1 GBP = 102.50 INR                       

BREAKING NEWS

ഭാര്യയുടെ അമ്മൂമ്മയെ ചവിട്ടി വീഴ്ത്തിയ ശേഷം ക്രൂരമായി ആക്രമിച്ചു; തുടയെല്ലും വാരിയെല്ലും പൊട്ടിയ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വീണു പരിക്കേറ്റെന്ന് പറഞ്ഞ്; ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് ഓഫിസര്‍ അറസ്റ്റില്‍

Britishmalayali
kz´wteJI³

ശാസ്താംകോട്ട: വയോധികയുടെ മരണത്തില്‍ ബന്ധുവായ സിവില്‍ പൊലീസ് ഓഫിസര്‍ അറസ്റ്റില്‍. വീണു പരുക്കേറ്റെന്നു പറഞ്ഞു ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയോധികയുടേത് സ്വാഭാവിക മരണമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെറുമകളുടെ ഭര്‍ത്താവായ സിവില്‍ പൊലീസ് ഓഫിസര്‍ അറസ്റ്റിലായത്. ശാസ്താംകോട്ട രാജഗിരി 'മോഹനവിലാസത്തി'ല്‍ പരേതനായ സൈമണിന്റെ ഭാര്യ സബീന (ബേബി 85) മരിച്ച സംഭവത്തിലാണു ചെറുമകളുടെ ഭര്‍ത്താവായ തിരുവനന്തപുരം സിറ്റി എആര്‍ ക്യാംപിലെ സിപിഒ വെള്ളിമണ്‍ നാന്തിരിക്കല്‍ റോഷ് നിവാസില്‍ രാജേഷ് ജോണ്‍സന്‍ (32) അറസ്റ്റിലായത്.

വൃദ്ധ മരിക്കുന്നതിന് മുമ്പ് ക്രൂര മര്‍ദ്ദനത്തിന് ഇരയായതായും തലയ്ക്ക് അടിയറ്റതായും കണ്ടെത്തിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ചെറുമകളുടെ ഭര്‍ത്താവായ രാജേഷ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണു സംഭവം. രാജേഷിന്റെ ഭാര്യവീട്ടിലാണു സബീനയും കഴിഞ്ഞിരുന്നത്. സംഭവ ദിവസം, സബീനയുടെ ചെറുമകനായ മനക്കര ആദര്‍ശ് നിലയത്തില്‍ ആദര്‍ശിനെ വാക്കുതര്‍ക്കത്തിന്റെ പേരില്‍ രാജേഷ് വീട്ടില്‍ക്കയറി ആക്രമിച്ചതായി പൊലീസ് പറയുന്നു.

ഇരുവരും തമ്മിലുള്ള കയ്യാങ്കളി രൂക്ഷമായതോടെ തടയാന്‍ ശ്രമിച്ച സബീനയെ രാജേഷ് ചവിട്ടിവീഴ്ത്തിയെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. വീഴ്ചയുടെ ആഘാതത്തില്‍ സബീനയുടെ തുടയെല്ലും വാരിയെല്ലും തകര്‍ന്നു. നിലത്തു വീണ സബീനയ്ക്കിട്ട് രാജേഷ് കല്ലിന് എറിയുകയും ചെയ്തു. ഇതോടെ തലയ്ക്കും സാരമായി പരുക്കേറ്റു. ബോധരഹിതയായതോടെ ബന്ധുക്കള്‍ ഇവരെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീണു പരുക്കേറ്റെന്നു പറഞ്ഞാണ് ആശുപത്രിയിലെത്തിച്ചതെങ്കിലും പ്രാഥമിക പരിശോധനയില്‍ സംശയാസ്പദമായ ചതവുകളും മുറിവുകളും കണ്ടെത്തി. ഇതോടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചു. ഇതിനിടെ, ആദര്‍ശിനെ ആക്രമിച്ച സംഭവത്തില്‍ രാജേഷിനെതിരെ കേസെടുത്തിരുന്നു. സബീനയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായതോടെ തുടയെല്ലും വാരിയെല്ലും മര്‍ദനത്തില്‍ തകര്‍ന്നതായും തലയിലെ പരുക്കു കല്ലേറു മൂലമുള്ളതാണെന്നും കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ രാജേഷ് കുറ്റക്കാരനാണെന്ന് തെളിയുകയും കുറ്റകരമായ നരഹത്യയ്ക്കു പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category