
പൂള് ഡോര്‍സെറ്റ്: ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ 2018 ക്രിസ്തുമസ് നവവത്സര ആഘോഷങ്ങള്‍ പൂള് സെന്റ് എഡ്വേര്‍ഡ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ഭദ്രദീപം കൊളുത്തിയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് പ്രസിഡന്റ് അനോജ് ചെറിയാന്റെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ കമ്മറ്റിയംഗം രാജു ചാണ്ടി കഴിഞ്ഞ വര്‍ഷം നാടിനെ നടുക്കിയ പ്രളയത്തില്‍ ജീവന് പൊലിഞ്ഞവരുടെയും സംഘടനാംഗങ്ങളുടെ കുടുംബാഗങ്ങളുടെ വിയോഗത്തിലും ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ശേഷം പ്രസിഡന്റ് അനോജ് ചെറിയാന് വൈസ് പ്രസിഡന്റ് ഷീലാ സുനില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
അനോജ് ചെറിയാന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി വളരെ വ്യത്യസ്തമായ കര്‍മ്മ പദ്ധതികളുമായി സംഘടനയെ പ്രാരംഭ ഘട്ടം മുതല്‍ വിവിധ ചുമതലകള്‍ വഹിച്ച് ഭരണപരമായ കാര്യങ്ങളില്‍ കമ്മിറ്റിയില്‍ ഭാഗഭാക്കായ വ്യക്തിയാണ് അനോജ് ചെറിയാന്. ഡിഎംഎയുടെ ആഘോഷ വേളകള്‍ പ്രത്യേകിച്ച് ഓണാഘോഷം ക്രിസ്തുമസ് ന്യൂയര്‍, വിഷു ഈസ്റ്റര്‍ നൈറ്റ് ഔട്ട് എന്നിവ സംഘടനാംഗങ്ങളുടെ കാത്തിരിപ്പിന്റെ ദിനങ്ങളാക്കി മാറ്റിയതില്‍ ഈ ഭരണ സമിതി വളരെയേറെ പങ്കു വഹിച്ചിട്ടുണ്ട്.
കൂടാതെ വിപുലമായ ഫുഡ് കൗണ്ടറുകളോടു കൂടി സ്പോര്‍ട്സ് ഡേ, മറ്റ് ഗെയിംസ് ദിനങ്ങള്‍ എന്നിവ അംഗങ്ങള്‍ സകുടുംബം ഒത്തുചേര്‍ന്ന് ആഘോഷിക്കുന്ന ദിനങ്ങള്‍ ആക്കി മാറ്റിയിരിക്കുന്നു. കൂടാതെ അവസരോചിതമായ പ്രവര്‍ത്തനങ്ങളിലും ഡിഎംഎ മുന്‍കാലങ്ങളിലേതു പോലെ തന്നെ മുന്പില് തന്നെയായിരുന്നു. മലയാളികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ പ്രളയ സഹായമായി കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷം ഒഴിവാക്കി കൊണ്ട് ഒരു വീട് പുനര്‍നിര്‍മ്മാണത്തിന് സഹായകമായ തുക കൈമാറിയത് സംഘടനയുടെ നേട്ടങ്ങളില്‍ പ്രധാനമാണ്.
.jpg)
സെക്രട്ടറി സജു ലൂയിസിന്റെ വിശദമായ റിപ്പോര്‍ട്ട് അവതരണത്തിനുശേഷം ട്രഷറര്‍ ജെയ്മോന് സ്റ്റീഫന്‍ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. പിന്നീട് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ചുമതലയേറ്റ റെമി ജോസഫിന്റെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.
.jpg)
തുടര്‍ന്ന് ഡിഎംഎയുടെ കുരുന്നുകള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അവതരിപ്പിച്ച വ്യത്യസ്തതയാര്‍ന്ന പരിപാടികള്‍ ബാലഭാസ്കര്‍ അനുസ്മരണം, നേറ്റിവിറ്റി പ്ലേ, ക്ലാസിക്കല്‍ ഡാന്‍സ്, കപ്പിള്‍ ഡാന്‍സ്, സിനിമാറ്റിക്, ഫ്യൂഷന്‍ ഡാന്‍സുകള്‍, പാട്ടുകള്‍, കോമഡി സ്കിറ്റുകള്‍ എന്നിവയാല്‍ ആഘോഷവേദിയെ വര്ണ്ണഭമാക്കിക്കൊണ്ട് വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം 11. 30 ഓടു കൂടി കലാപരിപാടികള്‍ അവസാനിച്ചു.
ഡോര്‍സെറ്റ് മലയാളി അസോസിയേഷന് നവ നേതൃത്വം
.jpg)
പുതിയ കമ്മറ്റി അംഗങ്ങള്‍: പ്രസിഡന്റ് - റെമി ജോസഫ്, സെക്രട്ടറി - ഉല്ലാസ് ശങ്കരന്, ട്രഷറര്‍ - ജയ്മോന് സ്റ്റീഫന്‍, വൈസ് പ്രസിഡന്റ് - ലീന ലാലിച്ചന്‍, ജോയിന്റ് സെക്രട്ടറി - ബോബി അഗസ്റ്റിന്, വിമന്‍സ് റെപ്രസന്ററ്റീവ് - ജോളി വിന്‍സെന്റ്.
മറ്റു കമ്മറ്റി അംഗങ്ങള്‍
സതീഷ് സ്കറിയ, ജിന്നി ചാക്കോ, ഷിനു സിറിയക്, ജോയി ചാക്കോ, ചിക്കു ജോര്‍ജ്, അപര്‍ണ്ണ ലാല്‍, അനോജ് ചെറിയാന്, ലൂയിസ് സജി, ഓഡിറ്റര്‍ തോമസ് ജോര്‍ജ്, നാഷണല്‍ റെപ്രസന്ററ്റീവ് ലാലിച്ചന്‍ ജോര്‍ജ്.
.jpg)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam