kz´wteJI³
കവന്‍ട്രി: രണ്ടാം അയ്യപ്പ പൂജയുടെ ആവേശവുമായി കവന്‍ട്രി ഹിന്ദു സമാജം. നാളെ നടക്കുന്ന മകരസംക്രമ പൂജയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ അന്തിമ ഘട്ടത്തില്‍. കവന്ട്രിക്കൊപ്പം ബര്‍മിങാം, ഡെര്‍ബി എന്നിവിടങ്ങളില്‍ നിന്നും അയ്യപ്പ ഭക്തരെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചതോടെ വിവിധ ഹിന്ദു സമാജങ്ങളുടെ കൂട്ടായ്മയായും മാറുകയാണ് കവന്‍ട്രിയിലെ അയ്യപ്പ പൂജ. മകരസംക്രമവുമായി ബന്ധപെട്ടു പ്രധാനമായും നാളെ കവന്‍ട്രിയിലും മാഞ്ചസ്റ്ററിലുമാണ് അയ്യപ്പ പൂജകള്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നതു. രണ്ടിടത്തും ഉച്ചക്ക് ശേഷമാണു ചടങ്ങുകള്‍ തുടക്കമാവുക. കവന്‍ട്രിയില്‍ പ്രമുഖ തമിഴ് ക്ഷേത്രമായ എല്ലൈ കാന്തന് (ശ്രീ സുബ്രമണ്യ ) സന്നിധിയില്‍ നടക്കുന്ന അയ്യപ്പ പൂജയില്‍ നെയ്യഭിഷേകവും ശാസ്താ അഷ്ട്ടോത്തരവും അടക്കമുള്ള ചടങ്ങുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നു നേതൃത്വം നല്കുന്ന കെ ദിനേശ് അറിയിച്ചു.
പ്രധാന പൂജകള്‍ക്കൊപ്പം അഷ്ടൈശ്വര്യ പൂജയും ശനീശ്വര പൂജയും ക്ഷേത്രം മേല്‍ശാന്തി പ്രദീപ് വിനായകരുടെ മേല്‍നോട്ടത്തില്‍ ഉണ്ടായിരിക്കും. തമിഴ് സമൂഹത്തെ പ്രതിനിധീകരിച്ചു ഗുണ സ്വാമിയും പ്രഭ കുബേന്ദ്രനും ചടങ്ങുകളില്‍ സാന്നിധ്യമാകും. ഉച്ചതിരിഞ്ഞു മൂന്നരയോടെ ചടങ്ങുകള്‍ ആരംഭിക്കാന്‍ കഴിയും വിധമാണ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നത്. കവന്ട്രിക്കൊപ്പം ലെസ്റ്റര്‍, കൊള്വിലെ, ആഷ്ബി, ഡെര്‍ബി, ബര്‍മിങാം പ്രദേശങ്ങളിലെ അയ്യപ്പ ഭക്തരും സാന്നിധ്യമാകും. പടിപൂജ, വിളക്ക് പൂജ, സംക്രമ പൂജ, അഷ്ട്ടോത്തരം, ഭജന്‍, അന്നദാനം എന്നീ പ്രധാന ചടങ്ങുകളും കൂടിയാകുമ്പോള്‍ ഒരു വര്‍ഷത്തെ മണ്ഡലകാല വ്രതത്തിനൊപ്പമുള്ള ആചാരാനുഷ്ടാനങ്ങള്‍ കൂടിയാണ് പൂര്‍ത്തിയാകുന്നത്.
.jpg)
അര്‍ച്ചനയ്ക്ക് എത്തുന്ന ഭക്തര്‍ നിലവിളക്ക്, പുഷ്പം എന്നിവ കരുതണമെന്നു സമാജം വക്താക്കള്‍ അറിയിച്ചിട്ടുണ്ട്. വ്രതാനുഷ്ടാനത്തോടെയാണ് ചടങ്ങില്‍ ഭക്തര്‍ പങ്കെടുക്കുന്നതും. സൂര്യന് ഭ്രമണം ദക്ഷിണായനത്തില്‍ നിന്നും ഉത്തരായണത്തിലേക്കു മാറുന്നതിന്റെ ഭാഗമായ സംക്രമ പൂജ ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രധാനമാണ്. ലോകക്ഷേമം ലക്ഷ്യമിട്ടാണ് ശനീശ്വരന് ആയ സ്വാമി അയ്യപ്പ പ്രീതിക്കായി മകര സംക്രമ പൂജകള്‍ നടക്കുന്നതും. മകര സംക്രമ നക്ഷത്രം തെളിയുന്ന ശുഭ മുഹൂര്‍ത്തത്തില്‍ കലിയുഗവരദനായ ശാസ്താവിന് അര്‍ച്ചന നടത്തി ലോകത്തിന്റെ കഷ്ടതകളും ദുരിതങ്ങളും ഒഴിവാക്കി ക്ലേശരഹിത ജീവിതത്തിനായി നടത്തുന്ന സമര്‍പ്പണമാണ് മകര വിളക്ക് ആഘോഷത്തിലൂടെ ഉദ്ദേശിക്കുന്നത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന ചടങ്ങു കൂടിയാണ് മകര വിളക്ക്. കേരളത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട ഏറ്റവും സുപ്രധാനമായ ദിവസം കൂടിയാണ് മകര സംക്രമ ദിനം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
കവന്‍ട്രി - 07727218941
സ്ഥലത്തിന്റെ വിലാസം
Ella Kanthan Trust Temple, Unit 1 2, Lythalls Lane, CV6 6FG, Coventry
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam