1 GBP = 89.80 INR                       

BREAKING NEWS

രണ്ടും കല്‍പ്പിച്ചു യുകെയിലെ ചെറുപ്പക്കാര്‍ ഇന്ന് മുതല്‍ കേരളത്തിനായി ഓടുകയാണ്; പതിനായിരം കിലോമീറ്റര്‍ ലക്ഷ്യമിടുന്ന ഈ യുവാക്കള്‍ക്ക് ഇതിനോടകം കിട്ടിയത് 1500 പൗണ്ട്; ക്രോയ് ഡോണിലെ കൊറിയര്‍ കമ്പനി ജീവനക്കാര്‍ 500 പൗണ്ട് നല്‍കിയതോടെ അപ്പീല്‍ 67000 പൗണ്ടെന്ന പുതിയ ഉയരത്തില്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഇന്ന് മുതല്‍ യുകെയിലെ മലയാളി യുവത്വം രണ്ടും കല്‍പിച്ചുള്ള ഓട്ടമാണ്. ഓടിയോടി കേരളത്തിനായി പതിനായിരം പൗണ്ട് എങ്കിലും സ്വരൂപിക്കണം എന്നാഗ്രഹിക്കുന്ന ഇവര്‍ക്ക് ഓട്ടം തുടങ്ങും മുന്‍പ് തന്നെ 1500 പൗണ്ട് ഗിഫ്റ്റ് എയ്ഡ് അടക്കം ശേഖരിക്കാനായ ആവേശമാണ് പങ്കിടാനുള്ളത്. ഇതോടെ ഓട്ടക്കാര്‍ തികച്ചും ആവേശഭരിതരാണ്. യുകെയുടെ പ്രധാന നഗരങ്ങളില്‍ എല്ലാം റണ്‍ ടു കേരള തരംഗം പടരുമ്പോള്‍ കൂടെയൊടാന്‍ കാലിഫോര്‍ണിയ, മെല്‍ബണ്‍, ദുബായ്, ബാംഗ്ലൂര്‍, കൊച്ചി തുടങ്ങിയ നഗരങ്ങള്‍ ഒക്കെയുണ്ട് കൂടെ.

സോഷ്യല്‍ മീഡിയ ചലഞ്ചായി പടര്‍ന്ന റണ്‍ ടു കേരളയ്ക്കു ഇന്ത്യയില്‍ ദേശീയ മാധ്യമങ്ങളും മറ്റും നല്‍കിയ പിന്തുണ കൂടിയായതോടെ പ്രളയത്തില്‍ തകര്‍ന്ന നാടിനെ വീണ്ടെടുക്കാനുള്ള ഏറ്റവും കര്‍മ്മ നിരതമായ പദ്ധതിയായി മാറുകയാണ് റണ്‍ ടു കേരള. റണ്‍ ടു കേരള വഴി സ്വരൂപിക്കപ്പെടുന്ന പണം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ മുഖേനെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തുക.
ഇന്ന് ഓടുന്ന സംഘത്തില്‍ ബ്രിസ്റ്റോള്‍, കേംബ്രിഡ്ജ്, ലീഡ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓട്ടക്കാര്‍ പങ്കാളികളാകും. ഓരോ ഓട്ടക്കാരും ചുരുങ്ങിയത് അഞ്ചു മൈല്‍ എങ്കിലും ഓടുക എന്നതാണ് ലക്ഷ്യം കൂടെ അമ്പതു പൗണ്ടും. കേരളത്തിനായി ഓടുമ്പോള്‍ ആരോഗ്യത്തോടെ ജീവിക്കാന്‍ ഉള്ള ശീലവും സ്വാഭാവികമായി സൃഷ്ടിക്കപ്പെടും എന്നതാണ് ഈ പ്രൊജക്റ്റിന്റെ ഏറ്റവും വലിയ നേട്ടം. കായിക അദ്ധ്വാനം കുറഞ്ഞ ജീവിത സാഹചര്യത്തില്‍ കഴിയുന്ന വിദേശ മലയാളികള്‍ക്ക് ഏറ്റവും സഹായകമായി മാറുന്ന ഈ പദ്ധതിക്കു ഒരു സംഘം ചെറുപ്പക്കാരാണ് രൂപം നല്‍കിയിരിക്കുന്നത്. കാതോട് കാതോരം വാമൊഴിയായി എത്തിയ റണ്‍ ടു കേരളയില്‍ ഇരുന്നൂറിലേറെ ഓട്ടക്കാരാണ് പങ്കാളികളാവുക.

ക്രോയ്‌ഡോണിലേ മാരത്തണ്‍ ഓട്ടക്കാരനായ അശോക് കുമാര്‍ നേതൃത്വം നല്‍കുന്ന ഓട്ടക്കാരും റണ്‍ റ്റു കേരള ചലഞ്ചില്‍ പങ്കാളികളാകും. നാളെ വന്‍ഡില്‍ പാര്‍ക്കില്‍ രാവിലെ 11 മണിക്കാണ് ഇവര്‍ കേരളത്തിനായി ഓടുക. ഓരോ മാസവും അഞ്ചു മൈല്‍ ഓടി ആരോഗ്യത്തോടെ ജീവിക്കുക എന്ന എന്‍എച്ച്എസ് ചലഞ്ചിന്റെ ഭാഗമായി ഓടി തുടങ്ങിയ 30 ഓളം പേരാണ് ഈ മാസത്തെ ഓട്ടം കേരളത്തിനായി മാറ്റിവയ്ക്കുന്നത്. സാധാരണ ഓടാന്‍ എത്തുന്നവര്‍ക്ക് പുറമെ കുടുംബ അംഗങ്ങളെയും സുഹൃത്തുക്കളെയും കൂട്ടി ഓടാന്‍ ഉള്ള ഒരുക്കമാണ് നടക്കുന്നതെന്ന് അശോക് കുമാര്‍ അറിയിച്ചു.
അതിനിടെ പ്രശസ്ത കൊറിയര്‍ സ്ഥാപനമായ ഡിപിഡിയുടെ ക്രോയ്‌ഡോണ്‍ ഓഫീസിലെ ജീവനക്കാര്‍ സമാഹരിച്ച അഞ്ഞൂറ് പൗണ്ട് കൂടി ഇന്നലെ എത്തിയതോടെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സ്വരൂപിച്ച ധനസഹായം 67000 പൗണ്ടായി ഉയര്‍ന്നു. ആദ്യ ഘട്ടത്തില്‍ 50000 പൗണ്ട് എന്ന ലക്ഷ്യമിട്ട ധനസഹായം വിവിധ പദ്ധതികളിലൂടെയും ഒരു ഡസനിലേറെ സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മകളുടെ സഹകരണത്തോടെയുമാണ് ഇത്രയും വലിയ തുക സമാഹരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നേരിട്ടെത്തിക്കുന്ന ഈ തുക പൊതുജന പങ്കാളിത്തത്തോടെ ഒരു മലയാള ഓണ്‍ലൈന്‍ മാധ്യമം വിദേശ രാജ്യത്തു നിന്നും എത്തിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന തുകയായി മാറുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തിന്റെ പുനഃനിര്‍മ്മാണത്തിനായി വിദേശ മലയാളികളുടെ പങ്കു ചെറുതല്ലെന്ന് സംസ്ഥാനത്തെ ബോധ്യപ്പെടുത്താനും യുകെ മലയാളികള്‍ക്ക് സാധിക്കുന്ന വിധത്തില്‍ ഓരോ ദിവസവും കേരള ഫ്‌ളഡ് അപ്പീല്‍ വളരുകയാണ്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വിര്‍ജിന്‍ മണി അക്കൗണ്ടിലൂടെ സ്വരൂപിച്ച പണം 46887.68 പൗണ്ടാണ്. ഇതില്‍ ഡെവോണ്‍ മലയാളി അസോസിയേഷന്‍, കാന്റര്‍ബറി കേരളൈറ്റ് അസോസിയേഷന്‍, സന്ദര്‍ലാന്റ് കമ്മ്യൂണിറ്റി, സന്ദര്‍ലാന്റ് എന്‍എച്ച്എസ് ജീവനക്കാര്‍, സ്റ്റീവനേജ് എന്‍എച്ച്എസ് ജീവനക്കാര്‍, ലക്ഷ്മി എന്ന വിദ്യാര്‍ത്ഥിനിയുടെ ക്രോയ്‌ഡോണ്‍ സ്ട്രീറ്റ് അപ്പീല്‍, ബാണ്‍സ്റ്റെപ്പില്‍ മലയാളികള്‍ തുടങ്ങി ഒട്ടേറെ പേരുടെ സംഭാവനകള്‍ ഉള്‍പ്പെട്ടതാണ്. ഇത് കൂടാതെ ബാങ്കിലേക്ക് നേരിട്ട് ഇതുവരെ 2841 പൗണ്ടും എത്തിയിട്ടുണ്ട്. ഇതിനു പുറമെ സ്‌കോട്ട്‌ലന്റ് മലയാളികളുടെ കൂട്ടായ്മയായ ഉസ്മ, ഫ്രണ്ട്‌സ് മാഞ്ചസ്റ്റര്‍, മാസ് സട്ടന്‍, സോന്‍സി സാം, ജോബിന്‍ റെഡ്ഡിങ്, ഡാന്‍സ് കേരള ഫ്‌ളഡ് ലീഡ്‌സ്, ഡാര്‍ലിംഗ്ടണ്‍ മലയാളി കമ്മ്യൂണിറ്റി, കവന്‍ട്രി കേരള സ്‌കൂള്‍, റണ്‍ ടു കേരള, ഡോ. മാത്യു ജേക്കബ് ലീഡ്‌സ് എന്നിവര്‍ ചേര്‍ന്ന് സ്വരൂപിച്ചത് 17227.06 പൗണ്ടാണ്. ഈ തുകകള്‍ ഒക്കെ ചേര്‍ന്നാണ് 67055.74 എന്ന നിലയില്‍ എത്തിയിരിക്കുന്നത്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: BMCF Kerala Floods Relief Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category