kz´wteJI³
യുഎസില്‍ ജോലി ചെയ്യുന്ന പ്രഫണലുകളുടെ പങ്കാളികള്‍ക്ക് അമേരിക്കയിലേക്ക് പോകാനും ജോലി ചെയ്ത് ജീവിക്കാനും സഹായിച്ചിരുന്ന വിസയാണ് എച്ച്-4. ഇത്തരം വിസഹോഡര്മാരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കാനുള്ള നീക്കം ട്രംപ് ഭരണകൂടം നടത്തുന്നുവെന്നത് കടുത്ത ഞെട്ടലോടെയായിരുന്നു ഇന്ത്യക്കാര്‍ ഉള്‍ക്കൊണ്ടിരുന്നത്. കാരണം ഇത്തരം വിസകളില്‍ ഏറ്റവും കൂടുതല്‍ അമേരിക്കയിലെത്തി ജോലി ചെയ്യുന്നത് ഇന്ത്യന്‍ പ്രഫഷണലുകളുടെ പങ്കാളികളാണ്. ഇത്തരം ആശ്രിത വിസക്കാരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറില്ലെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) വെള്ളിയാഴ്ച ഫെഡറല്‍ കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്.
ഇക്കാര്യത്തില്‍ നീതി തേടി കോടതിയില്‍ ചെന്ന ഒന്നേകാല്‍ ലക്ഷം എച്ച് 4 വിസക്കാരോട് തീരെ കരുണയില്ലാത്ത വിധത്തിലാണ് ട്രംപ് ഭരണകൂടം പെരുമാറുന്നത്. ഇത്തരത്തില്‍ വര്‍ക്ക് പെര്‍മിറ്റ് നിഷേധിക്കുന്നതിനെ തുടര്‍ന്ന് മടങ്ങേണ്ടി വരുന്നവരില്‍ ഒരു ലക്ഷത്തിലധികം പേരും അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ടെക്കിമാരുടെ ഭാര്യമാരാണ്. ഇത് സംബന്ധിച്ച പുതിയ നിയമം മൂന്ന് മാസങ്ങള്‍ക്കം ട്രംപ് ഭരണകൂടം പ്രഖ്യാപിക്കുന്നതായിരിക്കും. സേവ് ജോബ്സ് യുഎസ്എ എന്ന ഗ്രൂപ്പ് ഫയല്‍ ചെയ്ത ഏറ്റവും പുതിയ സ്യൂട്ടിനോടുള്ള പ്രതികരണമെന്ന നിലയിലാണ് ഡിഎച്ച്എസ് ഇക്കാര്യത്തിലുള്ള നിലപാട് വെളിപ്പെടുത്തിയിരിക്കുന്നത്.
ട്രംപ് ഭരണകൂടത്തിന്റെ കര്‍ക്കശമായ ഇമിഗ്രന്റ് വര്‍ക്കര്‍ പോളിസികള്‍ പ്രതികൂലമായി ബാധിച്ച കുടിയേറ്റക്കാരുടെ ഗ്രൂപ്പാണ് സേവ് ജോബ്സ് യുഎസ്എ.എച്ച്-1ബി വിസയിലെത്തിയ ചിലരുടെ പങ്കാളികളുടെ എച്ച് 4 വിസ ഹോള്‍ഡര്‍മാരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കാനുള്ള ഉറച്ച തീരുമാനവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് കൊളംബിയയിലെ ഡിസ്ട്രിക്ട് കോര്‍ട്ടില്‍ ഡിഎച്ച്എസ് ബോധിപ്പിച്ചിരിക്കുന്നത്. എച്ച്1ബി ഗസ്റ്റ് വര്‍ക്കര്‍മാരുടെ പങ്കാളികള്‍ക്ക് ഗ്രീന്കാര്ഡുപയോഗിച്ച് നിയമപരമായി യുഎസ് തൊഴില്‍ സേനയിലേക്ക് പ്രവേശിക്കാന്‍ അനുമതിയേകിയിരുന്നത് ട്രംപ് ഭരണകൂടമായിരുന്നു.
2017 ഡിസംബറില്‍ യുഎസ് കസ്റ്റംസ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ഏതാണ്ട് 1,27,000 എച്ച്4 വര്‍ക്ക് അഥോറൈസേഷന്സ് അംഗീകരിച്ചിരുന്നു. ഇതില്‍ 93 ശതമാനവും ഇന്ത്യക്കാരായിരുന്നു. നല്ല യോഗ്യതയുള്ള നിരവധി ഇന്ത്യന്‍ പങ്കാളികളെ യുഎസിലെ തൊഴില്‍ സേനയിലേക്ക് നിയമപരമായി പ്രവേശിക്കാന്‍ ഒബാമ അനുമതിയേകിയിരുന്നു. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ട്രംപ് നിലപാട് മാറ്റുന്നതോടെ ഇവരെല്ലാം കെട്ട് കെട്ടേണ്ടി വരുമെന്ന ആശങ്കയാണ് വര്‍ധിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഡിഎച്ച്എസ് ഇക്കാര്യത്തില്‍ ഉറച്ച നിലപാട് കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam