1 GBP = 102.00 INR                       

BREAKING NEWS

രമേശിന്റെ ജീവിതം തകിടം മറിച്ചത് വാഹനാപകടം; ശസ്ത്രക്രിയ നടത്തിയാല്‍ രക്ഷപ്പെടുമെന്ന് ഡോക്ടര്‍മാര്‍; ആറംഗ കുടുംബത്തിന്റെ പ്രതീക്ഷയ്ക്ക് നിങ്ങള്‍ കരുത്തേകുമോ?

Britishmalayali
ജോര്‍ജ്ജ് എടത്വാ

ച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ മുപ്പത് വയസ്സുകാരന്‍ രമേശിന്റെ ജീവിതത്തിലേക്ക് ദുരന്തമെത്തിയത് വാഹനാപകടത്തിന്റ രൂപത്തിലായിരുന്നു. കുടുബത്തിനായി അഹോരാത്രം കഠിന പ്രയത്‌നം ചെയ്ത രമേശിന്റെ വീഴ്ചയില്‍ കല്ലില്‍ അടിച്ച പൂക്കുല പോലെ ആ കുടുംബത്തിന്റെയും സ്വപ്നങ്ങള്‍ ചിതറിപോയി. ലോകമെങ്ങും പ്രതീക്ഷയുടെ ഈസ്റ്റര്‍ ആഘോഷിച്ച് ഐശ്വര്യത്തിന്റെ വിഷുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങവേ മനസ്സില്‍ കരുണയുള്ളവരുടെ നേരെ കൈനീട്ടുകയാണ് രമേശിന്റെ കുടുംബം. നമ്മുടെ ചെറിയ സഹായങ്ങള്‍ പോലും ഈ യുവാവിന്റെയും കുടുംബത്തിന്റെയും ഭാവിയെ മെച്ചപ്പെടുത്തും എന്ന വിശ്വാസത്തിലാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി രമേശിന്റെ കദനകഥ നിങ്ങളുമായി പങ്കുവെയ്ക്കുന്നത്.

ചേര്‍ത്തല കടക്കരപള്ളിയിലുള്ള രമേശിന്റെ കുടുംബം, കുടുംബവീതമായി കിട്ടിയ അഞ്ചു സെന്റ് സ്ഥലത്ത് രണ്ട് മുറിയുള്ള ഷീറ്റ് മേഞ്ഞ ഷെഡില്‍ വൃദ്ധരായ മാതാപിതാക്കള്‍, അച്ഛന്‍ രാമാനന്ദ് ഷേണായി, അമ്മ വിജയലക്ഷി, ഭാര്യ വിനീത. രണ്ട് മക്കള്‍, ഒന്‍പത് വയസ്സുള്ള അനന്തകൃഷ്ണന്‍, നാലുവയസ്സ് ഉള്ള അനുരാധ എന്നിവരടക്കം ആറുപേരാണ് കഴിയുന്നത്.
രമേശിന്റെ മാതാപിതാക്കള്‍ മറ്റുള്ള വീടുകളില്‍ അടുക്കള ജോലി ചെയ്താണ് ആ കുടുംബം പുലര്‍ത്തിയിരുന്നത്. പ്രായാധിക്യവും വിവിധ രോഗങ്ങളാല്‍  ജോലിയൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോള്‍ രണ്ടുപേരും. മുതിര്‍ന്ന ശേഷം രമേശ് ചേര്‍ത്തലയില്‍ മതിലകത്തുള്ള ഇരുമ്പ് കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. വിനീത സീസണ്‍ സമയത്ത് ചെമ്മീന്‍ പീലിംഗിന് പോയി രമേശിനെ കുടുംബം പുലര്‍ത്താന്‍ സഹായിച്ചിരുന്നു.

എന്നാല്‍ കോവിഡ് ലോക്ക്ഡൗണ്‍ മൂലം തൊഴിലവസരങ്ങള്‍ കുറഞ്ഞതും മൂലം ആ കുടുബം ബുദ്ധിമുട്ടിലായിരുന്നു. ആ ബുദ്ധിമുട്ടിലും ഒരു ജീവിതം കരുപിടിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു രമേശും വിനീതയും. അപ്പോഴാണ് അവരുടെ സകല സ്വപ്നങ്ങളെയും തച്ചുടച്ചുകൊണ്ട് വിധിയുടെ കറുത്ത കരങ്ങള്‍  റോഡ് അപകടത്തിന്റെ രൂപത്തില്‍ ആ കുടുബത്തെ ദുഃഖത്തിന്റെ നിലയില്ലാക്കയത്തിലേക്ക് തള്ളിയിട്ടത്.
2020 ഒക്ടോബര്‍ മാസം മതിലകത്തെ കടയടച്ചു വീട്ടിലേക്ക് പോരുന്ന വഴിയിലാണ് രമേശിന് അപകടം സംഭവിക്കുന്നത്. വണ്ടിയിടിച്ചു തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രമേശിനെ സമീപത്തുള്ള ഹോസ്പിറ്റലിലേക്കും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. മാസങ്ങള്‍ നീണ്ടുനിന്ന ചികിത്സക്കൊടുവില്‍ രമേശിനെ ജീവനോടെ തിരിച്ചു കിട്ടിയെങ്കിലും ചലനശക്തിയും ഓര്‍മശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു. രണ്ടു മുറി വീട്ടില്‍ ഇന്‍ഫെക്ഷന്‍ വരാതെ നോക്കാനും ബുദ്ധിമുട്ടായിരുന്നു. സുഹൃത്തുക്കളും സമുദായ പ്രവര്‍ത്തകരും സഹായിച്ചു രമേശിനെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു.

ഇപ്പോള്‍ രമേശും ഭാര്യ വിനീതയും ഹോസ്പിറ്റലില്‍ ആണ്. ഓക്‌സിജന്‍ തെറാപ്പിയും, സ്പീച്ച് തെറാപ്പിയും, ഫിസിയോ തെറാപ്പിയും നടക്കുന്നു. ചെറിയ മാറ്റങ്ങള്‍ ഉണ്ട്. രമേശിന്റെ നില സ്റ്റേബിള്‍ ആയാല്‍ ശസ്ത്രക്രിയകൊണ്ട് ആ കുടുംബത്തിന്റെ നെടുംതൂണ്‍ ആയിരുന്ന രമേശിനെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ക്കൊപ്പം ഭാര്യ വിനീതയും കുടുംബവും പ്രതീക്ഷിക്കുന്നു. അതിനായി ബ്രിട്ടീഷ് മലയാളി വായനക്കാരുടെയും സുഹൃത്തുക്കളുടെയും മുന്നില്‍ സഹായത്തിനായി കൈനീട്ടുകയാണ് രമേശും കുടുംബവും.
ഈസ്റ്റര്‍ - വിഷു അപ്പീല്‍ ആരംഭിച്ച് നാലു കേസ് പരിചയപ്പെടുത്തി കഴിഞ്ഞിരിക്കവേ വേളയില്‍ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി 6,190.05 ലഭിച്ചപ്പോള്‍ ഗിഫ്റ്റ് എയ്ഡ് കൂടി ചേര്‍ത്ത് 7,234.81 പൗണ്ടാണ് ലഭിച്ചത്. ബാങ്ക് അക്കൗണ്ടിലേക്ക് 1116.41 പൗണ്ടുമാണ് ലഭിച്ചത്. ഇതു രണ്ടും ചേര്‍ത്ത് 8351.22 പൗണ്ടാണ് ഇതുവരെ ലഭിച്ചത്.

തികച്ചു സുതാര്യമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക്ക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളതു കൊണ്ടാണ് എച്ച്എംആര്‍സി ഈ തുക ഗിഫ്റ്റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട്  വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Easter- Vishu 2021 Appeal
IBAN Number: GB70MIDL40470872314320
വിശദമായ ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category