1 GBP =98.80INR                       

BREAKING NEWS

ചോദിച്ചത് ഇയാളോടു മൂന്ന് പേര്‍ കസ്റ്റഡിയില്‍ ഉണ്ടോ എന്നാണ്... ശരി കേട്ടാ... ഞാന്‍ പൊട്ടി വീഴ്ത്തുന്നുണ്ട്.... രണ്ടു ദിവസം കഴിയട്ടെ......; പ്രതികളുടെ അറസ്റ്റിനെ പറ്റി തിരക്കിയപ്പോള്‍ അറിയില്ലെന്ന് എസ് ഐയുടെ മറുപടി; മറ്റ് ചാനലുകളില്‍ അറസ്റ്റ് വാര്‍ത്ത എത്തിയപ്പോള്‍ എസ് ഐയെ വീണ്ടും വിളിച്ച് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറുടെ ഭീഷണി; എസ് പിക്ക് പരാതി നല്‍കി ചിറയിന്‍കീഴ് എസ് ഐ; ചാനലിന് മെയില്‍ അയച്ച് ഭാര്യ; ഭീഷണി ഓഡിയോ വൈറലാകുമ്പോള്‍ വെട്ടിലാകുന്നത് റിപ്പോര്‍ട്ടര്‍ അരുണ്‍കുമാറും ഏഷ്യാനെറ്റ് ന്യൂസും

Britishmalayali
kz´wteJI³

തിരുവനന്തപുരം. കടുവയെ പിടിച്ച കിടുവ..... പൊലീസിനെ സാധാരണ ഭീഷണിപ്പെടുത്തുന്നതും സ്ഥലം മാറ്റുമെന്നുമെല്ലാം പറയുന്നത് പ്രാദേശിക രാഷ്ട്രീയക്കാരാണ്. തന്റെ ഇഷ്ടങ്ങള്‍ നടത്താത്തവരെ ഭരണ കക്ഷി രാഷ്ട്രീയക്കാര്‍ ഭീഷണിപ്പെടുത്തുന്ന ശൈലിയില്‍ മറ്റൊരു ഭീഷണി. ഇവിടെ പ്രതി മാധ്യമ പ്രവര്‍ത്തകനാണ്. കൊലക്കേസില്‍ പ്രതി അറസ്റ്റിലായത് പറഞ്ഞു കൊടുക്കാത്ത എസ് ഐയെയാണ് ഫോണില്‍ വിളിച്ച് മാധ്യമ പ്രവര്‍ത്തകന്‍ സംസാരിക്കുന്നത്. ഇതിലാണ് ഭീഷണിയുടെ സ്വരമുള്ളത്. ഈ ഓഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇതോടെ വെട്ടിലാകുന്നത് ഏഷ്യാനെറ്റ് ന്യൂസും.

ചിറയിന്‍കീഴ് പെരുങ്ങുഴിയില്‍ അക്രമികളുടെ മര്‍ദ്ദനത്തില്‍ റെയില്‍വേ ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ കസ്റ്റഡിയുണ്ടായിരുന്ന പ്രതികളുടെ വിവരം കൈമാറാത്തതിനാല്‍ ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ കെ അരുണ്‍കുമാര്‍ ഒദ്യോഗിക ഫോണില്‍ വിളിച്ച് ഭീക്ഷണിപ്പെടുത്തിയതായി കാട്ടി എസ്‌ഐ നിയാസ് റൂറല്‍ എസ് പി ക്ക് പരാതി നല്കി. ഭീക്ഷണിപ്പെടുത്തിയ വോയ്‌സ് റെക്കാര്‍ഡ് അടക്കമാണ് ശനിയാഴ്ച റൂറല്‍ എസ് പിയെ നേരില്‍ കണ്ട് എസ് ഐ പരാതി നല്കിയത്. ഇതിന് പിന്നാലെ എസ് ഐയുടെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് മാനേജ്മെന്റിനും പരാതി നല്‍കി. പരാതിയിന്മേല്‍ ഏഷ്യാനെറ്റ് ന്യൂസ് മാനേജ്‌മെന്റ് അന്വേഷണം പ്രഖ്യാപിച്ചുവെന്നാണ് വിവരം. പരാതിക്കാധാരമായ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് എഡിറ്റര്‍ എന്നു പരിചയപ്പെടുത്തി അരുണ്‍ എന്ന സ്റ്റാഫ് തന്റെ ഭര്‍ത്താവിനെ ഭീക്ഷണിപ്പെടുത്തിയെന്നും തനിക്കും ഭര്‍ത്താവിനും പെണ്‍മക്കള്‍ക്കും എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി അരുണ്‍ ആയരിക്കുമെന്നും ഭര്‍ത്താവിനെ ഭീക്ഷണിപ്പെടുത്തിയ അരുണിനെതിരെ നടപടി എടുക്കണമെന്നും ഏഷ്യാനെറ്റ് എംഡി കെ മാധവന്‍, ഡയറക്ടര്‍ ഫ്രാങ്കളിന്‍, ചീഫ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ് ബിജു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി ജി സുരേഷ്‌കുമാര്‍, ബ്യൂറോ ചീഫ് കെ ജി കമലേഷ് എന്നിവര്‍ക്ക് ലഭിച്ച പരാതിയില്‍ പറയുന്നു. ഭീഷണിയുടെ ഫോണ്‍ സംഭാഷണവും ഇതിനോടൊപ്പം നല്‍കിയിട്ടുണ്ട്. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് വന്‍ സമ്മര്‍ദ്ദത്തിലാവുകയാണ്.

ചിറയിന്‍കീഴ് കൊലക്കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഉച്ചക്ക് അരുണ്‍ എസ് ഐ യെ ബന്ധപ്പെട്ടിരുന്നു. അപ്പോള്‍ കേസ് അന്വേഷിക്കുന്നത് ആറ്റിങ്ങള്‍ ഡി വൈ എസ് പി ആണെന്നും തനിക്ക് വ്യക്തമായ വിവരങ്ങള്‍ അറിയില്ലെന്നും അരുണിനോടു എസ് ഐ പറഞ്ഞു. അപ്പോഴും അരുണ്‍ ക്ഷുഭിതനായി സംസാരിച്ചത് എസ് ഐ ഓര്‍ക്കുന്നു. ജോലി ഭാരം കൊണ്ടായിരിക്കുമെന്ന് സമാധാനിച്ച എസ് ഐ കേസിന്റെ സ്വഭാവവും എന്തുകൊണ്ട് ഡി വൈ എസ് പി അന്വേഷിക്കുന്നുവെന്ന കാര്യവും അരുണിനോടു പങ്കുവെച്ചിരുന്നു. പിന്നീട് രാത്രി പത്തരയോടെ വീണ്ടും വിളിച്ച അരുണ്‍ ക്ഷുഭിതനായി സംസാരിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായി എസ് പി ക്ക് നല്കിയ പരാതിയില്‍ പറയുന്നു.

തന്നെ ഇതുവരെ വിളിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തകരാരും മോശമായി സംസാരിക്കുകയോ ഭീക്ഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലന്നും ഇയാളുടെ പൂര്‍വ്വകാല പശ്ചാത്തലം പരിശോധിക്കണമെന്നും ഭീക്ഷണിപ്പെടുത്തിയതിന് കേസെടുക്കണമെന്നും പരാതി നല്കിയ ശേഷം എസ് ഐ നിയാസ് റൂറല്‍ എസ് പിയോടു ആവിശ്യപ്പെട്ടു. എന്നാല്‍ താനാരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് അരുണിന്റെ വിശദീകരണം. വാര്‍ത്ത നല്‍കാത്തതിന്റെ മാനസിക വിഷമത്തില്‍ വിളിച്ചതെന്നും വിശദീകരിക്കുന്നു. ഏതായാലും ഫോണ്‍ സംഭാഷണവും അതിന്റെ പരാതിയും ഏഷ്യാനെറ്റ് മാനേജ്മെന്റിന് കിട്ടിയതോടെ വെട്ടിലാകുന്നത് അരുണാണ്. ഈ വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് എന്ത് നടപടി എടുക്കുമെന്നതാണ് നിര്‍ണ്ണായകം.

അതിനിടെ പൊലീസ് അസോസിയേഷനിലും അമര്‍ഷം പുകയുകയാണ്. വാര്‍ത്തയുടെ വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ അത് ഡിവൈഎസ് പിയാണെന്ന് പറഞ്ഞ എസ് ഐയെ മാധ്യമ പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് അവരുടെ ഭാഷ്യം. ലേഖകന്റെ വാക്കുകളില്‍ നിറയുന്നത് വകവരുത്തുമെന്ന ഭീഷണിയാണ്. ഈ സാഹചര്യത്തില്‍ ഏഷ്യാനെറ്റ് ലേഖകനെതിരെ ജാമ്യമില്ലാ കേസ് എടുക്കണമെന്ന ആവശ്യവും ശക്തമാണ്. പൊലീസില്‍ ഉന്നത ബന്ധങ്ങള്‍ അരുണിനുണ്ട്. ഈ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് അരുണിന്റെ ഭീഷണിയെന്നും അസോസിയേഷന്‍ സംശയിക്കുന്നു. അതുകൊണ്ട് തന്നെ അരുണിനെതിരെ എസ് ഐയെ കൊലപ്പെടുത്തുമെന്ന ഭീഷണിപ്പെടുത്തിയതിന് കേസെടുക്കണമെന്നാണ് ആവശ്യം. ദീപിക ദിന പത്രത്തിലൂടെ മാധ്യമ രംഗത്ത എത്തിയ അരുണ്‍ സൂര്യ ടി വിയില്‍ ജോലി ചെയ്യുമ്പോഴാണ് ഏഷ്യാനെറ്റില്‍ ജോലി ലഭിക്കുന്നത്.

പരാതിക്ക് ഒപ്പം തെളിവായി നല്‍കിയ വോയ്‌സ് റെക്കാര്‍ഡിലെ സംഭാഷണം ഇങ്ങനെ.

എസ് ഐ നിയാസ്: നമസ്‌ക്കാരം.
അരുണ്‍ ഏഷ്യാനെറ്റ്: എന്റെ പേര് അരുണ്‍ എന്നാ.............ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറാ.......
എസ് ഐ നിയാസ്:ങ്ഹാ....പറയണം.
അരുണ്‍ ഏഷ്യാനെറ്റ്: മൂന്ന് പേര് കസ്റ്റഡിയില്‍ ഇല്ല അല്ലേ...........
എസ് ഐ നിയാസ്: അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ എസ് പിയാ.........അദ്ദേഹത്തിനെ കാര്യങ്ങള്‍ അറിയൂ
അരുണ്‍ ഏഷ്യാനെറ്റ്: അതല്ല....ഞാന്‍ ചോദിച്ചത് ഇയാളോടു മൂന്ന് പേര്‍ കസ്റ്റഡിയില്‍ ഉണ്ടോ എന്നാണ്.............(ദേഷ്യത്തില്‍)
എസ് ഐ നിയാസ്: അതേ
അരുണ്‍ ഏഷ്യാനെറ്റ്: മനസിലായില്ലേ.....................അപ്പോ എന്തു പറഞ്ഞു എനിക്കറിഞ്ഞൂടാ........ വലിയ സംഭവമാ എന്നൊക്കയല്ലേ............
എസ് ഐ നിയാസ്: അതേ
അരുണ്‍ ഏഷ്യാനെറ്റ്: അപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത് പൊട്ടി വീണതാണോ
എസ് ഐ നിയാസ്: ഏതാ......
അരുണ്‍ ഏഷ്യാനെറ്റ്: അറസ്റ്റ് രേഖപ്പെടുത്തിയത് മൂന്ന് പേര്‍ പൊട്ടിവീണതാണോ ?
എസ് ഐ നിയാസ്:ചിലപ്പോള്‍ പൊട്ടി വീണതായിരിക്കാം.
അരുണ്‍ ഏഷ്യാനെറ്റ്: ശരി കേട്ടാ... ഞാന്‍ പൊട്ടി വീഴ്ത്തുന്നുണ്ട്. രണ്ടു ദിവസം കഴിയട്ടെ...... കേട്ടാ സഹോദരാ.....
എസ് ഐ നിയാസ്: ആയ്‌ക്കോട്ടെ സഹോദരാ......
അരുണ്‍ ഏഷ്യാനെറ്റ്.ഞാനും കാണുന്നുണ്ട് മോനെ..........
എസ് ഐ നിയാസ്: നമുക്ക് കാണാം.

ഈ സംഭാഷണം ഉള്‍പ്പെടുന്ന വോയ്‌സ് റെക്കാര്‍ഡു സഹിതം ഏഷ്യാനെറ്റ് ന്യൂസ് മാനേജുമെന്റിനും ചീഫ് എഡിറ്റര്‍ക്കും എസ് ഐ നിയാസിന്റെ ഭാര്യ പരാതി നല്കി. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് എഡിറ്റര്‍ എന്നു പരിചയപ്പെടുത്തി അരുണ്‍ എന്ന സ്റ്റാഫ് തന്റെ ഭര്‍ത്താവിനെ ഭീക്ഷണിപ്പെടുത്തിയെന്നും തനിക്കും ഭര്‍ത്താവിനും പെണ്‍മക്കള്‍ക്കും എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി അരുണ്‍ ആയരിക്കുമെന്നും ഭര്‍ത്താവിനെ ഭീക്ഷണിപ്പെടുത്തിയ അരുണിനെതിരെ നടപടി എടുക്കണമെന്നും ഏഷ്യാനെറ്റ് എംഡി കെ മാധവന്‍, ഡയറക്ടര്‍ ഫ്രാങ്കളിന്‍, ചീഫ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ് ബിജു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി ജി സുരേഷ്‌കുമാര്‍, ബ്യൂറോ ചീഫ് കെ ജി കമലേഷ് എന്നിവര്‍ക്ക് ലഭിച്ച പരാതിയില്‍ പറയുന്നു.
എസ് ഐ നിയാസിന്റെ ഭാര്യ സജിത നിയാസ് ഏഷ്യാനെറ്റിന് നല്‍കിയ പരാതി ചുവടെ.

പ്രിയപ്പെട്ട സാര്‍

ഞാന്‍ ചിറയിന്‍കീഴ് SHO sub ഇന്‍സ്‌പെക്ടര്‍ ശ്രീ. നിയാസ് ന്റെ ഭാര്യയാണ്. കഴിഞ്ഞ ദിവസം രാത്രി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ അരുണ്‍ എന്ന് പരിചയപ്പെടുത്തി അങ്ങയുടെ ഒരു സ്റ്റാഫ് എന്റെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയത് അറിഞ്ഞിരിക്കുമല്ലോ. രണ്ടുദിവസത്തിനകം വലിയ പണി കൊടുക്കുമെന്നും ഭീഷണിയുണ്ട്. ഇത് രണ്ട് പെണ്‍കുട്ടികളുമായി കഴിയുന്ന എന്റെ കുടുംബത്തിനെതിരെയുള്ള വെല്ലുവിളിയാണ്.

ഞങ്ങളുടെ ജീവന് തന്നെ ഭീഷണിയാണ്. എന്റെ ഭര്‍ത്താവിനോ എന്റെ പെണ്മക്കള്‍ക്കോ അതിലൂടെ എനിക്കോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദി ഏഷ്യാനെറ്റ് എഡിറ്റര്‍ അരുണ്‍ മാത്രമായിരിക്കും. വിളിച്ച ഓഡിയോ ക്ലിപ്പ് ഇതോടൊപ്പം അയക്കുന്നു. ശ്രീ. അരുണിന്റെ പരിഹാസം കേള്‍ക്കാന്‍ ഇടയായ എന്റെ ഭര്‍ത്താവിന്റെ മാനസിക നില വളരെ പരിതാപകരമാണ്. ഇങ്ങനെ ഒരാള്‍ക്കും, ഒരു പൊലീസ് ഓഫീസര്‍ക്കും ഉണ്ടാവാന്‍ പാടില്ലാത്തവിധം അരുണിനെതിരെ നടപടി എടുക്കുമെന്ന ശുഭപ്രതീക്ഷയോടെ.

സജിത നിയാസ്
വെഞ്ഞാറമൂട് 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category