1 GBP = 87.80 INR                       

BREAKING NEWS

പ്രളയത്തില്‍ വീണ കേരളത്തെ കാക്കാന്‍ ബ്രിട്ടീഷ് മലയാളി വഴി വായനക്കാര്‍ ഇതുവരെ നല്‍കിയത് 74,000 പൗണ്ട്; ഈ വര്‍ഷം നഴ്സിംഗ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് ഒന്‍പതു വിദ്യാര്‍ത്ഥികള്‍ക്കും: കേരളാ ഫ്ളഡ് റിലീഫ് അപ്പീല്‍ നവംബര്‍ പത്തിന് സമാപിക്കും

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം തുക സമാഹരിച്ചതും ഏറ്റവും നീണ്ട കാലം തുടര്‍ന്നതുമായ 'കേരള ഫ്ളഡ്സ് റിലീഫ് അപ്പീല്‍' നവംബര്‍ പത്തിന് സമാപിക്കും. നാലു മാസം നീണ്ടു നിന്ന കേരളാ ഫ്‌ളഡ് റിലീഫ് അപ്പീലിന് യുകെ മലയാളികള്‍ മികച്ച പിന്തുണയാണ് നല്‍കിയത്. 74000 പൗണ്ട് സമാഹരിക്കാന്‍ കഴിഞ്ഞതോടെ യുകെ മലയാളികള്‍ ഒത്തൊരുമിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്ന ഏറ്റവും വലിയ തുകയായിരിക്കും ഇതെന്നാണ് കരുതുന്നത്.

കേരളത്തിന്റെ പ്രളയക്കെടുതി കൂടുതല്‍ രൂക്ഷമാകുന്നതിന് മുന്‍പ് തന്നെ കേരള ജനതയ്ക്ക് കൈത്താങ്ങ് നല്‍കുവാന്‍ ഓഗസ്റ്റ് മാസം പത്തിനാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഫ്ളഡ് റിലീഫ് അപ്പീല്‍ തുടങ്ങിയത്. തുടര്‍ന്ന് കേരളം സമാനതകളില്ലാത്ത പ്രളയദുരന്തത്തിലൂടെ കടന്നു പോവുകയും പതിനായിരക്കണക്കിന് കോടികളുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും നാശനഷ്ടങ്ങളുടെ വ്യാപ്തിയുടെ അടിസ്ഥാനത്തിലും സമാഹരിക്കുന്ന തുക കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാന്‍ ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് പല കൂട്ടായ്മകളും വ്യക്തികളും അസോസിയേഷനുകളുമൊക്കെ വിര്‍ജിന്‍മണി ലിങ്കുകള്‍ തുറന്നു ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് പിന്തുണയുമായി എത്തി. യുണൈറ്റഡ് സ്‌കോട്ട്ലന്റ് മലയാളി അസോസിയേഷന്‍, ഫ്രണ്ട്സ് സ്പോര്‍ട്ടി സ്പോര്‍ട്ടി ഇങ്ങ് ക്ലബ് മാഞ്ചസ്റ്റര്‍, സട്ടനിലെ മാസ്സ്, കവന്‍ട്രി കേരള സ്‌കൂള്‍, റീഡിംഗ് നാടിനൊപ്പം, ഡെവന്‍ മലയാളി അസോസിയേഷന്‍, ഡാര്‍ലിങ്ടന്‍ മലയാളി കമ്മ്യൂണിറ്റി, ക്യാന്റബറി കേരള അസ്സോസിയേഷന്‍, ലീഡ്സില്‍ നിന്നുമുള്ള ഡാന്‍സ് കേരള ഫ്ളഡ്സ് എയ്ഡ്, ഡോ. മാത്യു ജേക്കബ്, ബേസിങ്സ്റ്റോക്കിലെ സോണ്‍സി സാം, സുന്ദര്‍ലാന്റ് മലയാളി കമ്മ്യൂണിറ്റി, സുന്ദര്‍ലാന്റ് ഹോസ്പിറ്റല്‍, റണ്‍ ടു കേരള തുടങ്ങി നിരവധി കൂട്ടായ്മകളും വ്യക്തികളുമായി ഈ അപ്പീലിന് പിന്തുണ നല്‍കിയത്.

മലയാളികളും മറ്റിന്ത്യന്‍ വംശജരുമടക്കം നിരവധി വ്യക്തികള്‍ ചാരിറ്റിയുടെ വിര്‍ജിന്‍ മണി ലിങ്കിലേക്കും ബാങ്ക് അക്കൗണ്ടിലേക്കും വലുതും ചെറുതുമായ സംഭാവനകള്‍ നേരിട്ട് നല്‍കുകയും ചെയ്തു. ലോകത്തിന്റെ പല ഭാഗത്തു മുള്ളവരെ ഏകോപിപ്പിച്ച് ഇംഗ്ലണ്ടില്‍നിന്നുള്ള കുറെ ചെറുപ്പക്കാര്‍ സംഘടിപ്പിക്കുന്ന 'റണ്‍ ടു കേരള' എന്ന ധനസ മാഹരണ പരിപാടി ഇതിനകം വളരെ ശ്രദ്ധ നേടിക്കഴിഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിലായി പതിനായിരം കിലോമീറ്റര്‍ എന്ന ഇരുനൂറോളം ടീമംഗങ്ങളെ പെങ്കെടുപ്പിച്ച് ഓടുന്ന മൊത്ത ദൂര ലക്ഷ്യവും പതിനായിരം പൗണ്ടോളം ശേഖരിക്കുക എന്ന ലക്ഷ്യവുമാണ് ഈ പരിപാടിയുടെ സംഘാടകര്‍ ഉദ്ദേശിക്കുന്നത്.

സെപ്റ്റംബര്‍ 29 മുതല്‍ നവംബര്‍ 10 വരെയുള്ള 'റണ്‍ ടു കേരള' ഈവന്റ് തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ ലക്ഷ്യത്തിനടുത്തെത്തിയിരിക്കുകയാണ്. വെറും പതിനൊന്നു വയസ്സുകാരനായ ലീഡ്സ് സ്വദേശി ഡാനിയേല്‍ കുന്നേല്‍ എന്ന നാലാം ക്ലാസ്സുകാരന്റെ ലിവര്‍പൂളില്‍ നിന്നും ലീഡ്സിലേക്കുള്ള മൂന്ന് ദിവസത്തെ സൈക്കിള്‍ യാത്രയും കേരളത്തിന്റെ പുനര്‍നിര്‍മ്മാണ ഫണ്ട് റൈസിങ്ങിന്റെ ഭാഗമായി നടത്തപ്പെടുന്നു. ഈമാസം 20ന് ലിവര്‍പൂളില്‍ നിന്നും ആരംഭിച്ച് 22ന് താന്‍ പഠിക്കുന്ന ലീഡ്സിലെ സെന്റ തേരെസാസ് പ്രൈമറി സ്‌കൂളിലേക്കാണ് പിതാവ് ആന്റണി അഗസ്റ്റിനൊപ്പം മൂന്നു ദിവസത്തെ സൈക്കിള്‍ യാത്ര ഡാനിയേല്‍ നടത്തുന്നത്. സൈക്കിള്‍ യാത്രയുടെ മുന്നോടിയായി തീവ്ര പരിശീലനത്തിലാണ് ഡാനിയേല്‍ ഇപ്പോള്‍.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വിര്‍ജിന്‍ മണി അക്കൗണ്ടിലൂടെ സ്വരൂപിച്ച പണം 46887.68 പൗണ്ടാണ്. ഇതില്‍ ഡെവോണ്‍ മലയാളി അസോസിയേഷന്‍, കാന്റര്‍ബറി കേരളൈറ്റ് അസോസിയേഷന്‍, സന്ദര്‍ലാന്റ് കമ്മ്യൂണിറ്റി, സന്ദര്‍ലാന്റ് എന്‍എച്ച്എസ് ജീവനക്കാര്‍, സ്റ്റീവനേജ് എന്‍എച്ച്എസ് ജീവനക്കാര്‍, ലക്ഷ്മി എന്ന വിദ്യാര്‍ത്ഥിനിയുടെ ക്രോയ്ഡോണ്‍ സ്ട്രീറ്റ് അപ്പീല്‍, ബാണ്‍സ്റ്റെപ്പില്‍ മലയാളികള്‍ തുടങ്ങി ഒട്ടേറെ പേരുടെ സംഭാവനകള്‍ ഉള്‍പ്പെട്ടതാണ്. ഇത് കൂടാതെ ബാങ്കിലേക്ക് നേരിട്ട് ഇതുവരെ 2941 പൗണ്ടും എത്തിയിട്ടുണ്ട്. ഇതിനു പുറമെ സ്‌കോട്ട്ലന്റ് മലയാളികളുടെ കൂട്ടായ്മയായ ഉസ്മ, ഫ്രണ്ട്സ് മാഞ്ചസ്റ്റര്‍, മാസ് സട്ടന്‍, സോന്‍സി സാം, ജോബിന്‍ റെഡ്ഡിങ്, ഡാന്‍സ് കേരള ഫ്ളഡ് ലീഡ്സ്, ഡാര്‍ലിംഗ്ടണ്‍ മലയാളി കമ്മ്യൂണിറ്റി, കവന്‍ട്രി കേരള സ്‌കൂള്‍, റണ്‍ ടു കേരള, ഡോ. മാത്യു ജേക്കബ് ലീഡ്സ് എന്നിവര്‍ ചേര്‍ന്ന് സ്വരൂപിച്ചത് 24201.81 പൗണ്ടാണ്. ഈ തുകകള്‍ ഒക്കെ ചേര്‍ന്നാണ് 74,030.49 എന്ന നിലയില്‍ എത്തിയിരിക്കുന്നത്.

നഴ്സിംഗ് സ്‌കോളര്‍ഷിപ്പ് ഒന്‍പത് പേര്‍ക്ക്
ഇക്കഴിഞ്ഞ ജൂലായില്‍ നടത്തിയ ത്രീ പീക് ചലഞ്ചിലൂടെ സമാഹരിച്ച തുകയുടെ ഒരു വിഹിതം കഴിഞ്ഞവര്‍ഷം അര്‍ഹരായവരില്‍ നിന്ന് തിരഞ്ഞെടുത്ത ഒമ്പത് നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കുന്നതാണ്. ഓരോരുത്തര്‍ക്കും 335 പൗണ്ട് വീതം മൊത്തം 3015 പൗണ്ടാണ് നല്‍കുന്നത്. എറണാകുളം പ്രത്യാശ ഭവനിലെ വിജയലക്ഷ്മി, കോട്ടയം തെള്ളകം സ്വദേശി ശ്രദ്ധ ബാബു, ആലപ്പുഴ എടത്വായിലെ സ്നേഹ വര്‍ഗീസ്, തൃശൂരില്‍നിന്നുള്ള മുംതാസ്, കോട്ടയം തിടനാട് മീരാ ജോര്‍ജ്, ഇടുക്കി മൂലമറ്റം സ്വദേശി ഗീതു പ്രദീപ്, ഇടുക്കി പഴയരിക്കണ്ടം അര്‍പ്പിതാ ജോര്‍ജ്. കോഴിക്കോട് സ്വദേശി ഐശ്വര്യ എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. നല്‍കുന്ന സ്ഥലവും തീയതിയും പിന്നീട് അറിയിക്കുന്നതാണ്.

ത്രീ പീക്ക് ചലഞ്ച് വഴി സമാഹരിച്ച തുകയുടെ സിംഹഭാഗവും കേരളത്തിലെ ആദിവാസികളുടെ ക്ഷേമപ്രവര്‍ത്തനത്തിനാണ് നീക്കി വെച്ചിരിക്കുന്നത്. അട്ടപ്പാടി, വയനാട് എന്നീ മേഖലകളിലേയ്ക്കുള്ള 8000 പൗണ്ട് പ്രശസ്ത ബ്ലോഗറും എഴുത്തുകാരനുമായ നിരക്ഷരന്‍ എന്നറിയപ്പെടുന്ന മനോജ് രവീന്ദ്രന്‍ മുഖേനയാണ് നല്‍കുന്നത്. ഇടുക്കി, അമ്പൂരി എന്നിവിടങ്ങളില്‍ ലെയ്കുള്ള 4000 പൗണ്ട് വീതം ഉടന്‍ നല്‍കുവാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. 500 പൗണ്ട് വെയില്‍സിലെ ലാന്‍ബറിസ് മൗണ്ടന്‍ റെസ്‌ക്യൂ ടീമിന് മുന്‍പുതന്നെ കൈമാറിയിരുന്നു. മൊത്തം 21619 പൗണ്ടാണ് ത്രീ പീക് ചലഞ്ച് വഴി സമാഹരിച്ച തുക. 631 പൗണ്ടായ വിര്‍ജിന്‍മണി കമ്മീഷന്‍ കുറച്ച് ബാക്കി 20988 പൗണ്ട് ഫണ്ട് വിതരണത്തിനായി ലഭിച്ചു. ആദിവാസികള്‍ക്ക് 16000 പൗണ്ടും നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പിന് 3015 പൗണ്ട്, ലന്‍ബറിസ് മൗണ്ടന്‍ റെസ്‌ക്യൂവിന് 500 പൗണ്ടും നല്‍കുവാന്‍ നീക്കിവെച്ചു. ഈ പരിപാടിയുടെ ചിലവ് മൊത്തം 1968.37 പൗണ്ട് ആയപ്പോള്‍ ജനറല്‍ ഫണ്ടില്‍നിന്ന് 495.37 പൗണ്ട് ഉപയോഗിച്ചു.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ

Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: BMCF Kerala Floods Relief Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category