1 GBP = 88.40 INR                       

BREAKING NEWS

യുഎഇയില്‍ എത്തിയത് വിസയ്ക്ക് ഒന്നര ലക്ഷം രൂപ നല്‍കി; ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് എത്തിച്ചത് ലേബര്‍ സപ്ലൈയില്‍; പൊരി വെയിലത്ത് റോഡ് നിര്‍മ്മാണവും കെട്ടിടപ്പണിയും ചെയ്തത് ശമ്പളമോ താമസസ്ഥലമോ ഇല്ലാതെ; ഭക്ഷണം ലഭിക്കുന്നത് മറ്റൊരു ക്യാമ്പിലെ തൊഴിലാളികള്‍ കഴിച്ചതിന്റെ ബാക്കി; ആട് ജീവിതം നയിക്കുന്ന ആലപ്പുഴ സ്വദേശി മിഥുന്റെ പോട്ടിക്കരച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

Britishmalayali
kz´wteJI³

അബുദാബി: വലിയ പ്രതീകഷകളുമായി ഗള്‍ഫിലേക്ക് വിമാനം കയറിയ ശേഷം ആട് ജീവിതം നയിക്കേണ്ടിവരുന്നവരുടെ നിരവധി കഥകള്‍ നാം കേട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ആലപ്പുഴ സ്വദേശി യു.എ.ഇയില്‍ എത്തി പത്ത് മാസം പൊരിവെയിലത്ത് ശമ്പളമോ താമസ സ്ഥലമോ നല്‍കാതെ ഉടമ പീഡിപ്പിക്കുന്നുവെന്ന് വിശദീകരിച്ചുള്ള മലയാളിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഭക്ഷണം പോലുമില്ലാതെയാണ് തങ്ങള്‍ ഇപ്പോള്‍ കഴിയുന്നതെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. ആലപ്പുഴ സ്വദേശി മിഥുന്‍ മാത്യുവാണ് ദുരിത കഥ വിവരിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഇയാളെ കൂടാതെ ആലപ്പുഴ സ്വദേശികള്‍ തന്നെയായ മനു മണിയന്‍, രഞ്ജു, അനീഷ് എന്നിവരും ഇതേ ദുരിതത്തില്‍ തന്നെയാണ്.

ഒന്നര രക്ഷം രൂപ വീതം നല്‍കി കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇവര്‍ നാല് പേരും യുഎ.ഇയില്‍ എത്തിയത്. നാട്ടില്‍ ഡ്രൈവര്‍മാരായിരുന്ന ഇവര്‍ക്ക് അതേ ജോലി തന്നെ നല്‍കുമെന്ന് വാഗ്ദ്ധാനം നല്‍കിയാണ് ഇവിടേക്ക് എത്തിച്ചത്. എന്നാല്‍ തൊഴിലാളികളെ മറ്റു കമ്പനികളിലേയ്ക്ക് ജോലിക്കായി നല്‍കുന്ന ലേബര്‍ സപ്ലൈ കമ്പനിയിലായിരുന്നു നാലുപേരും എത്തപ്പെട്ടത്. ഇവിടെ നിന്ന് പൊരിവെയിലത്ത് റോഡ് നിര്‍മ്മാണത്തിലും കെട്ടിട നിര്‍മ്മാണത്തിലേക്കും പറഞ്ഞയച്ചു.

ഏറെ കഷ്ടപ്പാട് അനുഭവിച്ച് പൊരിവെയിലത്ത് ജോലി ചെയ്തെങ്കിലും ശമ്പളം നല്‍കാന്‍ ഉടമ തയ്യാറായില്ല. രണ്ടു മാസം മുന്‍പ് ജോലിയില്‍ നിന്നു പറഞ്ഞുവിട്ടതോടെ മിഥുനും മനുവും ഷാര്‍ജ വ്യവസായ മേഖലയിലെ തമിഴ്നാട് സ്വദേശികളുടെ മുറിയില്‍ കഴിഞ്ഞുകൂടുകയാണ്. അവര്‍ കഴിച്ച് ബാക്കിയായ ഭക്ഷണമാണു കഴിക്കുന്നത്. രഞ്ജുവും അനീഷും അബുദാബിയില്‍ ഇതേ ദുരവസ്ഥയില്‍ കഴിയുകയാണ്. അതിനിടെ ജീവിതം അവസാനിപ്പിക്കാന്‍ മനു വിഷം കഴിച്ചെങ്കിലും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. തങ്ങളെ രക്ഷിക്കാന്‍ മനസില്‍ നന്മ വറ്റിയിട്ടില്ലാത്ത സാമൂഹിക പ്രവര്‍ത്തകരെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category