1 GBP = 91.30 INR                       

BREAKING NEWS

ടാക്സ് ഡിസ്‌ക് ഒഴിവാക്കിയതോടെ ടാക്സ് അടയ്ക്കാത്തവരുടെ എണ്ണം പെരുകി; കാറിന്റെ നമ്പര്‍ സ്‌കാന്‍ ചെയ്ത് ടാക്സ് അടച്ചോയെന്ന്‌ തിരിച്ചറിയുന്ന ക്യാമറകളുമായി ഡിവിഎല്‍എ; 1000പൗണ്ട് പിഴയും കേസും ഒഴിവാക്കാന്‍ നിങ്ങളുടെ ടാക്സും എംഒടിയും അടച്ചോയെന്ന് പരിശോധിക്കണം

Britishmalayali
kz´wteJI³

യുകെയില്‍ നിങ്ങളുടെ കാറിന് ടാക്സടക്കുകയും എംഒടി നിര്‍വഹിക്കുകയും ചെയ്തില്ലെങ്കില്‍ പെട്ട് പോകുമെന്നുറപ്പാണ്. ടാക്സ് ഡിസ്‌ക് ഒഴിവാക്കിയതോടെ ടാക്സ് അടക്കാത്തവരുടെ എണ്ണം പെരുകിയതിനെ തുടര്‍ന്ന് ഇത്തരക്കാരെ പിടികൂടാനായി ഡിവിഎല്‍എ കടുത്ത നടപടികളുമായി മുന്നോട്ട് വന്നതാണ് ഇതിന് കാരണം. ഇതിന്റെ ഭാഗമായി കാറിന്റെ നമ്പര്‍ സ്‌കാന്‍ ചെയ്ത് ടാക്സ് അടച്ചുവോ എന്ന് തിരിച്ചറിയുന്ന ക്യാമറകളുമായിട്ടാണ് ഡിവിഎല്‍എ തെരുവിലിറങ്ങിയിരിക്കുന്നത്. ഇത്തരത്തില്‍ പിടികൂടപ്പെടുന്നവരില്‍ നിന്നും 1000 പൗണ്ട് പിഴ വാങ്ങുന്നതിന് പുറമെ ഇവര്‍ക്ക് മേല്‍ കേസും ചുമത്തുന്നുണ്ട്. ഇത്തരം പുലിവാലുകളില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങളുടെ കാറിന്റെ ടാക്സ് യഥോചിതം അടച്ചതാണോ എന്നും എംഒടി കഴിഞ്ഞതാണോ എന്നും ഉറപ്പാക്കേണ്ടതാണ്.
 
കാറിന് നികുതി അടക്കാത്തവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുന്നുവെന്ന മുന്നറിയിപ്പേകുന്നതിനായി ഡിവിഎല്‍എ ഒരു വലിയ ക്ലാംപിംഗ് ട്രയാംഗിള്‍ ചിത്രീകരിച്ച കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ' TAX IT OR WE WILL CLAMP IT ' എന്ന് ഈ കാറിന് മേല്‍ ഡിവിഎല്‍എ മുന്നറിയിപ്പെന്ന നിലയില്‍ എഴുതി വച്ചിട്ടുമുണ്ട്. കാര്‍നികുതി വെട്ടിക്കുന്ന കാര്യത്തില്‍ രാജ്യത്ത് ഏറ്റവും മുന്നിവല്‍ നില്‍ക്കുന്ന 11 ഇടങ്ങളെക്കുറിച്ചും ഡിവിഎല്‍എ വെളിപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തില്‍ നികുതി വെട്ടിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ലണ്ടനാണ്. ഇവിടെഇതിനെ തുടര്‍ന്ന് 27,605 കാറുകളാണ് ക്ലാംപ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ഇവിടെ മോട്ടോറിസ്റ്റുകള്‍ക്കായി 94,550 പിഴകളും ഇഷ്യൂ ചെയ്തിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകളെ തുടര്‍ന്ന് കാറുകല്‍ ക്ലാംപിംഗിന് വിധേയമാക്കിയതില്‍ രണ്ടാം സ്ഥാനത്തുള്ളത് മാഞ്ചസ്റ്ററാണ്. ഇവിടെ 7573 കാറുകളാണ് ക്ലാംപ് ചെയ്തിരിക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ പിഴ ചുമത്തിയതില്‍ രണ്ടാം സ്ഥാനത്ത് നോര്‍ത്തേണ്‍ അയര്‍ലണ്ടാണ്. ഇവിടെ 67,944 ഡ്രൈവര്‍മാര്‍ക്കാണ് പിഴയിട്ടിരിക്കുന്നത്. 2014ല്‍ കാര്‍ ടാക്സ് ഡിസ്‌കുകള്‍ റദ്ദാക്കിയതിന് ശേഷം ഇത്തരം നികുതി വെട്ടിപ്പുകള്‍ പെരുകിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. അതായത് നികുതിയടക്കാതെ ഓടുന്ന വാഹനങ്ങള്‍ മൂന്നിരട്ടിയായാണ് പെരുകിയിരിക്കുന്നതെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ട്രാന്‍സ്പോര്‍ട്ട് ഡാറ്റകള്‍ വെളിപ്പെടുത്തുന്നു.

ടാക്സ് അടക്കാത്ത മോട്ടോറിസ്റ്റുകള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് പുതിയ ക്യാമ്പയിനിലൂടെ മുന്നറിയിപ്പേകുന്നതെന്നാണ് ഡിവിഎല്‍എ ഹെഡ് ഓഫ് എന്‍ഫോഴ്സ്മെന്റായ ടിം ബര്‍ടന്‍ പറയുന്നത്. നികുതി അടക്കുന്നതില്‍ നിന്നും വഴുതി മാറുന്നവരേറെയുള്ള നഗരങ്ങളില്‍ കടുത്ത നടപടികളും ക്യാമ്പയിനിംഗുമായാണ് ഡിവിഎല്‍എ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരം കാറുകളെ വേഗത്തില്‍ പിടികൂടുന്നതിനായാണ് ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നീഷ്യന്‍ ക്യാമറകള്‍ (എഎന്‍പിആര്‍) ഡിവിഎല്‍എ രംഗത്തിറക്കിയിരിക്കുന്നത്.

ഇതിലൂടെ ഓരോ കാറിന്റെയും നമ്പര്‍ പ്ലേറ്റ് സ്‌കാന്‍ ചെയ്താല്‍ അതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ്. ലണ്ടന്‍, നോര്‍ത്തേണ്‍ അയര്‍ലണ്ട്, ബെമിംഗ്ഹാം, മാഞ്ചസ്റ്റര്‍, ഗ്ലാസ്‌കോ, ഷെഫീല്‍ഡ്, കാര്‍ഡിഫ്, നോട്ടിംഗ്ഹാം, ബ്രിസ്റ്റോള്‍, ലെയ്സെസ്റ്റര്‍, കവന്‍ട്രി എന്നിവയാണ് കാര്‍ നികുതി അടക്കാതെ തട്ടിപ്പ് നടത്തുന്നവരേറെയുളള ആദ്യത്തെ പത്തിടങ്ങളായി ഡിവിഎല്‍എ ലിസ്റ്റ് ചെയ്തിരിക്കുന്നത്. തല്‍ഫലമായിഇവിടങ്ങല്‍ നിരവധി വാഹനങ്ങളാണ് ഡിവിഎല്‍എ ക്ലാംപ് ചെയ്തിരിക്കുകയോ പിഴ ചുമത്തുകയോ ചെയ്തിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category