1 GBP = 87.50 INR                       

BREAKING NEWS

സേവനം യുകെ സഹായവുമായി വീണ്ടും; നാളുകള്‍ക്കൊണ്ട് വനിതാ വിഭാഗം സ്വരുക്കൂട്ടിയ പഠന സഹായം കൈമാറി; നന്ദി പറഞ്ഞ് സേവിക സമാജത്തിലെ കുട്ടികള്‍

Britishmalayali
ദിനേശ് വെള്ളാപ്പള്ളി

ലയാളി സമൂഹത്തിന് സഹായ ഹസ്തവുമായി സേവനം യുകെ വീണ്ടും. ആലുവ അദ്വൈതാശ്രമത്തിന് കീഴിലുള്ള സേവിക സമാജത്തിലെ കുട്ടികള്‍ക്കുള്ള സേവനം യുകെ വനിതാ വിഭാഗം സ്വരുകൂട്ടിയ പഠന സഹായ ഫണ്ട് ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ സേവനം യുകെയ്ക്ക് വേണ്ടി ചെയര്‍മാന്‍ ബിജു പെരിങ്ങത്തറയുടെ സാന്നിധ്യത്തില്‍ സ്‌കൂള്‍ അധികാരികള്‍ക്ക് കൈമാറി. ശിവഗിരിയില്‍ നിന്നുള്ള രജിസ്ട്രാര്‍, ജോയ്ന്റ് രജിസ്ട്രാര്‍, സംസ്ഥാന കോര്‍ഡിനേറ്റര്‍ തുടങ്ങി ഉന്നത വ്യക്തികള്‍ സന്നിഹിതരായിരുന്നു. സഭാ രജിസ്ട്രാര്‍ ടി വി രാജേന്ദ്രന്‍, ജോ രജിസ്ട്രാര്‍ ഡി അജിത് കുമാര്‍, ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ എസ് ജെയിന്‍, ജില്ലാ സെക്രട്ടറി കെ എസ് ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷിബു ഖജാന്‍ജി, ഇന്ദുമതി ശശിധരന്‍, സേവികാ സമാജം സെക്രട്ടറി അഡ്വ സീമന്തിനി എന്നിവര്‍ പങ്കെടുത്തു. ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്ന സേവനം യുകെ അംഗങ്ങള്‍ സമൂഹത്തിലേക്കിറങ്ങി ചെന്ന് തങ്ങളാകുന്ന സഹായം ചെയ്യാന്‍ ശ്രമിക്കുകയാണ്. ഏവരുടേയും പിന്തുണയോടെ ശ്രീനാരയണഗുരുവിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് തന്നെ ജീവിതം മാതൃകയാക്കാനുള്ള ശ്രമത്തിലാണ് അംഗങ്ങള്‍.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category