1 GBP = 87.50 INR                       

BREAKING NEWS

ഒരാഴ്ച്ചത്തെ അവധിക്ക് ശേഷം വസന്ത് കുമാര്‍ കാശ്മീരിലേക്ക് മടങ്ങിയത് ഈമാസം ഒന്നിന്; വീരമൃത്യു വരിച്ചത് സ്ഥാനക്കയറ്റം ലഭിച്ചത് അനുസരിച്ച് ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകവേ; 'ചേട്ടന്‍ രാജ്യത്തിനു വേണ്ടിയാണ് പോരാടി മരിച്ചത്; അതില്‍ അഭിമാനിക്കുന്നു'വെന്ന് ധീരജവാന്റെ സഹോദരന്‍; രണ്ട് വര്‍ഷം കൂടി കഴിഞ്ഞ് വിരമിക്കാനിരിക്കെ ഭീകരരോട് പൊരുതി വീരമൃത്യു

Britishmalayali
kz´wteJI³

കല്‍പ്പെറ്റ: 'എന്റെ സഹോദരന്‍ രാജ്യത്തിനു വേണ്ടിയാണ് പോരാടി മരിച്ചത്, അതില്‍ അഭിമാനിക്കുന്നു'. പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വി.വി. വസന്തകുമാറിന്റെ സഹോദരന്‍. വസന്തകുമാറിന്റെ മരണം സ്ഥിരീകരിച്ച് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സഹോദരന്‍ സജീവന്‍. വയനാട് ലക്കിടി സ്വദേശിയാണ് വി വി വസന്ത് കുമാര്‍. ഒരാഴ്ചത്തെ അവധിക്കുശേഷം ഈ മാസം ഒന്നിനാണ് വസന്തകുമാര്‍ കാഷ്മീരിലേക്കു മടങ്ങുന്നത്. ഇദ്ദേഹത്തിന്റെ പിതാവ് എട്ടു മാസം മുമ്പ് മരിച്ചിരുന്നു.

2001-ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു. 18 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇപ്പോള്‍ അദ്ദേഹം സൈനിക ജീവിതത്തിന് പൂര്‍ണവിരാമം ഇടുന്നത്. കാശ്മീരിലേക്കുള്ള യാത്രയിലാണ് ഭീകരാക്രമണം ഉണ്ടായതും വസന്തകുമാറിന്റെ ജീവന്‍ പൊലിഞ്ഞതും. പരേതനായ വാസുദേവന്‍ ആണ് വസന്തകുമാറിന്റെ പിതാവ്. അമ്മ: ശാന്ത. ഭാര്യ: ഷീന. മക്കള്‍: അനാമിക (8) അമൃത് ദീപ് (5). മരണ വാര്‍ത്തയറിഞ്ഞ് വൈത്തിരിയിലെ വീട്ടിലേക്ക് നാട്ടുകാരും രാഷ്ട്രീയക്കാരും അടക്കമുള്ളവര്‍ വന്നുകൊണ്ടിരിക്കയാണ്. വൈകുന്നേരം അഞ്ചു മണിയോടെയാണ് മരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്.

മൃതദേഹം ഇന്നു വൈകുന്നേരത്തോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. ഇവിടെ സര്‍ക്കാറിനു വേണ്ടി മലപ്പുറം ജില്ലാ കലക്ടര്‍ ഭൗതികദേഹം ഏറ്റെടുക്കും. നാളെയായിരിക്കും സംസ്‌ക്കാരമെന്നാണ് അറിയുന്നത്. മന്ത്രി ടി കെ രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. രണ്ടു വര്‍ഷം കൂടി കഴിഞ്ഞ് വിരമിക്കാനിരിക്കെയാണ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിക്കുന്നത്. ഇന്നലെ സൈന്യത്തില്‍ നിന്നുള്ള ഫോണ്‍ സന്ദേശം വീട്ടുകാരെ തേടിയെത്തിയിരുന്നു. അഞ്ചു മണിയോടെയാണ് ഔദ്യോഗിക സ്ഥിരീകരണം വീട്ടുകാര്‍ക്ക് ലഭിക്കുന്നത്. മൃതദേഹം ഇന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെന്നുമെന്നാണ് വിവരം.

ഭാര്യ ഷീന പൂക്കോട് വെറ്ററിനറി കോളേജ് താത്ക്കാലിക ജീവനക്കാരിയാണ്. സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് വ്യാഴാഴ്ച പുല്‍വാമയിലുണ്ടാവുന്നത്. വസന്തകുമാര്‍ ഉള്‍പ്പെടെ 39 സിആര്‍പിഎഫ്. ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിനുനേരെ വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു.

കാഷ്മീര്‍ താഴ്വരയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോയ ജവാന്മാരാണ് ആക്രമണത്തിനിരയായത്. ഇവരിലേറെയും അവധി കഴിഞ്ഞ് എത്തിയവരായിരുന്നു. സിആര്‍പിഎഫിന്റെ 54-ാം ബറ്റാലിയന്‍ ബസാണ് ആക്രമിക്കപ്പെട്ടത്. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category