1 GBP =99.10INR                       

BREAKING NEWS

നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാരല്ല; തനിനിറവും ദേശാഭിമാനിയും മുതല്‍ മനോരമ വരെയുള്ള മാധ്യമങ്ങളാണ്; കരുണാകരനുണ്ടായ ചാരന്‍ എന്ന പേരുദോഷത്തിനും രാഷ്ട്രീയ വനവാസത്തിനും ഉമ്മന്‍ ചാണ്ടിയും ആന്റണിയും മാപ്പു പറയുകയെങ്കിലും ചെയ്യണം; ഒരുളുപ്പും ഇല്ലാതെ നമ്പി നാരായണന് നീതി കിട്ടിയെന്ന് വിളിച്ചു പറയുന്ന മാധ്യമങ്ങള്‍ അറിയാന്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കാല്‍ നൂറ്റാണ്ടത്തെ നിയമ പോരാട്ടത്തിനൊടുവില്‍ നമ്പി നാരായണന്‍ എന്ന പ്രശസ്ത ശാസ്ത്രജ്ഞന്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഇന്ത്യയുടെ പരമോന്നത നമീതി പീഠമായ സുപ്രീം കോടതി കല്‍പ്പിച്ചിരിക്കുകയാണ്. ഈ തുക രണ്ടാഴ്ച്ചയ്ക്കകം കേരള സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കണം. ആ വിധിയില്‍ നമ്പി നാരായണന്‍ ഒട്ടും സന്തുഷ്ടനാവുകയില്ലെന്ന് തീര്‍ത്ത് പറയാം. കാരണം താന്‍ നീതിക്ക് വേണ്ടി അലഞ്ഞത് തന്നെ കുടുക്കിയ ചില രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും നഷ്ടപരിഹാരം വാങ്ങിക്കാന്‍ ആയിരുന്നുവെന്നും അത് സാധാരണക്കാരന്റെ ബാധ്യതയാക്കി ഖജനാവിന്റെ ചുമതലയിലേക്ക് എടുത്ത് വെയ്ക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും നമ്പി നാരായണന്‍ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്.

ചില പൊലീസ് ഉദ്യോഗസ്ഥന്മാരും അവര്‍ക്ക് പിന്തുണ നല്‍കിയ രാഷ്ട്രീയക്കാരും ചെയ്ത തെറ്റിന് ഖജനാവിനെ കൊള്ളയടിക്കേണ്ട ഒരു സാഹചര്യം ഉണ്ടായിരിക്കുന്നു. ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ചെയ്യുന്ന കാര്യങ്ങള്‍ക്ക് ധാര്‍മികമായ ഉത്തരവാദിത്വം സര്‍ക്കാരിന് ഉള്ളതുകൊണ്ട് തന്നെ കോടതിക്ക് ആ പണമടയ്ക്കാന്‍ സര്‍ക്കാരിനോടെ പറയാന്‍ കഴിയുകയുള്ളു. എന്നാല്‍ ആ വിധിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് മാത്രമല്ല നമ്പി നാരായണനെ ഈ അവസ്ഥയില്‍ എത്തിച്ച എല്ലാവരോടും കാശ് വാങ്ങേണ്ട ബാധ്യതയാണ് സര്‍ക്കാര്‍ നടപ്പിലാക്കേണ്ടത്.

ഈ എപ്പിസോഡിലെ ഏറ്റവും ലജ്ജാകരമായ വസ്തുത നമ്പി നാരായണന് നീതി കിട്ടിയെന്ന് പൊട്ടിക്കരയുന്ന കേരളത്തിലെ ചാനലുകളും മാധ്യമങ്ങളും പുലര്‍ത്തുന്ന ഇരട്ടത്താപ്പിന്റെയും കള്ളത്തരത്തിന്റേയും അടയാളമാണ്. മനോരമയുടേയും മാതൃഭൂമിയുടേയും പീപ്പിളിന്റേയുമെല്ലാം ചാനലുകളില്‍ ഇന്ന് സുപ്രീം കോടതി വിധി വന്നത് മുതല്‍ നമ്പി നാരായണന് നീതി കിട്ടി എന്നും അത് നിഷേധിച്ചത് ഉദ്യോഗസ്ഥരാണെന്നും കള്ളക്കണ്ണീരൊഴുക്കുമ്പോള്‍ ഓര്‍ക്കേണ്ടത് നമ്പി നാരായണനെ ഈ ദുരിതത്തിലേക്ക് തള്ളിവിട്ടതിന്റെ ഒന്നാം പ്രതികള്‍ നിങ്ങളുടെ ഒക്കെ ഉടമസ്ഥതയിലുള്ള പത്രങ്ങള്‍ തന്നെയാണ്.


ദേശാഭിമാനിയും തനിനിറവുമാണ് ആദ്യം ചാരക്കേസ് തുടങ്ങിവെച്ചത്. ദേശാഭിമാനിയുടെ ഫോട്ടോഗ്രാഫര്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് അതി വിദഗ്തമായി രണ്ട് മാലിക്കാരായ സ്ത്രീകളുടെ ചിത്രമെടുത്ത് മുന്‍പേജില്‍ പ്രസിദ്ധീകരിച്ചത് മറ്റാര്‍ക്കും ലഭിക്കാത്ത എക്സ്‌ക്ലൂസിവ് നല്‍കികൊണ്ടായിരുന്നു. തൊട്ട്പിന്നാലെ മനോരമയും മാതൃഭൂമിയും മംഗളവുമടക്കം കേരളത്തിലെ എല്ലാ പത്ര മാധ്യമങ്ങളും മസാല കലര്‍ത്തി ദിവസവും ചാര വാര്‍ത്തകള്‍ അടിച്ചുകൊണ്ടിരുന്നു. മാലദ്വീപിലേക്ക് പ്രത്യേക റിപ്പോര്‍ട്ടര്‍മാരെ അയച്ച് കഥകള്‍ മെനഞ്ഞ് ഒന്നാംപേജും രണ്ടാം പേജും മുതല്‍ 14ാം പോജ് വരെ കഥകള്‍ കൊണ്ട് നിറച്ചു. ചാര സുന്ദരി എന്ന പേരില്‍ ചികിത്സയ്ക്ക് വന്ന രണ്ട് സ്ത്രീകളെക്കുറിച്ച് നിരന്തരം അനാവശ്യങ്ങള്‍ എഴുതി.

മലയാളം പോലും അറിയാത്ത ആ സ്ത്രീകളെ ജയിലിലടയ്ക്കുകയും പിന്നീട് നഷ്ടപരിഹാരം പോലും നല്‍കാതെ നാട്ടിലേക്ക് അയക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ ഇല്ലാക്കഥകള്‍ മെനഞ്ഞ് നമ്പി നാരായണനെ ഉള്‍പ്പെടെ നിരവധിപേരെ വേട്ടയാടി. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റ്ന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category