1 GBP = 101.90 INR                       

BREAKING NEWS

ദൈവത്തിന്റെ സ്വന്തം നാടിനെ തെറി പറയാന്‍ ഏതു 'മനുഷ്യനാടാ' അവകാശം....!

Britishmalayali
സോണി ജോസഫ്‌

രിയാണ്.. നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാടാണ ..

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും കണ്ണഞ്ചിപ്പിക്കുന്ന പള്ളികളും അമ്പലങ്ങളും മോസ്‌കുകളും മാത്രം.

നല്ല കാര്യം..

പക്ഷെ.. ഈ നാട്ടില്‍ കുറെ മനുഷ്യരും ഉണ്ട്.. ദൈവം സൃഷ്ടിച്ച അനേക ലക്ഷം മനുഷ്യര്‍..

കലികാലം എന്നോ ലോകാവസാന മുന്നൊരുക്കം എന്നോ ഒക്കെ വിശേഷണങ്ങള്‍ ചേര്‍ത്ത് പറയട്ടെ..,
ഇപ്പോള്‍ ഇത് മനുഷ്യരുടെ നാടല്ല.. ഈ മണ്ണില്‍ ജീവിക്കുന്നത് ദൈവങ്ങളും അവരുടെ സില്‍ബന്ദികളും മാത്രം..

ഓരോ മനുഷ്യന്റെയും ഉള്ളില്‍ ഒരു ദൈവം ഉണ്ട്.. ആ ദൈവമാണ് ഏറ്റവും ശക്തിയുള്ളത് എന്ന് സ്വയം ബോധ്യപ്പെടുത്തുമ്പോഴാണ് ആ ദൈവത്തോട് ആരാധന തോന്നുന്നത്..

എല്ലാ ദൈവങ്ങളും സത്യങ്ങളാണ്..

പക്ഷെ ഇടനിലക്കാരാണ് പ്രശ്നക്കാര്‍..

എന്റെ ദൈവത്തെ വിശ്വസിക്കാത്ത എല്ലാവരും തിന്മയുടെ വ്യക്താക്കള്‍ എന്ന വിഷലിപ്തമായ ചിന്ത നമ്മളുടെ ഉള്ളില്‍ കുത്തിവെക്കുന്നത് ഈ ഇടനിലക്കാരാണ്.. 
അവര്‍ പല രൂപത്തിലും വരും..

അടിത്തട്ടിലെ ആള്‍ക്കാര്‍..
പ്രാര്‍ത്ഥന ഗ്രൂപ്പ് ലീഡര്‍...
സ്വയം പ്രഖ്യാപിത പൂജാരി..
മൊല്ലാക്ക..

മുകള്‍ത്തട്ടില്‍ ഉള്ളവര്‍
(ഇവര്‍ പിന്നെ അതുക്കും മേലെ..)

കര്‍ദിനാള്‍ തിരുമേനി..
വലിയ അമ്പലങ്ങളിലെ ശാന്തിക്കാര്‍ 
പേരുകേട്ട മുക്രികള്‍..

ഇവരെല്ലാവരും വില്‍ക്കുന്നത് ദൈവങ്ങളെയാണ്.. അല്ലാതെ ഒരു കച്ചവടതന്ത്രവും കച്ചവട സാധനങ്ങളും ഇവരുടെ കൈവശം ഇല്ല..

ഇക്കൂട്ടര്‍ എന്ത് തെണ്ടിത്തരവും കാണിച്ചാലും കുടപിടിക്കാന്‍ കുറെ സന്മാര്‍ഗ്ഗികളായ ആളുകള്‍ കൂടെയുണ്ട്..

വലിയ തിരുമേനിയുടെയും മുക്രിയുടെയും ശാന്തിയുടെയും ഒക്കെ തീന്‍ മേശയില്‍ നിന്നും വീഴുന്ന എച്ചില്‍കഷണങ്ങള്‍ തിന്നു ജീവിത സായൂജ്യം അടയുന്ന പാഴ്ജന്മമങ്ങള്‍..

സ്വാമി അയ്യപ്പന്റെ പേരില്‍ അട ..
പ്രവാചകന്റെ മുടിയുടെ പേരില്‍ അടി..
മുന്നോട്ടു വേണോ പിന്നോട്ട് വേണോ തിരിഞ്ഞു നിന്ന് കുര്‍ബാന ചെല്ലണം എന്ന പേരില്‍ ക്രിസ്തുവിന്റെ നാമത്തില്‍ അടി.. (ക്രിസ്തു മുന്നോട്ടും പിന്നോട്ടും തിരിഞ്ഞുനിന്നല്ല.. മറിച്ച് ചങ്കുറപ്പോടെ നേരെ കുരിശില്‍ തൂങ്ങി നിന്ന് മരിച്ചവനാണ്..) 

ശവങ്ങളെ വെച്ചുപോലും വിലപറയുന്ന കല്‍ദായ അന്ത്യോക്ക സഭകള്‍.. (മൂവാറ്റുപുഴയില്‍ പണ്ടൊക്കെ ഏറ്റവും ദുര്‍ഗന്ധം വമിച്ചുകൊണ്ടൊരുന്നത് പാതിരാത്രിയില്‍ മാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അവിടെയുള്ള വലിയ മീന്‍ ചന്ത ആയിരുന്നെങ്കില്‍, ഇപ്പോള്‍ ആ സ്ഥാനം ഇരുപത്തിനാലു മണിക്കൂറും വിശ്വാസികളുടെ മനസ്സിലേക്ക് പരസ്പര വൈര്യം കുത്തിവയ്ക്കുന്ന ഓര്‍ത്തഡോക്സ് & യാക്കോബായ സഭകളുടെ മേലധ്യക്ഷന്‍മാരുടെ  വായില്‍ നിന്നും ആണ്..)

എല്ലാവരും ദൈവത്തെ വില്‍ക്കുന്നു.. സ്വന്തം നിലനിപ്പിനായി..

ആരും മനുഷ്യരെ ഓര്‍ക്കുന്നില്ല..

കാരണം ഇത് ദൈവത്തിന്റെ സ്വന്തം നാടാണ്., മുപ്പത്തി മുക്കോടി ദൈവങ്ങളുടെ മാത്രം സ്വന്തം നാട്..

ഇവിടെ എന്നെപ്പോലെയും നിന്നെപ്പോലെയും ഉള്ള 
പച്ചയായ മനുഷ്യര്‍ക്ക് വിലയില്ല...

ഇത്.. ആകാശ മേഘങ്ങള്‍ക്കിടയിലോ... കൈലാസത്തോ.. മണലാരണ്യത്തിലോ.. ഒക്കെ ജീവിക്കുന്ന ദൈവങ്ങളുടെ നാടാണ്.. 
അവരുടെ ഏജന്റുമാരുടെ നാടാണ്...

ദൈവങ്ങളുടെ സ്വന്തം നാട്....

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category