1 GBP = 87.50 INR                       

BREAKING NEWS

വടംവലി മത്സരങ്ങള്‍ക്ക് കാതോര്‍ത്ത് യുകെ മലയാളികള്‍; ഈ സീസണിലെ ആദ്യ മത്സരം ആഷ്ഫോര്‍ഡില്‍; മെയ് 18 ന് നടക്കുന്ന മത്സരത്തിനായി തയ്യാറെടുത്ത് പ്രമുഖ ടീമുകള്‍

Britishmalayali
സോജന്‍ ജോസഫ്

ആഷ്ഫോര്‍ഡ്: ഫ്രണ്ട്സ് യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ് ആഷ്ഫോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഒന്നാമത് ഓള്‍ യുകെ വടംവലി മത്സരത്തിനായി യുകെയിലെ നിരവധി പ്രമുഖ ടീമുകള്‍ തയ്യാറെടുക്കുന്നു. 'മെയ് മാസം 18ാം തീയതി ശനിയാഴ്ച ആഷ്ഫോര്‍ഡിലെ നോര്‍ത്ത് സ്‌കൂളില്‍ രാവിലെ 9 മണി മുതല്‍ ആണ് വാശിയേറിയ മത്സരങ്ങള്‍ അരങ്ങേറുന്നത്. 

ഒന്നു മുതല്‍ 6ാം സ്ഥാനം വരെ എത്തുന്ന ടീമുകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 701 പൗണ്ടും പൗലോസ് ചക്കാലയ്ക്കല്‍ മെമ്മോറിയല്‍ ട്രോഫിയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 501 പൗണ്ടും തോമസ് വടക്കുംചേരി മെമ്മോറിയല്‍ ട്രോഫിയും. മൂന്നാം സ്ഥാനം നേടുന്ന ടീമിന് 251 പൗണ്ടും കൊച്ചപ്പന്‍ മെമ്മോറിയല്‍ ട്രോഫിയും നല്‍കുന്നാണ്. ഈ ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ച് മറ്റു കലാകായിക മത്സരങ്ങളും നാടന്‍ കേരള തനമിയിലുള്ള ഭക്ഷണശാലകളും ഉണ്ടായിരിക്കുന്നതാണ്. 

വാശിയേറിയ വടംവലി മത്സരങ്ങള്‍ കുടുംബസമേതം ആസ്വദിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങള്‍ ആണ് ഫ്രണ്ട്സ് യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ് ഭാരവാഹികള്‍ ആഷ്ഫോര്‍ഡില്‍ ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും ടീം രജിസ്ട്രേഷനും ബന്ധപ്പെടുക
എബി മാത്യു - 07888691762, ബോബി എബ്രഹാം - 078942271966, സോജന്‍ ജോസഫ് - 07872300368, ബാബു തോമസ് - 07403240442

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category