1 GBP = 87.20 INR                       

BREAKING NEWS

അപകടം നടന്നത് ദമാമിലെ അബ്ഖൈഖില്‍ നിന്ന് 113 കിലോമീറ്റര്‍ അകലെ ഹര്‍ദില്‍; കൊലപ്പെട്ടത് പാലക്കാട്, മൂവാറ്റുപുഴ, കണ്ണൂര്‍ സ്വദേശികളായ സുഹൃത്തുക്കള്‍; അപകടം ഉണ്ടായത് എതിരെ വന്ന ട്രെയിലര്‍ കാറിലിടിച്ച്; മൃതദ്ദേഹം നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു

Britishmalayali
kz´wteJI³

ദമാം: കഴിഞ്ഞ ദിവസം സൗദിയിലെ ദമാമിലുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് മലയാളികളുടെ മൃതദ്ദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ദമാമിലെ അബ്ഖൈഖില്‍ നിന്നും 113 കിലോമീറ്റര്‍ അകലെ ഹര്‍ദില്‍ വെള്ളിയാഴ്ച്ച വൈകുന്നേരം 6.30തോടെയാണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശി ഫിറോസ് ഖാന്‍, മൂവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍ തങ്കപ്പന്‍, കണ്ണൂര്‍ പാപ്പിനിശ്ശേരി പൂവാങ്കുളം തോട്ടം പുതിയപുരയില്‍ സിയാദ് എന്നിവരാണ് മരിച്ചത്.

ഇവര്‍ സുഹൃത്തുക്കളും എക്സല്‍ എഞ്ചിനീയറിങ് എന്ന കമ്പനിയിലെ ജീവനക്കാരുമാണ്. ഇവര്‍ യാത്ര ചെയ്യുകയായിരുന്ന നിസാന്‍ കാറില്‍ എതിര്‍ദിശയില്‍ നിന്നും വന്ന ട്രെയിലര്‍ ഇടിച്ചു കയറുകയായിരുന്നു. അല്‍ഹസ്സ ഹറദ് റോട്ടിലെ പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൂവരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിക്കുകയായിരുന്നെന്നാണ് വിവരം. എതിരെ വന്ന ട്രെയിലര്‍ അമിത വേഗതയിലായിരുന്നോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.

ഹറദിലുള്ള സുഹൃത്തിനെ കണ്ട ശേഷം ജോലി ആവശ്യത്തിനായി മടങ്ങി വരികയായിരുന്നു ഇവര്‍. യാത്രമധ്യേ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കേട് വന്നതിനെ തുടര്‍ന്ന് അബ്‌ഖൈഖിലുള്ള സുഹൃത്തിന്റെ വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യുകയായിരുന്നു. ഈ കാറാണ് അപകടത്തില്‍ പെട്ടത്. മൂവരുടെയും മൃതദേഹം അല്‍ഹസ ഹുഫൂഫ് കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടവിവരം അറിഞ്ഞ ഫിറോസ് ഖാന്റെ സ്പോണ്‍സര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category