1 GBP =99.10INR                       

BREAKING NEWS

ബോളിവുഡ് ബിഗ് ബോസില്‍ തരംഗം സൃഷ്ടിക്കാനൊരുങ്ങി ശ്രീശാന്ത്; ബിഗ് ബോസ് 12ാം സീസണില്‍ അവതാരകനായെത്തുന്നത് മസില്‍മാന്‍; ബിഗ്ബോസ് വീട്ടിലേക്ക് പോകുന്നത് ആകാംശയും സന്തോഷവും നല്‍കുന്നുവെന്ന് കേരളത്തിന്റെ സ്വന്തം പേസര്‍; ആരാധകര്‍ക്കായി സര്‍പ്രൈസുകളൊരുക്കി ബിഗ് ബോസ്

Britishmalayali
kz´wteJI³

മുംബൈ; ടെലിവിഷന്‍ രംഗത്ത് ഓളമുണ്ടാക്കുന്ന പരിപാടികളില്‍ ഏറ്റവും മുന്‍ നിരയില്‍ നില്‍ക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ഹിന്ദി ഉള്‍പ്പടെ നിരവധി ഭാഷകളില്‍ ബിഗ് ബോസ് അരങ്ങു വാഴുന്ന സമയത്ത് മലയാളത്തില്‍ നിന്നും ഒരാള്‍ ബോളിവുഡ് ബിഗ്ബോസിലേക്ക് അംഗമാകാന്‍ കച്ചകെട്ടുന്നത്. മറ്റാരുമല്ല കേരളത്തിന്റെ സ്വന്തം പേസര്‍ ശാന്തകുമാരന്‍ ശ്രീശാന്ത്. ശ്രീശാന്ത് തന്നെ ഇതില്‍ പ്രതികരണവുമായെത്തിയിട്ടുണ്ട്.

താന്‍ ബിഗ്ബോസ് ഹൗസില്‍ പോകാന്‍ കാത്തിരിക്കുകയാണെന്നും. അവിടെ താന്‍ എന്താണെന്ന് പുറം ലോകത്തിന് കാണിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍ ക്രിക്കറ്ററെന്ന നിലയില്‍ തനിക്ക് ഭാഷ ഒരു പ്രശ്നമാകില്ലെന്നും എല്ലാവാരുമായും നല്ല പോലെ ഇടപെടാന്‍ സാധിക്കുമെന്നാണ് പ്രതിക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രീട്ടിഷ് ഷോ ആയ സെലിബ്രിറ്റി 'ബിഗ് ബ്രെദര്‍' എന്ന പ്രോഗ്രാമിലൂടെയായിരുന്നു ഇന്ത്യയിലേക്ക് ബിഗ് ബോസിന്റെ വരവ്. ശില്‍പ്പ ഷെട്ടി അവതാരകയായെത്തിയ ബിഗ് ബോസ് ആദ്യമായി ഹിന്ദിയിലായിരുന്നു തുടങ്ങിയത്. ശില്‍പ്പ ഷെട്ടി മുതല്‍ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, ഫറാ ഖാന്‍ എന്നിങ്ങനെയുള്ള ബോളിവുഡിലെ വമ്പന്‍ താരങ്ങലായിരുന്നു ഹിന്ദി ബിഗ് ബോസ് അവതാരകരായി എത്തിയിരുന്നത്.

വര്‍ഷങ്ങളായി ബിഗ് ബോസ് ഹിന്ദിയുടെ അവതാരകന്‍ സല്‍മാന്‍ ഖാനാണ്. നിലവില്‍ പന്ത്രണ്ടാമത്തെ സീസണ്‍ സെപ്റ്റംബര്‍ പതിനാറിന് ആരംഭിച്ചിരിക്കുകയാണ്. ഇത്തവണയും നിരവധി പ്രമുഖ സിനിമാ താരങ്ങളും മറ്റുമാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികളായി എത്തിയിരിക്കുന്നത്. 12 പേരാണ് ഇത്തവണയുള്ളത്.

ജലക് ദിഗലാജാ, ഖദറോം കി കില്ലാടി എന്നീ റിയാലിറ്റി ഷോകള്‍ക്ക് ശേഷമാണ് ശ്രീശാന്ത് വീണ്ടും ബോളിവുഡില്‍ ചുവടുറപ്പിക്കാനൊരുങ്ങുന്നത്. ശ്രീശാന്തിനൊപ്പം ബിസിനസുകാരനായ ശിവാഷിഷ് മിഷ്‌റ കൃഷിക്കാരനായ സൗരവ് പട്ടേല്‍, വക്കീലായ റോമില്‍ ചൗദരിയും പൊലീസുകാരനായ നിര്‍മ്മല്‍ സിംഗും ഷോയുടെ പ്രത്യേകതകളാണ്.

ഇവര്‍ക്കൊപ്പം പ്രമുഖ സംഗീതഞ്ജനും ഡിവോഷണല്‍ സിംഗറുമായ അനൂപ് ജലോട്ടാ അദ്ദേഹത്തിനൊപ്പം കാമുകിയും വിദ്യാര്‍ത്ഥിനിയുമായ ജസ്ലീന്‍ മത്താറുവുമുണ്ട് ഷോയ്ക്ക് പൊലിമ കൂട്ടാന്‍. ടെലിവിഷന്‍ താരങ്ങളായ സൃഷ്ടി റോഡ്, സോമി ഖാന്‍ ആന്‍ഡ് സബ ഖാന്‍, ദീപക് ടാക്കൂര്‍ ആന്‍ഡ് ഉര്‍വ്വശി വാണി, കരണ്‍വീര്‍ ബോറ, റോഷ്മി ആന്‍ഡ് കൃതിയുമാണ് ബിഗ് ബോസില്‍ മാറ്റുരയ്ക്കാനെത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category