവന്റസ് ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. അത്‌ലറ്റിക്കോ മൈതാനത്ത് നടന്ന ആദ്യപാദ മത്സരത്തില്‍ രണ്ടു ഗോളിന് തോറ്റ ശേഷമായിരുന്നു യുവന്റസിന്റെ അവിശ്വസനീയ തിരിച്ചു വരവ്. ജയത്തോടെ കഴിഞ്ഞ മൂന്ന് വര്‍ഷവും റയലിനൊപ്പം നേടിയ യൂറോപ്പിന്റെ ചക്രവര്‍ത്തിപട്ടത്തിലേക്ക് ക്രിസ്റ്റ്യനോ റൊണാള്‍ഡോ ഒരു പടി കൂടി അടുത്തു. ഇത്തവണ റയല്‍ അയാക്സിനോട് തോറ്റ് പുറത്തായപ്പോഴാണ് റൊണാള്‍ഡോയുടെ മികവില്‍ യുവെ ക്വാര്‍ട്ടറിലെത്തിയത്. കഴിഞ്ഞ വര്‍ഷം റയലിനു വേണ്ടി ക്രിസ്റ്റ്യാനോ തട്ടിപ്പറിച്ചത് യുവന്റസിനായി തിരിച്ചു തരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category