1 GBP = 93.00 INR                       

BREAKING NEWS

ഗ്യാലക്‌സി ജെയും സിയും ഓണും സംയോജിപ്പിച്ച് ഇനിയിറങ്ങുന്നത് എം സീരീസ് മാത്രം; എസ് സീരീസിനോട് കിടപിടിക്കുന്ന എം സീരീസിന് വിപണിയില്‍ വന്‍ ഡിമാന്‍ഡ്; ചൈനീസ്-ഇന്ത്യന്‍ ബ്രാന്‍ഡുകളെ തോല്‍പിച്ച് എം സീരീസ് ജൈത്രയാത്ര തുടങ്ങി; സാംസങ് എം20 ഫോണ്‍ വാങ്ങാന്‍ ഒട്ടും മടിക്കേണ്ടാത്തത് എന്തുകൊണ്ട്?

Britishmalayali
kz´wteJI³

സാംസങ്ങിന്റെ ലോകപ്രശസ്തമായ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡാണ് ഗ്യാലക്‌സി. എസ് സീരീസിനുശേഷം ഇറങ്ങിയ ജെ, സി, ഓണ്‍ സീരീസുകള്‍ സംയോജിപ്പിച്ച് പുതിയ എം സീരീസുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ് മൊബൈല്‍ വമ്പന്മാര്‍. പുറത്തിറങ്ങാനിരിക്കുന്ന എം10, എം20 ഫോണുകള്‍ക്കായി ആരാധകര്‍ പ്രതീക്്ഷയോടെ കാത്തിരിക്കുകയാണ്. ഫെബ്രുവരി അഞ്ചിന് രാത്രി 12 മണി മുതലാണ് ഫോണുകള്‍ ആമസോണിലൂടെ ലഭ്യമാവുക. വിപണിയില്‍ ലഭിക്കുന്നത് വന്‍ ഡിമാന്‍ഡാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തുകൊണ്ട് ഗ്യാലക്‌സി എം സീരീസ് ഫോണ്‍ സ്വന്തമാക്കണമെന്നതിന്റെ കാരണങ്ങള്‍ വിശദമാക്കുകയാണ് ഇവിടെ.

6.3 ഇഞ്ച് വലിപ്പമുള്ള എച്ച്.ഡി+, ഇന്‍ഫിനിറ്റി വി-ഡിസ്‌പ്ലേയാണ് എം സീരീസ് ഫോണുകളുടെ ഏറ്റവും വലിയ പ്രത്യേകത. എഡ്ജ് ടു എഡ്ജ് എഫ്എച്ച്ഡി+ കൃത്യതയും വ്യക്തതയും കൂട്ടുന്നു. അപൂര്‍വമായൊരു കാഴ്ചാനുഭവമായിരിക്കും എം സീരീസ് സ്‌ക്രീനുകള്‍. ബാറ്ററിയാണ് ആന്‍ഡ്രോയ്ഡ് ഫോണുകളെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. സാധാരണ സാംസങ് ഫോണുകളുടെ ബാറ്ററി ദിവസം മുഴുവന്‍ ആയുസ്സ് കിട്ടാറില്ല. എന്നാല്‍, എം സീരീസിലെ 5000 എംഎഎച്ച് ബാറ്ററി ദിവസം മുഴുവന്‍ നെറ്റ് ഉപയോഗിക്കാന്‍ സൗകര്യം തരുന്നതാണ്. മാത്രമല്ല, മൂന്നിരട്ടി വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന ടൈപ് സി 15 വാട്ട് ചാര്‍ജറും ഇതിനൊപ്പമുണ്ട്.

എത്ര കുറഞ്ഞ വെളിച്ചത്തിലും മിഴവുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയും എം സീരീസിനെ സവിശേഷമാക്കുന്നു. 120 ഡിഗ്രിവരെ പകര്‍ത്താവുന്ന അള്‍ട്ര വൈഡ് ലെന്‍സും ഇതിന്റെ പ്രത്യേകതയാണ്. ചെറിയ ഫ്രെയിമില്‍ കൂടുതല്‍ വൈഡായ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇത് സഹായിക്കുന്നു. എട്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയ്ക്കും ഫ്‌ളാഷടക്കമുള്ള സംവിധാനങ്ങളുണ്ട്.

ഒന്നിലേറെ കാര്യങ്ങള്‍ ഒരേസമയം ചെയ്യുമ്പോള്‍ ഫോണ്‍ ഹാങ്ങാകുമെന്ന ആശങ്ക എം സീരിസിന്റെ കാര്യത്തില്‍ വേണ്ട. പുതുപുത്തന്‍ എക്‌സിനോസ് 7904 ഒക്റ്റ കോര്‍ പ്രോസ്സസ്സറാണ് ഇതിലുള്ളത്. ഇപ്പോള്‍ വിപണിയിലുള്ള മറ്റേതൊരു ഫോണിനെക്കാളും 50 ശതമാനം വേഗവും 30 ശതമാനം ബൂട്ടിങ് വേഗതയും ഇത് വാഗ്ദാനം ചെയ്യുന്നു. പബ്ജിയോ ഫോര്‍ട്ട്‌നൈറ്റോ അങ്ങനെ ഏതുഗെയിമും അനായാസം കളിക്കാനാകും. ഡോള്‍ബി അറ്റ്‌മോസ് 360 ശബ്ദവിസ്മയവും ഹെഡ്‌ഫോണിലൂടെ ആസ്വദിക്കാനാവും.

ഫോണില്‍ മെമ്മറി തീര്‍ന്നുവെന്ന ആവലാതിയും ഇനി വേണ്ട. രണ്ട് വോള്‍ട്ട് 4ജി സിം സ്ലോട്ട് ഇതിലുണ്ട്. മാത്രമല്ല, 512 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്ന മെമ്മറി കാര്‍ഡ് സ്ലോട്ടുമുണ്ട്. ഒരു പേഴ്‌സണല്‍ കംപ്യൂട്ടറില്‍ ഉള്‍ക്കൊള്ളാവുന്നത്ര വിവരങ്ങള്‍ എം സീരീസ് ഫോണില്‍ കൈകാര്യം ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. വിലയിലും എം സീരീസ് മറ്റേതൊരു ഫോണിനെയും വെല്ലും. 3ജിബി+32 ജിബി എം20 ഫോണിന് 10.990 രൂപയും 4ജി+64ജിബി ഫോണിന് 12,990 രൂപയുമാണ് വില. എം10 ഫോണില്‍ 3ജിബി+32 ജിബി ഫോണിന് 8,990 രൂപയും 2ജിബി+16ജിബി ഫോണിന് 7,990 രൂപയുമാണ് വില.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category