1 GBP = 102.00 INR                       

BREAKING NEWS

വൃക്കകള്‍ ചുരുങ്ങിപ്പോകുന്ന വിനോദിന് ആഴ്ചയില്‍ രണ്ടു ഡയാലിസിസ് വേണം; വൃക്ക നല്‍കാന്‍ ഭാര്യ തയ്യാറായിരിക്കേ സര്‍ജറിയ്ക്കുള്ള പണം കണ്ടെത്താനാകാതെ കുടുംബം

Britishmalayali
അജിമോന്‍ ഇടക്കര

തൊടുപുഴ തെക്കുംഭാഗം സ്വദേശി വിനോദ് പി വി കഴിഞ്ഞ മൂന്നു വര്‍ഷമായി വൃക്ക രോഗിയാണ്. രണ്ട് വൃക്കയും ചുരുങ്ങിപ്പോകുന്ന രോഗമാണ് വിനോദിന്. ആഴ്ചയില്‍ രണ്ട് ഡയാലിസിസ് ചെയ്താണ് ജീവിതം മുന്നോട്ടു നീക്കുന്നത്. കോലഞ്ചേരി ഹോസ്പിറ്റലില്‍ ആണ് നാട്ടുകാരുടെ സഹായത്തോടെ ഡയാലിസിസ് നടത്തുന്നത്. ആഴ്ച തോറും 3000 രൂപയില്‍ അധികം ഇതിനു തന്നെ ആവശ്യമുണ്ട്.

മിശ്രവിവാഹം എന്ന ഒറ്റക്കാരണം കൊണ്ട് സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും ഉണ്ടായ എതിര്‍പ്പുകളെ അതിജീവിച്ച്, അഞ്ചു വര്‍ഷം മുന്‍പ് ഒട്ടേറെ  സ്വപ്നങ്ങളുമായി വിനോദിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്ന പ്രിയതമ തന്നെ സ്വന്തം വൃക്ക നല്‍കാന്‍ സന്നദ്ധയാണ്. വിനോദിന്റെ ഭാര്യ സിനിയുടെ വൃക്ക വിനോദിന് ചേരുന്നതും എല്ലാ ടെസ്റ്റുകളും പൂര്‍ത്തിയാക്കിയതുമാണെങ്കിലും സര്‍ജറിക്കുള്ള പണം തികയാത്തത് കൊണ്ട് ഈ കുടുംബം നമ്മുടെ സഹായത്തിനായി  കാത്തിരിക്കുകയാണ്.
വിനോദ് ഒരു ഹോട്ടല്‍ തൊഴിലാളി (കുക്ക് ) ആയിരുന്നു. കൂലിപ്പണിക്ക് പോകാനുള്ള ആരോഗ്യം വയോധികരായ മാതാപിതാക്കള്‍ക്കില്ലെങ്കിലും, തങ്ങളുടെ ഈ വാര്‍ധക്യ കാലത്ത് തണലാവേണ്ട ഏകമകന്‍ കിടപ്പിലായതു കൊണ്ട് പിതാവ് ലോട്ടറി കച്ചവടത്തിനു പോകുന്നുണ്ടായിരുന്നു. കൊറോണയും അതിനോടനുബന്ധിച്ചുണ്ടായ ലോക്ക്ഡൗണും ആ ചെറിയ വരുമാനവും മുട്ടിച്ചു കളഞ്ഞു. ഇപ്പോള്‍ ഈ കുടുംബം കഴിയുന്നത് ഭാര്യ സിനി തൊഴിലുറപ്പിനു പോയി ലഭിക്കുന്ന പരിമിത വരുമാനം കൊണ്ടാണ്.

ഏഴു സെന്റ് സ്ഥലവും അതില്‍ ഒരു ചെറിയ വീടും മാത്രമാണ് ഈ കുടുംബത്തിന് സ്വന്തമായിട്ടുള്ളത്. വൃക്ക മാറ്റി വയ്ക്കല്‍ സര്‍ജറിക്ക് വേണ്ട ലക്ഷങ്ങള്‍ ഒരു തരത്തിലും ഉണ്ടാക്കാന്‍ കഴിയില്ലല്ലോ എന്ന നിരാശയില്‍ കഴിയുമ്പോള്‍ ആണ് ബ്രിട്ടീഷ് മലയാളി വായനക്കാരുടെ കാരുണ്യം കേട്ടറിഞ്ഞ വിനോദിന്റെ അയല്‍പ്പക്കക്കാരിയായ ലിസ്സി ജോസ് വിനോദിന് വേണ്ടി ഈ അപേക്ഷ നല്‍കുന്നത്.

മറ്റൊരു വിഷു മഹോല്‍സവം കൂടി മലയാളികളുടെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചുറ്റുപാടും നടക്കുന്ന ആഘോഷങ്ങള്‍കൊണ്ട് യാതൊരു വിധ സന്തോഷവും ജീവിതത്തില്‍ കണ്ടെത്താന്‍ കഴിയാത്ത നമ്മുടെ ചുറ്റുമുള്ള അനേകം ഹതഭാഗ്യരില്‍ ഒന്നു മാത്രമാണ് വിനോദും കുടുംബവും. ഇവരെ കാണാതെ പോകരുത്. നൂറു കണക്കിന് സഹായ അഭ്യര്‍ത്ഥനകളില്‍ നിന്ന്, നമ്മുടെ ഒരു കൈ സഹായം കൊണ്ട് ജീവിതം തിരിച്ചു  പിടിക്കാന്‍ കഴിയുന്ന രോഗികളെയാണ് ഇപ്രാവശ്യവും വായനക്കാരുടെ കാരുണ്യസ്പര്‍ശനത്തിനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നിങ്ങളുടെ മുന്‍പില്‍ എത്തിക്കുന്നത്. 

തികച്ചും സുതാര്യമായും കാര്യക്ഷമമായും സംഭാവനയായി ലഭിക്കുന്ന മുഴുവന്‍ തുകയും സമയബന്ധിതമായി അര്‍ഹരായ അപേക്ഷകരിലേയ്ക്ക് നേരിട്ട് എത്തിക്കും, എന്ന ബ്രിട്ടീഷ് മലയാളി വായനക്കാരുടെ വിശ്വാസവും സ്‌നേഹവും നിലനിര്‍ത്തുന്നത് കൊണ്ട് തന്നെയാണ് ഇത്തവണയും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ബാങ്ക് അക്കൗണ്ട് വഴി ലഭിച്ച 766 പൗണ്ടും വിര്‍ജിന്‍ ലിങ്ക് വഴിയുള്ള സംഭാവനകളും ഗിഫ്റ്റ് എയ്ഡും അടക്കം 7500 പൗണ്ട് ഇതിനോടകം ലഭിച്ചത്.

ഈസ്റ്റര്‍ വിഷു അപ്പീലില്‍ നമ്മള്‍ പരിഗണിക്കാന്‍ ആഗ്രഹിക്കുന്ന പതിനഞ്ചോളം അപേക്ഷകര്‍ക്ക് അവര്‍ക്കാവശ്യമുള്ള തുകയുടെ ചെറിയ ഒരു ഭാഗമെങ്കിലും നല്‍കാന്‍ കഴിയണമെങ്കില്‍ നിങ്ങളുടെ ഓരോരുത്തരുടെയും ഉദാര സംഭാവനകള്‍ കൂടിയേ തീരൂ. അഞ്ചോ ആറോ അപേക്ഷകള്‍ മാത്രം പരിഗണിക്കുന്ന മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ഈ കഴിഞ്ഞ ക്രിസ്തുമസ് ന്യൂ ഇയര്‍ അപ്പീലിലും നിലവിലെ ഈസ്റ്റര്‍ വിഷു അപ്പീലിലും കൂടുതല്‍ അപേക്ഷകരെ നിങ്ങളുടെ മുന്‍പില്‍ എത്തിക്കേണ്ടി വന്നത് നാള്‍ തോറും നമ്മുടെ ചുറ്റിലും നിരാലംബരുടെ എണ്ണം വര്‍ദ്ധിക്കുന്നത് കൊണ്ടാണ്. ഈ നിര്‍ഭാഗ്യ ജീവിതങ്ങളില്‍ ഒരു തരി വെളിച്ചം പകരാന്‍ മനസ്സുതുറന്നു കയ്യയച്ചു സഹായിക്കണമേ എന്നൊരപേക്ഷയാണ് നിങ്ങളുടെ മുന്‍പില്‍ വയ്ക്കുന്നത്.
ഈ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചു സുതാര്യമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന് ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് എച്ച്എംആര്‍സി  ഈ തുക ഗിഫ്റ്റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട്  വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Easter- Vishu 2021 Appeal
IBAN Number: GB70MIDL40470872314320
ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ചുവടെ:

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category