1 GBP = 91.30 INR                       

BREAKING NEWS

ബര്‍മിങാമില്‍ ടീനേജുകാര്‍ക്കായി മറ്റന്നാള്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ പ്രത്യേക ശുശ്രൂഷ നടക്കും

Britishmalayali
ബാബു ജോസഫ്

ബര്‍മിങ്ഹാം: ഫാ: സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ മറ്റന്നാള്‍ രണ്ടാം ശനിയാഴ്ച ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കുന്ന പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ടീനേജുകാര്‍ക്കായി പ്രത്യേക ശുശ്രൂഷ നടക്കും. ഓരോ കുട്ടികളും നിര്‍ബന്ധമായും ബൈബിള്‍ കൊണ്ടുവരേണ്ടതാണ്. കൗമാര കാലഘട്ടത്തിലെ മാനസിക, ശാരീരിക, വൈകാരിക വ്യതിയാനങ്ങളെ യേശുവില്‍ ഐക്യപ്പെടുത്തിക്കൊണ്ട് ദൈവഹിതം തിരിച്ചറിഞ്ഞ് ജീവിക്കാന്‍ റോമാ 12: 2 വചനത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ടീനേജ് കണ്‍വന്‍ഷന്‍.

പ്രത്യേക ദിവ്യകാരുണ്യ ആരാധനയും, ഷെയറിങ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷന്‍സ്, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ് എന്നിവയും ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കായുള്ള ഈ പ്രത്യേക ബൈബിള്‍ കണ്‍വന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോ തവണയും എത്തിക്കൊണ്ടിരിക്കുന്നത്. 

കണ്‍വന്‍ഷനായുള്ള ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ ഇന്ന് നടക്കും. സീറോ മലങ്കര സഭ യുകെ കോര്‍ഡിനേറ്റര്‍ ഫാ: തോമസ് മടുക്കമൂട്ടില്‍, അമേരിക്കയില്‍ നിന്നുമുള്ള മുന്‍ പെന്തകോസ്ത് പാസ്റ്ററും ഇപ്പോള്‍ കത്തോലിക്കാ സഭയിലെ പ്രശസ്ത ആധ്യാത്മിക പ്രഘോഷകനുമായ ബ്രദര്‍ ജാന്‍സണ്‍ ബാഗ്വല്‍ എന്നിവരും ഇത്തവണ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഫാ: സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും മുഴുവനാളുകളെയും മറ്റന്നാള്‍ രണ്ടാം ശനിയാഴ്ച ബര്‍മിങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
സ്ഥലത്തിന്റെ വിലാസം
Bethel Convention Centre, Kelvin Way, West Bromwich, Birmingham, ( Near J 1 of the M5), B70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാജി - 07878149670, അനീഷ് - 07760254700, ബിജുമോന്‍ മാത്യു - 07515368239 Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക് ടോമി ചെമ്പോട്ടിക്കല്‍ - 07737935424, ബിജു എബ്രഹാം - 07859890267

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category