1 GBP = 102.00 INR                       

BREAKING NEWS

കുമ്മനം ജയിക്കുമെന്ന് ഉറച്ച് വിശ്വസിച്ച് പരിവാറുകാര്‍; മഞ്ചേശ്വരത്ത് അടിയൊഴുക്കുകളില്‍ പ്രതീക്ഷ; ശ്രീധരന്റെ മികവില്‍ പാലക്കാട്ടും കണക്കുകൂട്ടല്‍; കഴക്കൂട്ടത്ത് ന്യൂനപക്ഷം ചതിക്കുമോ എന്നും ഭയം; തിരുവനന്തപുരത്തും വട്ടിയൂര്‍ക്കാവിലും കാട്ടക്കടയിലും മോഹങ്ങള്‍; ഫൈവ് പ്ലസ് കിട്ടുമെന്ന പ്രതീക്ഷയില്‍ ബിജെപി; അക്കൗണ്ട് പൂട്ടിച്ചെന്ന വിശ്വാസത്തില്‍ ഇടതും വലതും

Britishmalayali
kz´wteJI³

തിരുവനന്തപുരം: നേമത്തും മഞ്ചേശ്വരത്തും പാലക്കാടും ബിജെപി ജയിക്കില്ലെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും വിലയിരുത്തുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിലൂടെ നേമത്തും മഞ്ചേശ്വരത്തും പാലക്കാടും പിന്നെ കഴക്കൂട്ടം അടക്കമുള്ള മണ്ഡലങ്ങളിലും ബിജെപിയെ തോല്‍പ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍. മഞ്ചേശ്വരത്തും പാലക്കാടും യുഡിഎഫ് തികഞ്ഞ പ്രതീക്ഷയിലാണ്. കഴക്കൂട്ടത്ത് സിപിഎമ്മിനാണ് ജയപ്രതീക്ഷ. നേമത്ത് രണ്ട് കൂട്ടരും വിജയം അവകാശപ്പെടുന്നു. എന്നാല്‍ ഈ കണക്കൂട്ടല്‍ തെറ്റുമെന്ന് ബിജെപിയും പറയുന്നു. നേമത്ത് കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന് ഉറപ്പിച്ചു പറയുകയാണ് പരിവാര്‍ കേന്ദ്രങ്ങള്‍.

നേമത്ത് ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും വിഭജിച്ചു. മുരളി ഇഫ്കടില്‍ കാര്യമായ സ്വാധീനം ഉണ്ടായതുമില്ല. ഉറച്ച ആര്‍എസ്എസ് വോട്ടുകളിലൂടെ കുമ്മനം ജയിക്കും. നല്ല ഭൂരിപക്ഷവും കിട്ടും. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ദുര്‍ബലമായിരുന്നു. എന്നാല്‍ മുരളീധരന്‍ മണ്ഡലത്തെ ഇളക്കി മറിച്ചു. ഇതോടെ ന്യൂനപക്ഷങ്ങളില്‍ നല്ലൊരു വിഭാഗം വോട്ടുകള്‍ ശിവന്‍കുട്ടിയില്‍ നിന്നും കൈപ്പത്തിയിലേക്ക് മാറി. ഇത് കുമ്മനത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായകമാകും. ഭൂരിപക്ഷത്തെ സ്വാധീനിക്കാന്‍ കഴിയുന്ന സംഘടനാ സംവിധാനം നേമത്ത് കോണ്‍ഗ്രസിന് ഇല്ലായിരുന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്. സിപിഎമ്മിന്റെ സംഘടനാ സംവിധാനം ശിവന്‍കുട്ടിക്ക് വേണ്ടി ഉണര്‍ന്നു പ്രവര്‍ത്തിച്ചെന്നും ബിജെപിക്ക് വിലയിരുത്തലുണ്ട്. അതുകൊണ്ട് തന്നെ അനായാസ വിജയമാണ് ബിജെപി നേമത്ത് പ്രതീക്ഷിക്കുന്നത്.

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ ജയിക്കേണ്ട സാഹചര്യമുണ്ട്. എന്നാല്‍ അടിയൊഴുക്കുകള്‍ എങ്ങനെയാകുമെന്ന് ഉറപ്പില്ല. വിദേശത്തുള്ള എല്ലാവരും മണ്ഡലത്തില്‍ എത്തി വോട്ട് ചെയ്തു. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരെ പോലും വോട്ടിങ് ദിനം മഞ്ചേശ്വരത്ത് എത്തിച്ചു. ഈ സാഹചര്യത്തില്‍ പോളിങ് ശതമാനം ഉയര്‍ന്നത് ബിജെപി കരുതലോടെയാണ് നോക്കി കാണുന്നത്. കഴിഞ്ഞ തവണ 89 വോട്ടിനായിരുന്നു സുരേന്ദ്രന്റെ തോല്‍വി. ഇത് മറികടക്കുമെന്നാണ് ബിജെപിയുടെ ഉറച്ച വിശ്വാസം. എന്നാല്‍ സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നിയില്‍ അത്ഭുതങ്ങള്‍ ജയത്തിനായി വേണമെന്നും ബിജെപി തിരിച്ചറിയുന്നു.

പാലക്കാട്ട് മത്സരിച്ചത് ഇ ശ്രീധരനാണ്. വികസന നായകനായ ശ്രീധരന്‍ ജയിക്കുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ ഉയര്‍ത്തിയത് കടുത്ത വെല്ലുവളിയാണ്. പാലക്കാട് ജില്ലയില്‍ മലമ്പുഴയിലും മികച്ച മത്സരമായിരുന്നു. സിപിഎമ്മിന്റെ കോട്ടയില്‍ ബിജെപിക്ക് വേണ്ടി മത്സരിച്ച കൃഷ്ണകുമാറിന് അത്ഭുതം കാട്ടാനാകുമോ എന്ന ചോദ്യത്തിന് ആര്‍ക്കും വ്യക്തമായ ഉത്തരമില്ല. കഴക്കൂട്ടത്തും അനിശ്ചിതത്വമാണ്. മുസ്ലിം വോട്ടുകളിലാണ് ഭയം. കഴക്കൂട്ടത്ത് മുസ്ലിം വോട്ടുകള്‍ സിപിഎം സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന് അനുകൂലമായാല്‍ ശോഭാ സുരേന്ദ്രന് വിജയിക്കാന്‍ കഴിയില്ലെന്നാണ് യാഥാര്‍ത്ഥ്യം.

പാലക്കാട് ശ്രീധരന്‍ മികച്ച പ്രതീക്ഷയിലാണ്. പാലക്കാട്ട് കോണ്‍ഗ്രസ് വോട്ട് തനിക്ക് ലഭിച്ചെന്ന് ശ്രീധരന്‍ പറയുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അടക്കം സഹായം ലഭിച്ചു. മുഖ്യമന്ത്രിയാകാന്‍ പാര്‍ട്ടി പറഞ്ഞാല്‍ തയാറാകും. പിണറായി വിജയനേക്കാള്‍ നല്ല മുഖ്യമന്ത്രിയാകുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. ബിജെപിക്ക് 34 സീറ്റുകള്‍ വരെ കിട്ടുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയാകണമെന്ന് ബിജെപി ആവശ്യപ്പെട്ടാല്‍ തയാറാണ്. 34 സീറ്റുമായി എങ്ങനെ ഭരിക്കുമെന്ന് പരിശോധിക്കണം. ആരെയും പ്രേരിപ്പിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടുവരില്ല. കോണ്‍ഗ്രസില്‍ നിന്ന് ആര്‍ക്കു വേണമെങ്കിലും വരാം. മുഖ്യമന്ത്രിയായാല്‍ രാഷ്ട്രീയം കളിക്കില്ല. സംസ്ഥാനത്തെ മികച്ച രീതിയില്‍ ഭരിക്കും.-ശ്രീധരന്‍ പറഞ്ഞു.

തിരുവനന്തപുരത്തും വട്ടിയൂര്‍ക്കാവിലും മികച്ച മത്സരം നടത്തി. രണ്ടിടത്തും അടിയൊഴുക്കുകളിലാണ് ബിജെപിയുടെ പ്രതീക്ഷ. കാട്ടാക്കടയിലും അതിശക്തമായ മത്സരം കാഴ്ച വച്ചു. നേമത്തിന് പുറമേ തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട മണ്ഡലത്തിലും കണക്കൂ കൂട്ടി ജയ സാധ്യത തേടുകയാണ് ഇപ്പോഴും പിരവാറുകാര്‍. തൃശൂരില്‍ സുരേഷ് ഗോപിയും മികച്ച മത്സരം കാഴ്ച വച്ചു. എന്നാല്‍ ക്രൈസ്തവ വോട്ടുകള്‍ തൃശൂരില്‍ ബിജെപിക്ക് കിട്ടിയില്ലെന്നാണ് വിലയിരുത്തല്‍. തൃപ്പുണ്ണിത്തുറയിലും ചാത്തന്നൂരമെല്ലാം അത്ഭുതം പ്രതീക്ഷിക്കുന്ന ബിജെപിക്കാരുണ്ട്. എന്നാല്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും പറയുന്നത്.

ശക്തമായ ത്രികോണമല്‍സരം പ്രതീക്ഷിച്ച മണ്ഡലങ്ങളിലെല്ലാം പോളിങ് ശതമാനം കുറഞ്ഞത് ജയസാധ്യതയെ ബാധിക്കില്ലെന്ന് ബിജെപി വിലയിരുത്തുന്നു. മഞ്ചേശ്വത്ത് മാത്രമാണ് കഴിഞ്ഞതവണത്തെക്കാള്‍ നേരിയ തോതില്‍ പോളിങ് ഉയര്‍ന്നത്. തിരുവനന്തപുരം ജില്ലയില്‍ നേമം ഉള്‍പ്പടെയുള്ള ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടി വോട്ടുകള്‍ കിട്ടിയെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ചില മണ്ഡലങ്ങളിലെങ്കിലും പ്രചാരണത്തില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് മുന്നണികളെക്കാള്‍ മുന്നിലായിരുന്നു ബിജെപി. ശക്തമായ ത്രികോണ മല്‍സരം സംഭവിച്ച ഇരുപതു മണ്ഡലങ്ങളില്‍ പോളിങ് ശതമാനം ഇതനുസരിച്ച് ഉയരുമെന്നായിരുന്നു നിഗമനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category