
ന്യൂയോര്‍ക്ക്: ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും പേരില്‍ പരസ്പരം കൊല്ലുന്ന ഇന്നത്തെ മനുഷ്യരെല്ലാം ഒരമ്മയില്‍ നിന്നും അച്ഛനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട് പരമ്പരകളായി പിരിഞ്ഞവരാണെന്ന അത്ഭുതകരമായ പഠനഫലം പുറത്ത് വന്നു. ഒരു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഭൂമുഖത്തെ മുഴുവന്‍ ജീവജാലങ്ങളും തുടച്ച് നീക്കപ്പെട്ടപ്പോള് അവശേഷിച്ചത് ഈ ദമ്പതികള്‍ മാത്രമായിരുന്നുവെന്നും പിന്നീട് അവരിലൂടെ ഭൂമിയാകമാനം വീണ്ടും മനുഷ്യര്‍ വ്യാപിക്കുകയായിരുന്നുവെന്നുമാണ് ഗവേഷകര്‍ വാദിക്കുന്നത്.
റോക്ക്ഫെല്ലര്‍ യൂണിവേഴ്സിറ്റിയിലെയുംെ സ്വിറ്റ്സര്‍ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് ബാസെല്‍ എന്നിവയിലെയും ഗവേഷകരാണ് പുതിയ പഠനം നടത്തി വിസ്മയം ജനിപ്പിക്കുന്ന ഫലം പുറത്ത് വിട്ടിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ നാമെല്ലാം ആദമിന്റെയും ഹവ്വയുടെയും മക്കള്‍ തന്നെയാണെന്ന് ശാസ്ത്രീമായി തെളിയിക്കുന്ന പഠനമാണിതെന്നും പറയാം. അവസാനത്തെ ഐസ് കാലഘട്ടത്തില്‍ ഭൂമിയിലെ ജീവജാലങ്ങളെല്ലാം നശിച്ച് പോയെന്നും തുടര്‍ന്ന് മനുഷ്യരെ പ്രതിനിധീകരിച്ച് അവശേഷിച്ചിരുന്നത് ഈ ദമ്പതികള്‍ മാത്രമായിരുന്നുവെന്നുമാണ് പുതിയ പഠനത്തിന് പുറകില്‍ പ്രവര്‍ത്തിച്ചവര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇവര്‍ ഒരു ലക്ഷം മുതല്‍ രണ്ട് ല്കഷം വരെ വര്‍ഷങ്ങള്‍ക്ക് മുമ്പായിരിക്കാം ഇവിടെ ജീവിച്ചിരുന്നതെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. പുതിയ പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ മനുഷ്യരടക്കമുള്ള അഞ്ച് മില്യണ്‍ മൃഗങ്ങളുടെ ജെനറ്റിക് ബാര്‍കോഡുകള്‍ പഠനവിധേയമാക്കിയിരുന്നു. ഒരു ലക്ഷം വ്യത്യസ്ത സ്പീഷിസീല് പെട്ട ജന്തുക്കള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. ഇന്നത്തെ മനുഷ്യരെല്ലാം ഒരു ദമ്പതികളില്‍ നിന്നും ഉരുത്തിരിഞ്ഞവരാണെന്ന് ഇതിലൂടെയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പ്രകൃതി ക്ഷോഭമോ മറ്റെന്തെങ്കിലു കാരണമോ മൂലമായിരുന്നു അന്ന് ഭൂമിയിലെ മിക്ക ജീവജാലങ്ങളും തുടച്ച് നീക്കപ്പെട്ടിരുന്നതെന്നും അവര്‍ കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് ജീവിച്ചിരിക്കുന്ന 90 ശതമാനം എനിമല്‍ സ്പീഷീസുകളും ആ സംഭവത്തിന് ശേഷം ഒരേ മാതാപിതാക്കളില്‍ നിന്നാണ് ഇത്തരത്തില്‍ രൂപപ്പെട്ടതെന്നും ഈ പഠനത്തിന് നേതൃത്വം നല്കിയ സ്വിറ്റ്സര്‍ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് ബാസെലിലെ സീനിയര്‍ റിസര്‍ച്ച് അസോസിയേറ്റായ മാര്‍ക്ക് സ്റ്റോക്കിള്, റിസര്‍ച്ച് അസോസിയേറ്റായ ഡേവിഡ് താലെര്‍ എന്നിവര്‍ വെളിപ്പെടുത്തുന്നു. മനുഷ്യോല്‍പ്പത്തിയെക്കുറിച്ചുള്ള തീര്‍ത്തും അസാധാരണമായ പുതിയൊരു വ്യാഖ്യാനമാണീ പഠനം . ഇത് സത്യമാണെന്ന് തെളിയിക്കുന്നതിനായി കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തുമെന്നും ഗവേഷകര്‍ ആണയിടുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam