1 GBP = 94.00 INR                       

BREAKING NEWS

അഞ്ചു വര്‍ഷം കൊണ്ട് ആറു ലക്ഷത്തോളം പൗണ്ട് നല്‍കിയത് നിങ്ങള്‍ തന്നെ; ചുറ്റിനും ശത്രുക്കള്‍ വടിവാളുമായി നിന്നിട്ടും എന്തേ ഒരാള്‍ക്കും ഒന്നും പറയാന്‍ ഇല്ലാത്തത്? ഒടുവില്‍ ക്രിസ്തുമസ് അപ്പൂപ്പനും നല്‍കി 1001 പൗണ്ട്; ചില്ലിക്കാശെങ്കിലും നല്‍കാതെ ഇന്നു പാതിരാ കുര്‍ബാനക്ക് പോയിട്ട് എന്താ കാര്യം?

Britishmalayali
എഡിറ്റോറിയല്‍

ന്നു രാത്രി നമ്മളൊക്കെ തിരുപ്പിറവി ആഘോഷിക്കും. ലോകത്തെ രക്ഷിക്കാന്‍ മനുഷ്യനായി പിറന്ന യേശു ക്രിസ്തുവിന്റെ ദിവ്യജന്മം നമുക്ക് പുനര്‍ജന്മത്തിന്റെ ഓര്‍മപുതുക്കല്‍ കൂടിയാണ്. പരസ്പരം സ്‌നേഹിക്കാന്‍ പഠിപ്പിച്ച, കരുണ ചൊരിയാന്‍ പഠിപ്പിച്ച, വിശക്കുന്നവനെയും വസ്ത്രം ഇല്ലാത്തവനെയും നിങ്ങളെ കാണാന്‍ എത്തുന്നവരോടും കരുണ കാട്ടാന്‍ പഠിപ്പിച്ച സാക്ഷാല്‍ തിരുകുമാരന്റെ ജന്മദിനം. ഇന്നു പാതിരാ കുര്‍ബാനയ്ക്ക് പോകും മുന്‍പ് നമ്മുടെ ജീവിതം കൊണ്ട് നമ്മള്‍ എത്ര പേരുടെ കണ്ണുനീര്‍ ഒപ്പിയെന്ന് കണക്കെടുക്കുക. അങ്ങനെ ഓര്‍ത്തെടുക്കാന്‍ ആരുമില്ലെങ്കില്‍ പള്ളിയില്‍ പോവാതിരിക്കുന്നതായിരിക്കും നല്ലത്. കാരണം യേശു ക്രിസ്തു പഠിപ്പിച്ച ഏറ്റവും വലിയ സുവിശേഷം അതായിരുന്നു.

അപ്പോള്‍ ചിലര്‍ ന്യായവുമായി എത്തും. കണ്ണീര്‍ അനുഭവിക്കുന്നവരെ ഞങ്ങള്‍ എങ്ങനെ കാണുമെന്ന്. അവര്‍ക്കായാണ് ഇടയ്ക്കിടെ ഞങ്ങള്‍ അപ്പീലുമായി എത്തുന്നത്. കേരളത്തിലെ നിരവധിയായ സങ്കടം അനുഭവിക്കുന്നവരില്‍ നിന്നും വളരെ കുറച്ചു പേരെ മാത്രമാണ് ബ്രിട്ടീഷ് മലയാളി ജനങ്ങള്‍ക്ക് മുന്‍പില്‍ പരിചയപ്പെടുത്തുന്നത്. നിങ്ങള്‍ക്ക് കണ്ണും അടച്ച് അഞ്ചോ പത്തോ പൗണ്ട് അവര്‍ക്ക് നല്‍കാം. കാരണം അര്‍ഹത ഇല്ലാത്ത ആരെയും ഞങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കില്ല. നൂറു കണക്കിന് അപേക്ഷകളില്‍ നിന്നാണ് ഇവരെയൊക്കെ തെരഞ്ഞെടുത്തത് പോലും. ഞങ്ങള്‍ അവതരിപ്പിക്കുന്നവര്‍ ഒക്കെ യേശുക്രിസ്തുവിന്റെ പ്രതിനിധികളാണ്. അവരെ സഹായിച്ചാല്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രമാണം കേള്‍ക്കുന്നവരായി തീരും. 

കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷത്തിനിടയില്‍ നിങ്ങള്‍ - അതേ യുകെ മലയാളികള്‍ നല്‍കിയത് ആറു ലക്ഷത്തില്‍ അധികം പൗണ്ടാണ്. ഇതു മുഴുവന്‍ ലഭിച്ചത് ഒന്നുമില്ലാതെ ജീവിതം നഷ്ടപ്പെട്ടുവെന്ന് കരുതി കഴിഞ്ഞ പാവങ്ങള്‍ക്കും യുകെയില്‍ എത്തി മരണം വിളിച്ച സാധാരണക്കാര്‍ക്കും ആണ്. ചുറ്റിനും വാളുയര്‍ത്തി അനേകം ശത്രുക്കള്‍ നില്‍ക്കുമ്പോഴും എന്തേ ഒരാള്‍ക്ക് പോലും ഇതുവരെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെതിരെ കമാന്നൊരക്ഷരം മിണ്ടാന്‍ പറ്റാതെ പോയത്. എന്തേ ആരും ഗൗരവമായ ഒരു വിമര്‍ശനവും ബ്രിട്ടീഷ് മലയാളി ചാരിറ്റിയെ കുറിച്ചു ഇതുവരെ നടത്തിയില്ല. കാരണം അവര്‍ക്കുറപ്പാണ്. അത്രമേല്‍ സുതാര്യവും സന്തുഷ്ടവുമായാണ് ഇതു പ്രവര്‍ത്തിക്കുന്നത് എന്ന്. അര്‍ഹതപ്പെട്ടവരെ സഹായിക്കുക എന്നതിനപ്പുറം ഒരു അജണ്ടയും ഇതിനില്ല.
ഞങ്ങളുടെ ദൗത്യം അര്‍ഹതയുള്ളവരെ കണ്ടെത്തി വായനക്കാരുടെ മുന്‍പില്‍ അവതരിപ്പിക്കുകയും നിങ്ങള്‍ നല്‍കുന്ന ഒരു പൗണ്ട് എങ്ങനെ ഒന്നേകാല്‍ പൗണ്ടാക്കി ആവശ്യക്കാരന് നല്‍കാന്‍ കഴിയും എന്നു ആലോചിക്കുകയുമാണ്. അതു മാത്രമേ ഞങ്ങള്‍ നല്‍കുന്നുള്ളൂ. ബ്രിട്ടീഷ് മലയാളിയുടെ സ്ഥാപക എഡിറ്ററായ ഷാജന്‍ സ്‌കറിയ പോലും ഇപ്പോള്‍ ട്രസ്റ്റിമാരുടെ പട്ടികയില്‍ ഇല്ലെന്നോര്‍ക്കുക. അത്രമേല്‍ ജനാധിപത്യപരമായാണ് ഞങ്ങള്‍ കാര്യങ്ങള്‍ നടത്തുന്നത്. അതുകൊണ്ട് ഈ ക്രിസ്തുമസിന് നിങ്ങള്‍ പാതിരാ കുര്‍ബാനയ്ക്ക് പോകും മുന്‍പ് ആലോചിക്കുക. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ആറു ലക്ഷം പൗണ്ട് നല്‍കിയവരില്‍ നിങ്ങളും ഉണ്ടോ എന്ന്. ഇല്ലെങ്കില്‍ ഉടന്‍ ഏതെങ്കിലും ഒരു അപ്പീലില്‍ അഞ്ചോ പത്തോ പൗണ്ട് നല്‍കുക. അതു നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന ഒരു പുണ്യമായി മാറിയെന്നു വരാം.

അല്ലെങ്കില്‍ കഴിഞ്ഞ ദിവസം ഇങ്ങനെ ഒരു 1000 പൗണ്ട് ലഭിക്കുമോ? ഓരോ അപ്പീലിലും ലഭിക്കുന്ന അജ്ഞാത തുകയുടെ അവസാനത്തെ കണ്ണിയാണ് ഇത്. അപ്പാപ്പ എന്ന പേരില്‍ എത്തിയ ഈ സഹായം യഥാര്‍ത്ഥ ക്രിസ്മസ് അപ്പൂപ്പന്റേതു തന്നെ ആയിരിക്കുമെന്ന് വിശ്വസിക്കാനാണ് ചാരിറ്റി ട്രസ്റ്റ് പ്രവര്‍ത്തകര്‍ ഇഷ്ടപ്പെടുന്നത്. താന്‍ നല്‍കുന്ന സഹായം ക്രിസ്തു പറഞ്ഞത് പോലെ ഇരു ചെവി അറിയരുത് എന്ന് നിര്‍ബന്ധം ഉള്ളത് പോലെ അപ്പാപ്പ എന്ന പേരിലാണ് ഇത്തവണ 1001 പൗണ്ട് ജീവകാരുണ്യത്തിനായി എത്തിയിരിക്കുന്നത്.

ബ്രിട്ടീഷ് മലയാളി നടത്തുന്ന ചാരിറ്റി അപ്പീലുകളില്‍ മുന്‍പ് പലപ്പോഴും ഇതേ പേരില്‍ വലിയ തുകകള്‍ നല്‍കാന്‍ ഈ വ്യക്തിക്കു സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇതാരെന്നു മാത്രം ആര്‍ക്കും അറിയില്ല. പലപ്പോഴും അപ്പീലുകളില്‍ വലിയ തുക ലഭിക്കില്ലെന്ന് കരുതുന്ന സമയത്താകും കാരുണ്യ ദൂത് പോലെ അപ്പാപ്പയുടെ സഹായം എത്തുന്നത്. ദൈവത്തിന്റെ കരം പിടിക്കാന്‍ അപ്പാപ്പയെ പോലുള്ളവര്‍ക്ക് സാധിച്ചില്ലെങ്കില്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് കൂടിയാണ് ഇതിലൂടെ ബോധ്യമാകുന്നത്. 

കഴിഞ്ഞ മൂന്നു ദിവസമായി പ്രസിദ്ധീകരിച്ച അപ്പീലുകളില്‍ അപ്പാപ്പ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ തുക ചേര്‍ത്ത് ഇന്നലെ 1800 പൗണ്ടോളം ഗിഫ്റ്റ് എയ്ഡ് അടക്കം സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇത്തവണ അപ്പാപ്പ ഗിഫ്റ്റ് എയ്ഡ് ചേര്‍ക്കാന്‍ വിട്ടുപോയെന്നാണ് അനുമാനിക്കുന്നത്. ഇതിനാല്‍ ഏറെ വിലമതിക്കപ്പെടുന്ന 250 പൗണ്ട് ഇതിലൂടെ നഷ്ടമാകുകയും ചെയ്തു. ചാരിറ്റി അപ്പീലില്‍ പ്രിയ വായനക്കാര്‍ നല്‍കുന്ന എത്ര ചെറിയ തുകയും ഗിഫ്‌റ് എയ്ഡ് ചേര്‍ത്ത് അയക്കണമെന്നും കൂടി ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കുകയാണ്. പല തുള്ളി പെരുവെള്ളം എന്നത് പോലെ നമ്മള്‍ നല്‍കുന്ന ഒരു പൗണ്ട് പോലും ഏറെ ആഗ്രഹിക്കുന്നവരാണ് ഈ അപ്പീലില്‍ സഹായം തേടി എത്തുന്നത് എന്നതും മറക്കരുത്. 

ഇത്തവണ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നിങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്ന ഏറ്റവും ഹതഭാഗ്യരായ ആളുകളുടെ കൂട്ടത്തില്‍ കണ്ണുകള്‍ ഈറനണിയാതെ ഷീജയുടെ ദുരിതം വായിച്ചു തീര്‍ക്കാന്‍ കഴിഞ്ഞേക്കില്ല. വെറും 35 വയസില്‍ തന്നെ ഒരായുസ്സിന്റെ മുഴുവന്‍ വേദനയും പങ്കുവച്ചു തീര്‍ത്ത ശേഷമാണു അവസാന ആശ്രയം എന്ന നിലയില്‍ ഷീജ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് മുന്‍പില്‍ എത്തുന്നത്. ദീര്‍ഘകാലമായി രോഗക്കിടക്കയില്‍ ആയതിനെ തുടര്‍ന്ന് ശരീരം പൊട്ടി വൃണം ആയ നിലയില്‍ വേദന തിന്നുന്ന ഭര്‍ത്താവിന് ഒരു ദിവസത്തെ മുറിവില്‍ പൊതിയാന്‍ ആവശ്യമായ ഡ്രെസിംഗിന് വേണ്ട 1800 രൂപ പോലും കണ്ടെത്താന്‍ വിഷമിക്കുന്ന ഈ വീട്ടമ്മയുടെ കദനം കാണാതെ ഇന്നെങ്ങനെ ഈ വരികള്‍ വായിക്കുന്ന നിങ്ങള്‍ക്ക് തിരുപ്പിറവി കര്‍മ്മങ്ങളില്‍ സ്വസ്ഥ മനസോടെ പങ്കെടുക്കാന്‍ കഴിയും? 

അതുകൊണ്ട് പ്രിയപ്പെട്ടവരെ ഇതൊരു വെല്ലുവിളിയാണ്. സ്വര്‍ഗത്തിലേക്കുള്ള യാത്രയില്‍ ദൈവം ചോദിക്കുന്ന ആ ചോദ്യത്തിന് ഉത്തരം പറയാന്‍ നിങ്ങള്‍ ഈ അപ്പീലില്‍ പങ്കു ചേരുക. നിങ്ങളാല്‍ കഴിയുന്ന ഒരു തുക സംഭാവന നല്‍കുക. നല്‍കുന്ന തുകയുടെ വലുപ്പമുള്ള മനസ്സാണ് വലുത്.

ആരും ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുതേ... അപ്പാപ്പയ്ക്ക് നഷ്ടമായത് 250 പൗണ്ട്
ബ്രിട്ടീഷ് മലയാളിയുടെ ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീലിലേയ്ക്ക് വിര്‍ജിന്‍ മണി അക്കൗണ്ട് വഴിയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും ആണ് നിങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ കഴിയുക. സാധിക്കുന്നവരെല്ലാം വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കണമെന്നാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. അങ്ങനെയാകുമ്പോള്‍ നല്‍കുന്ന ഓരോ പൗണ്ടിനും 25 ശതമാനം ഗിഫ്റ്റ് എയ്ഡ് തുക കൂടി ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീലിലേക്ക് നല്‍കുവാന്‍ സാധിക്കും. പണം ഇടുമ്പോള്‍ ഗിഫ്റ്റ് എയ്ഡിന് സമ്മതിച്ചു എന്ന ടിക്ക് ബോക്സില്‍ ടിക്ക് ചെയ്യാന്‍ മറക്കരുത്. ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാത്തതിനാലാണ് ഇന്നലെ 1001 പൗണ്ട് സംഭാവന നല്‍കിയ അപ്പാപ്പ എന്ന വ്യക്തിയ്ക്ക് ഗിഫ്റ്റ് എയ്ഡായി 250.25 പൗണ്ട് ലഭിക്കാതെ വന്നത്.
വിര്‍ജിന്‍ മണി നല്‍കാന്‍ സാധ്യമല്ലാതെ മറ്റേതെങ്കിലും കാരണം ഉണ്ടെങ്കില്‍ ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേയ്ക്ക് ഇടുക. നിങ്ങളുടെ ഓരോ പൗണ്ടിനും കണക്കുണ്ടാവുകയും അതിന് അത് പരസ്യമാക്കുകയും ചെയ്യുന്നതാണ്. ഒരു പൗണ്ടിന്റെ കാര്യത്തില്‍ പോലും സുതാര്യത കൈവിടുകയില്ല എന്നു മറക്കരുത്. നൂറു ശതമാനം വിശ്വാസത്തോടെ നിങ്ങള്‍ക്ക് ഫണ്ട് നല്‍കാം. ഓരോ പണത്തിന്റെയും ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ അടക്കം കണക്കുകള്‍ അപ്പോള്‍ പ്രസിദ്ധീകരിക്കുന്നതാണ്. ചാരിറ്റി ഫൗണ്ടേഷന്റെ വെബ്‌സൈറ്റിലും അതു പരിശോധിച്ചു ഉറപ്പു വരുത്താം.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Christmas and New Year Appeal 2019
IBAN Number: GB70MIDL40470872314320
ക്രിസ്മസ് പ്രമാണിച്ച് ഓഫീസ് അവധി ആയതിനാല്‍ നാളെ (25-12-2018) ബ്രിട്ടീഷ് മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category