kz´wteJI³
ഹൃദയഭേദകമായ കാഴ്ചയായിരുന്നു അത്. വെട്ടിയും കുത്തിയും വെടിവെച്ചും സഹജീവികളെ കൊല്ലുന്ന മനുഷ്യര്‍ക്ക് അന്യമായി തുടങ്ങിയിരിക്കുന്ന സഹജീവീഭാവത്തിന്റെ നേര്‍ക്കാഴ്ച. ശത്രുവിന്റെ ആക്രമണത്തില്‍ ചരിഞ്ഞ സംഘത്തലവന് യാത്രയയപ്പ് നല്കാന് ഒത്തുകൂടിയത് മുന്നൂറോളം കാട്ടാനകള്‍. തുമ്പിക്കൈ കൊണ്ട് അവരോരോരുത്തരും നേതാവിന്റെ കവിളിലും ശരീരത്തിലും തലോടി. നിറഞ്ഞ കണ്ണുകളോടെ അവര്‍ പിന്നീട് കാട്ടിലേക്ക് മടങ്ങി.
ശ്രീലങ്കയിലെ അനുരാധപുരയ്ക്ക് സമീപത്തുള്ള തടാകത്തിനരികിലായിരുന്നു ഇതരങ്ങേറിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഈ ദൃശ്യം ഫോട്ടോയായും വീഡിയോയും പകര്‍ത്താന്‍ മത്സരിച്ചു. അതൊന്നും കൂസാതെ ആനകള്‍ അവരുടെ നേതാവിനെ യാത്രയാക്കി. പത്തോളം ആനകളാണ് ഇതിന് നേതൃത്വം കൊടുത്തത്. എന്നാല്‍, മുന്നൂറോളം ആനകള്‍ സമീപത്തായി നിലയുറപ്പിച്ചിരുന്നു. മനുഷ്യരെപ്പോലെ ആനകളും സഹജീവികള്‍ ചെരിഞ്ഞുകഴിഞ്ഞാല് തുമ്പിക്കൈകൊണ്ട് ഉമ്മവെച്ചും തഴുകിയും സങ്കടമറിയിക്കാറുണ്ടെന്ന് ഗവേഷകരും സമ്മതിക്കുന്നു.
മനുഷ്യര്‍ സങ്കടം പങ്കുവെക്കുന്നത് ഉറ്റവരുടെ വിയോഗത്തിലാണെങ്കില് ആനകളുടെ കാര്യത്തില്‍ അങ്ങനെയല്ല. സംഘത്തിലെ ഏറ്റവും ചെറിയ ആനയുടെ വിയോഗം പോലും അവര്‍ക്ക് താങ്ങാനാവില്ല. മാത്രമല്ല, വനത്തില്‍ ഒരാന അനാരോഗ്യവാനായി മരണത്തിലേക്ക് പോവുകയാണെങ്കില്‍ മറ്റാനകള്‍ അതിനെ ശുശ്രൂഷിക്കാനും ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കാറുണ്ടെന്നും 2006-ല്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam