1 GBP = 102.00 INR                       

BREAKING NEWS

10-ാം ക്ലാസില്‍ 98 ശതമാനം മാര്‍ക്കു നേടിയ ശാമിലി മോളുടെ ഹൃദയത്തില്‍ കണ്ടെത്തിയത് നാലു സുഷിരങ്ങള്‍; ഈ മിടുക്കിയ്ക്കും അമ്മയ്ക്കും തണലാകാന്‍ നമുക്ക് കഴിയില്ലേ?

Britishmalayali
അജിമോന്‍ ഇടക്കര

ഡെങ്കിപ്പനി പിടിച്ച ഭാര്യയെ ഗവണ്‍മെന്റ് ആശുപത്രിയിലെ വാര്‍ഡില്‍ ആക്കിയതിനു ശേഷം രാത്രി കഴിക്കുവാന്‍ കഞ്ഞിയും വാങ്ങിക്കൊടുത്തതിനു ശേഷം, അന്ന്  പത്തു വയസ് മാത്രമുള്ള ഏക മകളെയും കൊണ്ട് വീട്ടിലേയ്ക്കു പോയ ഭര്‍ത്താവ് പിറ്റേന്ന് പണിസ്ഥലത്ത് വച്ചുണ്ടായ നെഞ്ചു വേദനയെ തുടര്‍ന്ന് പെട്ടെന്ന് മരിച്ചു എന്ന് ഉറ്റവരും ഉടയവരുമായി ആരുമില്ലാത്ത ഒരു യുവതി അറിയുമ്പോഴത്തെ മാനസികാവസ്ഥ ഊഹിക്കാന്‍ കഴിയുമോ? ആശുപത്രിയില്‍ എത്തും മുന്‍പേ മരണമടഞ്ഞ ഷാജിക്ക് അന്ന് 43 വയസ് മാത്രം പ്രായം.

ആ പത്തു വയസ്സുകാരിക്ക് വേണ്ടി മാത്രമുള്ള ജീവിതമായിരുന്നു ഷീലയ്ക്ക് പിന്നീടങ്ങോട്ട്, തയ്യല്‍ ജോലിയും വിധവാ പെന്‍ഷനും ഒക്കെയായി ജീവിച്ചു വരവേ ഇടയ്ക്കിടെ ഉണ്ടാകാറുണ്ടായിരുന്നു നടുവേദന കലശലായി പത്തു മിനിറ്റ് പോലും നില്‍ക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥ. പല ആശുപത്രികളില്‍ കയറിയിറങ്ങിയ ശേഷമാണ് നട്ടെല്ലിനുള്ളില്‍ ഞരമ്പ് തിങ്ങുന്നത് കൊണ്ടാണ് നടുവേദന ഉണ്ടാകുന്നത് എന്ന് ഡോക്ടര്‍മാര്‍ കണ്ടുപിടിക്കുന്നത്.
പ്രതിവിധി ഓപ്പറേഷന്‍ മാത്രമാണ്, പക്ഷെ ഓപ്പറേഷനു വിജയ സാധ്യതയേക്കാളേറെ പൂര്‍ണ്ണമായും കിടപ്പിലായി പോകാനും അത് കാരണമാകാം എന്നൊരു സംശയവും ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ചിട്ടുള്ളത് കൊണ്ടും അതിലേറേ അതിലേക്കുള്ള ഭീമമായ ചിലവിനുള്ള പണം കണ്ടെത്താനും കഴിയാത്തതു കൊണ്ട് ഈ വേദന സഹിച്ചു കഴിയുകയാണ് ഷീല ഇപ്പോള്‍. ഈ വേദനയുടെ ആധിക്യം കാരണം തയ്യല്‍ പണി എടുക്കാനോ കൂലിപ്പണിക്ക് പോകാനോ കഴിയാത്ത അവസ്ഥയിലാണ്.

ഭര്‍ത്താവ് മരിക്കുമ്പോള്‍ 10 വയസ് മാത്രം പ്രായമുള്ള ശാമിലി മോള്‍ ഇപ്പോള്‍ പിറവം എംകെഎം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടുവില്‍ പഠിക്കുന്നു. പത്താം ക്ലാസില്‍ 98 % മാര്‍ക്കും ഒന്‍പതു വിഷയങ്ങള്‍ക്കും എ പ്ലസും വാങ്ങിയ ശാമിലി സ്‌കൂളില്‍ കൂട്ടുകാരുടെയും അദ്ധ്യാപകരുടെയും കണ്ണിലുണ്ണിയാണ്. ശാമിലിക്ക്  ചെറുപ്പം മുതല്‍ ഇടവിട്ടു പനിയും ശ്വാസം മുട്ടലും ഉണ്ടാവാറുണ്ടായിരുന്നു, ഓരോ പ്രാവശ്യവും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ച് മരുന്ന് വാങ്ങിക്കൊടുത്ത് താല്‍ക്കാലികമായി ശമനം വരുത്താറുണ്ടായിരുന്നു.

എങ്കിലും 2019 ക്രിസ്തുമസ് സമയത്തുണ്ടായ പനി നീണ്ടു നില്‍ക്കുകയും നല്ല ആശുപത്രിയില്‍ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകണമെന്ന് പറഞ്ഞതിന് പ്രകാരം എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സ്‌കാന്‍ ചെയ്തു നോക്കിയപ്പോള്‍ ആണ് ശാമിലിമോളുടെ കുഞ്ഞു ഹൃദയത്തിനു നാല് സുഷിരങ്ങള്‍ ഉള്ളതായി കണ്ടുപിടിച്ചത്. ജീവന്‍ രക്ഷിക്കാന്‍ അടിയന്തിര ശസ്ത്രക്രിയ അല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു. പഠിക്കാന്‍ മിടുക്കിയായ ശാമിലിക്ക് നാട്ടുകാരും കൂട്ടുകാരും തുണയായപ്പോള്‍ 2020 ഫെബ്രുവരി നാലാം തീയതി ഓപ്പറേഷന്‍ നടന്നു.

ആശുപത്രിയില്‍ നിന്ന് ടീച്ചര്‍മാരുടെ നേതൃത്വത്തില്‍ വീട്ടിലാക്കുവാന്‍ എത്തിയപ്പോള്‍ ആണ് കുട്ടികള്‍ക്ക് ശാമിലിയുടെ വീടിന്റെ ദയനീയ സ്ഥിതി മനസിലാവുന്നത്. സ്വന്തമായുള്ള അഞ്ച് സെന്റ് സ്ഥലത്ത് പിതാവ് മരിക്കും മുന്‍പ്  നിര്‍മ്മിച്ച വീടാകെ തകര്‍ന്ന നിലയില്‍ ആയിരുന്നു. പാഠപുസ്തകങ്ങള്‍ നനയാതെ സൂക്ഷിക്കുവാന്‍ പോലും പണിപ്പെടുന്ന അവസ്ഥയിലായിരുന്നു വീട്. ചോര്‍ച്ച കുറയ്ക്കാന്‍ മേല്‍ക്കൂരയ്ക്ക് മുകളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചു കെട്ടിയിരുന്നു. പിറവം മണീട് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ പ്രധാന റോഡില്‍ നിന്നും 250 മീറ്റര്‍ ദൂരെ കുന്നിന്‍മുകളില്‍ കോവിഡ് കാലത്ത് അടച്ചുറപ്പില്ലാത്ത വീട്ടില്‍ രോഗിയായ ഈ അമ്മയും മകളും നരകയാതന അനുഭവിക്കുകയായിരുന്നു.

ശാമിലിയുടെയും അമ്മയുടെയും നിസ്സഹായാവസ്ഥ മനസിലാക്കി നാട്ടുകാരുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങി പുതിയ വീട് പണിക്ക് ഇപ്പോള്‍ തുടക്കം കുറിച്ചിട്ടുണ്ട്. നാഷണല്‍ സര്‍വീസ് സ്‌കീമിലെ കുട്ടികള്‍ ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നത്. കൂടെ പഠിക്കുന്ന കുട്ടികളുടെ സമ്പാദ്യ കുടുക്കയും പാവപെട്ട നാട്ടുകാരുടെ സഹകരണവും കൊണ്ട് വീട് പണി തുടങ്ങി വച്ചെങ്കിലും അടുത്ത മഴക്കാലത്തിനു മുന്‍പ് അത് നനയാത്ത രീതിയിലെങ്കിലും എത്തിക്കുവാനും നിത്യച്ചെലവിനും ശാമിലിയുടെയും അമ്മയുടെയും തുടര്‍ചികിത്സകള്‍ക്കും പരസഹായം കൂടിയേ തീരൂ.

പഠനത്തില്‍ മിടുക്കിയായ ശാമിലിക്കും രോഗിണിയായ അമ്മയ്ക്കും തുണയായി ബന്ധുക്കള്‍ എന്ന് പറയാന്‍ ആരും തന്നെയില്ല. ചെറുപ്പത്തിലെ പിതാവിനെ നഷ്ടമായ ശാമിലി മോള്‍ക്ക് ഗുരുതരമായ ഹൃദയരോഗത്തില്‍ നിന്ന് പൂര്‍ണ്ണ മുക്തി ലഭിക്കണമെങ്കില്‍ തുടര്‍ചികിത്സയും വിലയേറിയ മരുന്നുകളും ആവശ്യമാണ്. ജീവിതത്തില്‍ മുന്നോട്ട് നീങ്ങണമെങ്കില്‍ സുമനസ്സുകളുടെ കാരുണ്യം മാത്രമാണ് ആശ്രയം. നമുക്ക് ലഭിച്ചിട്ടുള്ള സൗഭാഗ്യങ്ങളുടെ ഒരംശം ഈ അഗതിയായ അമ്മയോടും  പഠനത്തില്‍ മിടുക്കിയും ബുദ്ധിശാലിയുമായ മകളുമായും പങ്ക് വയ്ക്കാന്‍ മനസ്സ് കാണിച്ചാല്‍ ഒരു കുടുംബം മാത്രമല്ല സമൂഹത്തിനു മുതല്‍കൂട്ടാവുന്ന ഒരു ഉത്തമ പൗരയെ വാര്‍ത്തെടുക്കുന്ന പ്രക്രിയയ്ക്കു കൂടിയാണ് നാം പങ്കാളികളാവുക.

ഈസ്റ്റര്‍ വിഷു അപ്പീലില്‍ ഇത് വരെ വിര്‍ജിന്‍ മണി ലിങ്ക് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം ഇതിനോടകം 7901 പൗണ്ടാണ് ലഭിച്ചത്. ബാങ്ക് വഴി 1216.41 പൗണ്ടു കൂടി ചേരുമ്പോള്‍ 9117.41 പൗണ്ട് ആയിട്ടുണ്ട്. ലക്ഷങ്ങള്‍ ആവശ്യമുള്ള ഓരോ അപേക്ഷകര്‍ക്ക് ഒരു ലക്ഷം രൂപ വച്ചെങ്കിലും നല്‍കണമെങ്കില്‍ വായനക്കാരുടെ ഉദാരമായ സംഭാവനകള്‍ കൂടിയേ തീരൂ.

ഈ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചു സുതാര്യമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന്  ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് എച്ച്എംആര്‍സി ഈ തുക ഗിഫ്റ്റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട്  വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Easter- Vishu 2021 Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category