
ന്യൂഡല്‍ഹി: കരോള്‍ബാഗിലെ അര്പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയെന്ന് റിപ്പോര്‍ട്ട്. മലയാളികള്‍ അടക്കമുള്ള ആളുകളുണ്ടായിരുന്ന ഹോട്ടലില്‍ പുലര്‍ച്ചെ 4.30നാണ് തീപിടുത്തമുണ്ടായത്. കല്യാണ ആവശ്യത്തിനായി എറണാകുളത്ത് നിന്നും 13 അംഗ സംഘം ഇവിടെ എത്തിയിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ചോറ്റാനിക്കര സ്വദേശിനി ജയശ്രീ (53)യാണ് മരിച്ചതെന്നാണ് സൂചന. മാത്രമല്ല ഒരു കുട്ടിയും മരിച്ചിട്ടുണ്ടെന്നാണ് വിവരം. ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ അറുപത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഇവരില്‍ ഭൂരിഭാഗം ആളുകളുടേയും നില ഗുരുതരമാണ്. ഇതിനാല്‍ തന്നെ ഇവിടെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. തീപിടുത്തതിനിടെ കാണാതായ നളിന അമ്മ, വിദ്യാസാഗര്‍ എന്നിവരെ ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മലയാളി സംഘത്തിലെ പത്തു പേരും സുരക്ഷിതരാണെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഹോട്ടലിന്റെ മുകള്‍ നില മുഴുവന്‍ വിഴുങ്ങുന്ന തരത്തിലായിരുന്നു തീ പടര്‍ന്നത്. ഇവിടെ തീയണയ്ക്കുവാനായി 26 ഫയര്‍ എഞ്ചിനുകളാണ് എത്തിയത്.
അഞ്ച് നിലകളുള്ള ഹോട്ടലിലെ 48 മുറികളില്‍ 40 മുറികളിലും താമസക്കാര്‍ ഉണ്ടായിരുന്നു. തീ പടര്‍ന്നത് പുലര്ച്ചയായിരുന്നതിനാലും ഈ സമയത്ത് ഏവരും ഉറക്കത്തിലായിരുന്നതുമാണ് അപകടത്തിന്റെ തോത് കൂടാന്‍ കാരണമായെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. 35 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് കൂടുതല്‍ മരണവും സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു

രണ്ട് പേര് തീ പടരുന്നത് കണ്ട് ടെറസില്‍നിന്ന് എടുത്ത് ചാടിയത് മരണ കാരണമായി. കരോള്‍ബാഗ് എന്നത് രാജ്യത്ത് ഏറ്റവുമധികം വിദേശികള്‍ വരുന്ന സ്ഥലം കൂടിയാണ്. ഹോട്ടലില്‍ വച്ച് അപകടത്തില്‍പെട്ടവരില്‍ വിദേശികളുണ്ടോ എന്ന കാര്യത്തില്‍ വ്യക്തമായിട്ടില്ല.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam