
റിയാദ്: മൂന്നു മലയാളികള്‍ ഉള്‍പ്പടെ അഞ്ച് ഇന്ത്യാക്കാരെ എട്ട് വര്‍ഷം മുന്‍പ് സൗദിയില്‍ ജീവനോടെ കുഴിച്ച് മൂടിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത് വിട്ട് സൗദി ആഭ്യന്തര മന്ത്രാലയം. കേസില്‍ പ്രതികളായ മൂന്നു സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായാണ് സൗദി അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. 2010ല്‍ റിയാദിലെ സഫ്വയിലുള്ള കൃഷിയിടത്തിലായിരുന്നു സംഭവം.
തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ സലീം, കൊല്ലം സ്വദേശികളായ കണ്ണനല്ലൂര്‍ ഷെയ്ഖ് ദാവൂദ്, ശാസ്താംകോട്ട വിളത്തറ ഷാജഹാന് അബൂബക്കര്‍ എന്നിവരും രണ്ടു കന്യാകുമാരി സ്വദേശികളുമാണു കൊല്ലപ്പെട്ടത്. ഫാം ഹൗസിലേക്ക് അഞ്ചു പേരെയും വിളിച്ചുവരുത്തിയ പ്രതികള്‍ കൈകാലുകള്‍ ബന്ധിച്ച് മര്‍ദിച്ചും ലഹരിമരുന്ന് കലര്‍ത്തിയ പാനീയം നല്കി ബോധം കെടുത്തിയും വലിയ കുഴിയെടുത്ത് മൂടുകയായിരുന്നു.
2014 ഫെബ്രുവരി ഏഴിനാണു മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മദ്യനിര്‍മ്മാണത്തിലും വിതരണത്തിലും കൊല്ലപ്പെട്ടവരുമായി മുഖ്യപ്രതി സഹകരിച്ചിരുന്നു. കൂട്ടത്തിലൊരാള്‍ സ്പോണ്‍സറുടെ മകളെയും മറ്റു സ്ത്രീകളെയും മാനഭംഗപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ക്രൂരകൃത്യമെന്നായിരുന്നു പ്രതികളുടെ വിശദീകരണം.
ഫാമില്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് തലയോട്ടികള്‍! ക്രൂരകൃത്യത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെ
അഞ്ചു പേരെയും ഫാം ഹൗസിലേക്ക് തന്ത്രപൂര്‍വം വിളിച്ചുവരുത്തിയ പ്രതികള്‍ പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി ബോധം കെടുത്തിയ ശേഷം കൈകാലുകള്‍ ബന്ധിച്ചും വായകള്‍ മൂടിക്കെട്ടിയും ക്രൂരമായി മര്‍ദിച്ച ശേഷമാണ് വലിയ കുഴിയെടുത്ത് മണ്ണിട്ടുമൂടിയത്. ഇന്ത്യക്കാരുടെ പണവും മൊബൈല്‍ ഫോണുകളും മറ്റു വിലപിടിച്ച വസ്തുക്കളും പ്രതികള്‍ തട്ടിയെടുത്തു.

മദ്യനിര്‍മ്മാണ കേന്ദ്രം നടത്തുകയും മദ്യം വിതരണം ചെയ്യുകയും മദ്യവും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്തെന്ന ആരോപണവും പ്രതികള്‍ നേരിട്ടിരുന്നു. മൃതപ്രായരായിരിക്കെയാണ് അഞ്ചു പേരെയും പ്രതികള്‍ വലിയ കുഴിയെടുത്ത് മണ്ണിട്ടുമൂടിയത്. കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികള്‍ക്കും വിചാരണ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
ഇത് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കുന്നതിന് സല്മാന് രാജാവ് അനുമതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് മൂവരെയും വധശിക്ഷക്ക് വിധേയരാക്കിയത്. സൗദി അറേബ്യന്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദി പൗരന്മാരായ യൂസുഫ് ബിന്‍ ജാസിം ബിന്‍ ഹസന് അല്‍മുതവ്വ, അമ്മാര്‍ ബിന്‍ യുസ്രി ബിന്‍ അലി ആലുദുഹൈം, മുര്‍തസ ബിന്‍ ഹാശിം ബിന്‍ മുഹമ്മദ് അല്‍മൂസവി എന്നിവര്‍ക്ക് കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫിലാണ് വധശിക്ഷ നടപ്പാക്കിയത്.

2014ല്‍ ഫാമില്‍ കുഴിയെടുക്കുന്നതിനിടെ ലഭിച്ച അസ്ഥികളില്‍ നിന്നാണ് കൊലപാതകവിവരം പുറം ലോകമറിയുന്നത്. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടായിരത്തിപത്തില്‍ കാണാതായ ഇന്ത്യന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടതെന്നു തിരിച്ചറിഞ്ഞു. വിചാരണക്കോടതിയാണ് മൂന്നു പൗരന്മാര്ക്കും വധശിക്ഷ വിധിച്ചത്. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവച്ചു. തുടര്‍ന്നാണ് സല്മാന് രാജാവിന്റെ അനുമതിയോടെ മൂന്നു സ്വദേശികളേയും വധശിക്ഷയ്ക്കു വിധേയരാക്കിയത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam