1 GBP = 93.00 INR                       

BREAKING NEWS

യുവതി പ്രവേശന വിഷയത്തില്‍ ദിവസവും നിലപാട് മാറ്റുന്ന പത്മകുമാറിനെ നിലക്ക് നിര്‍ത്തിയാല്‍ തീരും ശബരിമലയിലെ പകുതി പ്രശ്‌നങ്ങള്‍; ഭഗവാന്റെ ആചാരങ്ങള്‍ തെറ്റിക്കാന്‍ കോടതിയില്‍ സാക്ഷ്യം പറഞ്ഞ ശേഷം എന്തിനുവേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെ ഓരിയിടുന്നത്? എംഎല്‍എ ആയപ്പോള്‍ ദൃഢപ്രതിജ്ഞ ചെയ്ത ഈ മാന്യന്‍ ദൈവനാമത്തില്‍ ദൃഢപ്രതിജ്ഞ ചെയ്തത് തന്നെ എന്തൊരു ആഭാസമാണ്

Britishmalayali
kz´wteJI³

വെള്ളാപ്പള്ളി നടേശന്‍ എന്ന എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയുടെ അത്രയധികം മതിപ്പുള്ള വ്യക്തിയല്ല ഞാന്‍. മഹത്തായ ശ്രീനാരായണ ഗുരു പ്രസ്ഥാനത്തെ വര്‍ഗീയതയുടെ വിഷം കലര്‍ത്താന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ തന്നെയാണ് എസ്എന്‍ഡിപിയുടെ പ്രാഥമിക അംഗത്വമുള്ള വ്യക്തി എന്ന നിലയില്‍ എന്നെ ആശങ്കപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതും. എന്നാല്‍ ആര്‍ക്കും ഇഷ്ടാനുസരണം തട്ടാവുന്ന ഒരു വോട്ട് ബാങ്ക് മാത്രമായി തീര്‍ന്ന ഈഴവ സമൂഹത്തെ സമുദ്ധരിപ്പിക്കുകയും ആ സമൂഹത്തിനെ വിലപേശല്‍ ശക്തിയുണ്ടാക്കി കൊടുക്കുകയും ചെയ്ത ധീരനായ നേതാവ് എന്ന നിലയില്‍ അദ്ദേഹത്തോടെനിക്ക് ആദരവും ബഹുമാനവും ഉണ്ട് താനും. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ അദ്ദേഹം എടുത്ത നിലപാട് ഏതൊരു അയ്യപ്പ ഭക്തനെപ്പോലെ എന്നെയും ആശങ്കപ്പെടുത്താതിരുന്നില്ല. എങ്കിലും ആ പത്രസമ്മേളനം കണ്ടിരുന്നപ്പോള്‍ ഏറെ ശ്രദ്ധേയമായ ഒരു വാക്ക് മനസില്‍ പതിയുകയുണ്ടായി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് നിലപാടുമില്ല നിലവാരവുമില്ലാത്ത വ്യക്തിയെന്നാണ്.

വെള്ളാപ്പള്ളിയുടെ ആ പ്രസ്താവന ഓരോ ദിവസം ചെല്ലും തോറും അക്ഷരാര്‍ത്ഥത്തില്‍ ശരിയായി വരികയാണ്. അയ്യപ്പ ഭക്തന്മാരുടെ വികാരം കണക്കിലെടുത്ത് നമ്മളീ വിഷയത്തെ പരിഗണിക്കുമ്പോള്‍ ഈ വിഷയത്തിലെ യാതൊരു നിലപാടും നിലവാരവുമില്ലാത്ത നേതാവായി അദ്ദേഹം മാറുന്ന കാഴ്ച്ച നാം കണ്ടു വരുകയാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഭക്തര്‍ തോറ്റത് ദേവസ്വം ബോര്‍ഡിന്റെ തലതിരിഞ്ഞ നിലപാടുകൊണ്ടായിരുന്നു എന്ന് വ്യക്തമാണ്. അയ്യപ്പന്റെ സംരക്ഷകരാകേണ്ട ദേവസ്വം ബോര്‍ഡ് നിര്‍ഭാഗ്യവശാല്‍ ശബരിമലയിലെ ആചാരങ്ങള്‍ തെറ്റിച്ചുകൊണ്ട് യുവതികള്‍ക്ക് പ്രവേശിക്കാം എന്ന് സത്യവാങ് മൂലം കൊടുത്തത് മാത്രമായിരുന്നു ഈ കേസില്‍ സുപ്രീം കോടതി ആ ഒരു നിലപാടിലേക്ക് എത്തുന്നതിന്റെ പ്രധാനപ്പെട്ട കാരണം. അത്തരമൊരു നിലപാടെടുത്ത ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റ് എന്ന നിലയില്‍ അയ്യപ്പ ഭക്തരോടുള്ള ആദ്യത്തെ തെറ്റ് പത്മകുമാര്‍ ചെയ്യുകയായിരുന്നു.

എന്നാല്‍ അത് ഭക്തര്‍ക്കിടയില്‍ വലിയ കോളിളക്കം സൃഷ്ടിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് ഈ വിഷയത്തെ കുറിച്ചുള്ള ആദ്യ പ്രതികരണം എന്ന നിലയില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ലാതെ അദ്ദേഹം പൊട്ടിത്തെറിക്കുകയായിരുന്നു. എന്റെ കുടുംബത്തിലും ഭക്ത സ്ത്രീകളുണ്ട് അവരാരും ശബരിമലയില്‍ പോകവുകയില്ല എന്ന് ധീരം പ്രഖ്യാപിക്കുകയും വേണ്ടി വന്നാല്‍ റിവ്യു ഹര്‍ജി കൊടുക്കുകയും ചെയ്യും എന്ന് പറയുകയുമൊക്കെ ചെയ്താണ് അയ്യപ്പ ഭക്തരുടെ ആശയും ആവേശവുമായി ഒരു നിമിഷമെങ്കിലും പത്മകുമാര്‍ മാറിയത്. ഇതേ പത്മകുമാര്‍ പ്രസിഡന്റായിരിക്കുന്ന ദേവസ്വം ബോര്‍ഡായിരുന്നു ഈ വിധിക്ക് കാരണക്കാരന്‍ എന്നോര്‍ത്ത് വേണം ഈ ആവേശത്തെ കാണാന്‍. എങ്കിലും ആ നിലപാട് തിരുത്തിയല്ലോ എന്ന് ഭക്തന്മാര്‍ ആശ്വസിച്ചിരിക്കുമ്പോഴായിരുന്നു പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി അദ്ദേഹത്തെ വിളിപ്പിച്ചതും ശാസിച്ചതും. ഒറ്റ രാത്രികൊണ്ട് നിലപാട് മാറ്റുകയും റിവ്യു ഹര്‍ജി കൊടുക്കുന്ന വിഷയം ഇല്ല എന്ന് പ്രഖ്യാപിക്കുകയും സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കുകയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ തന്റെ നിലപാട് എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

തൊട്ടു പിന്നാലെ വിവാദം കത്തി പടരുകയും എന്‍എസ്എസിനെ പോലെയുള്ള കരുത്തുറ്റ സംഘടനകള്‍ തെരുവിലിറങ്ങുകയും ചെയ്യുമ്പോള്‍ അദ്ദേഹം വീണ്ടും മലക്കം മറിയുന്ന കാഴ്ച്ച കണ്ടു. ഒട്ടേറെ തവണ അങ്ങോട്ടും ഇങ്ങോട്ടും ചാടി എന്താണ് തന്റെ അഭിപ്രായമെന്ന് ആര്‍ക്കും പിടികിട്ടാത്ത ഒരു സാഹചര്യമാണ് പത്മകുമാര്‍ ഉണ്ടാക്കിയത്. പിന്നീട് സര്‍ക്കാരിന്റെ നിലപാട് ഇതാണ് എന്നും ദേവസ്വം ബോര്‍ഡ് റിവ്യു ഹര്‍ജി നല്‍കുകയില്ല എന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ഡിവൈഎഫ്ഐ വനിതാ നേതാവായ കണ്ണൂരുകാരി രേഷ്മ എന്ന ഭക്ത മാലയിട്ട് നോമ്പെടുത്ത് ശബരിമലയിലേക്ക് പോകുന്നു എന്ന വാര്‍ത്ത ചാനലുകള്‍ ബ്രേക്ക് ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞത് അവര്‍ യഥാര്‍ത്ഥ ഭക്തയാണെങ്കില്‍ ഒരു കാരണവശാലും ശബരിമലയില്‍ പോവുകയില്ല എന്നാണ്. അതിനര്‍ത്ഥം ശബരിമലയിലെ ആചാരങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് ഒരു ഭക്തയും വരികയില്ല എന്നു തന്നെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category