1 GBP = 102.00 INR                       

BREAKING NEWS

റാന്നിയിലും കോന്നിയിലും ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിച്ചു; അടൂരില്‍ സഹതാപ തരംഗം; ആറന്മുളയില്‍ നായര്‍ വോട്ടുകളുടെ ധ്രുവീകരണം; തിരുവല്ലയില്‍ ഓര്‍ത്തഡോക്‌സ് വോട്ടുകളുടെ ഏകീകരണം; പത്തനംതിട്ടയില്‍ 5-0 പ്രതീക്ഷിച്ച് യുഡിഎഫ്; ശബരിമല അടിയൊഴിക്കില്‍ കണ്ണുവച്ച് ബിജെപി; ഒന്നും മിണ്ടാതെ സിപിഎമ്മും

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: പ്രചാരണ വേദിയില്‍ ദേശീയ നേതാക്കള്‍ വന്ന് ശബരിമല തിളപ്പിക്കുമ്പോള്‍ ആ ചൂടൊന്നും തങ്ങളില്‍ ഏശിയിട്ടില്ലെന്നാണ് ജില്ലയിലെ വോട്ടിങ് നില വ്യക്തമാക്കുന്നത്. മുമ്പൊരിക്കലും ഉണ്ടാകാത്ത വിധം സാമുദായിക വോട്ടുകള്‍ ധ്രുവീകരിച്ച ഒരു തെരഞ്ഞെടുപ്പായി മാറുകയാണ് ഇത്. ശബരിമല ഉള്‍ക്കൊള്ളുന്ന ജില്ലയായതിനാല്‍ ആ വിഷയം ആളിക്കത്തിക്കാനാണ് എന്‍ഡിഎയും യുഡിഎഫും ശ്രമിച്ചത്. പ്രചാരണത്തിന് വന്ന നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ശബരിമലയില്‍ ഊന്നിയാണ് പ്രസംഗിച്ചതും. എന്നാല്‍, അതിന്റെയൊന്നും ആവശ്യം വേണ്ടി വന്നിട്ടില്ലെന്നാണ് പോളിങ് ശതമാനം തെളിയിക്കുന്നത്.

പത്തനംതിട്ടയില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇടതുപക്ഷം എല്ലാം ജയിക്കുമെന്ന് പറയുന്നതല്ലാതെ കൃത്യമായി ഉത്തരമൊന്നും നല്‍കുന്നില്ല. കോന്നിയില്‍ വോട്ട് കൂടുമെന്നത് മാത്രമാണ് ബിജെപിയുടെ പ്രതീക്ഷ. അത് ജയത്തിലെത്തുമെന്നും പറയുന്നു. എന്നാല്‍ കൂടുതല്‍ ആത്മവിശ്വാസം പത്തനംതിട്ടയില്‍ യുഡിഎഫിനാണ് ഈ ഘട്ടത്തില്‍ എന്നതാണ് വസ്തുത. അഞ്ചില്‍ അഞ്ചും ജയിക്കാമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇതില്‍ നാലെങ്കിലും ഉറപ്പാണെന്നും അവര്‍ പറയുന്നു. അതിന് രാഷ്ട്രീയ കാരണങ്ങളും സാമുദായിക കാരണങ്ങളും അവര്‍ നിരത്തുന്നുമുണ്ട്.

സാമുദായിക ധ്രുവീകരണമാണ് പത്തനംതിട്ട ജില്ലയില്‍ വിധി നിര്‍ണയിക്കുക. റാന്നിയിലും കോന്നിയിലും ക്രൈസ്തവ വോട്ടുകള്‍ ഏകീകരിച്ചു. ഇവിടെ രണ്ടിടത്തും യുഡിഎഫ് മാത്രമാണ് ക്രൈസ്തവ സമുദായത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നത്. എന്‍ഡിഎയ്ക്കും എല്‍ഡിഎഫിനും ഹിന്ദു സ്ഥാനാര്‍ത്ഥികളായിരുന്നു. അതില്‍ മൂന്നു പേര്‍ ഈഴവരും ഒരാള്‍ നായരും. കോന്നിയില്‍ ഈഴവ സമുദായത്തില്‍പ്പെട്ട സുരേന്ദ്രനും ജനീഷും അവരുടെ വോട്ടുകള്‍ പങ്കിട്ടു.

റാന്നിയിലും സ്ഥിതി വ്യത്യസ്തമല്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ പത്മകുമാര്‍ ഈഴവ വോട്ടുകളില്‍ പകുതിയും ഉറപ്പിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രമോദ് നാരായണന് നായര്‍ സമുദായത്തില്‍ നിന്നുള്ള വോട്ടുകള്‍ കിട്ടി. തങ്ങളുടെ സമുദായത്തില്‍ നിന്നുള്ള രാജു ഏബ്രഹാമിന് ഇക്കുറി സീറ്റ് നിഷേധിച്ചതിന്റെ പ്രതിഷേധം ക്‌നാനായ സഭയിലുണ്ട്. ഈ സമുദായത്തില്‍ നിന്നുള്ള വോട്ടുകള്‍ ഏറെക്കുറെ ചെയ്തിട്ടില്ല.

ആറന്മുളയില്‍ ഓര്‍ത്തഡോക്‌സ് വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു മാത്യുവിനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനുമായി വിഭജിക്കപ്പെട്ടപ്പോള്‍ എന്‍എസ്എസിന്റെയും ബിജെപിയുടെയും വോട്ടുകള്‍ ശിവദാസന്‍ നായര്‍ക്കാണ് ലഭിച്ചത്. കഴിഞ്ഞ തവണ മറിച്ചു വോട്ടു ചെയ്ത പത്തനംതിട്ട നഗരസഭയിലെയും മറ്റും മുസ്ലിം സമുദായക്കാര്‍ ഇക്കുറി ശിവദാസന്‍ നായര്‍ക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

അടൂരില്‍ ചിറ്റയം ഗോപകുമാറിനെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് യുഡിഎഫ് പോലും വിചാരിച്ചിരുന്നതാണ്. എന്നാല്‍, എംജി കണ്ണനെതിരേ എല്‍ഡിഎഫ് അഴിച്ചു വിട്ട സൈബര്‍ ആക്രമണവും വ്യക്തിഹത്യ പ്രചാരണവും തിരിച്ചടിച്ചിരിക്കുകയാണ് ഇവിടെ. രക്താര്‍ബുദ ബാധിതനായ മകനുമായി കണ്ണന്‍ ആര്‍സിസിയില്‍ ചികില്‍സയ്ക്ക് പോയത് വാര്‍ത്തയായിരുന്നു. എല്ലാ മാധ്യമങ്ങളും ഏറ്റെടുത്തതോടെ ഇത് വൈറല്‍ ആയി. എന്നാല്‍ കണ്ണന്‍ കുഞ്ഞിന്റെ രോഗം വച്ച് മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ആരോപിച്ച് രൂക്ഷമായ സൈബര്‍ ആക്രമണമാണ് സഖാക്കള്‍ അഴിച്ചു വിട്ടത്.

ലഘുഘേഖ ഇറക്കി വ്യക്തിഹത്യയ്ക്കും ശ്രമിച്ചു. ഇതോടെ കാര്യങ്ങള്‍ കണ്ണന് അനുകൂലമായി മാറുകയായിരുന്നു. തിരുവല്ലയില്‍ ജോസഫ് എം പുതുശേരിക്കും വിക്ടര്‍ ടി തോമസിനും സീറ്റ് നിഷേധിച്ച് കേരളാ കോണ്‍ഗ്രസ് നടത്തിയ നീക്കം ഫലം കണ്ടുവെന്ന് വേണം കരുതാന്‍. ഓര്‍ത്തഡോക്‌സ് സമുദായാംഗമായ കുഞ്ഞുകോശി പോളിന് വേണ്ടി സഭ ഒറ്റക്കെട്ടായി വോട്ട് ചെയ്തുവെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്ന് പുറത്തു വരുന്ന സൂചനകള്‍. മാത്യു ടി തോമസിനെതിരേ പ്രദേശവാസികള്‍ക്കിടയിലും സിപിഎമ്മിലുമുള്ള എതിര്‍പ്പ് കുഞ്ഞുകോശി പോളിന് തുണയായി. പരസ്പരം മത്സരിച്ച് കാലുവാരിക്കൊണ്ടിരുന്ന വിക്ടര്‍-പുതുശേരി ഗ്രൂപ്പുകളും അനവസരത്തില്‍ അഭിപ്രായം പറഞ്ഞ് കുളമാക്കുന്ന പിജെ കുര്യനും ഇക്കുറി നിശബ്ദരായതും കുഞ്ഞുകോശിക്ക് തുണയാകുമെന്നാണ് പ്രതീക്ഷ.

പോളിങ് ശതമാനം കുറഞ്ഞത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് പതിവു പോലെ എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നുണ്ട്. ഇരട്ടവോട്ടുകള്‍ക്ക് പിടിവീണത് വോട്ടിങ് ശതമാനം കുറയാന്‍ കാരണമായി. എന്നിരുന്നാലും കോന്നിയിലും അടൂരിലും കനത്ത പോളിങ് തന്നെയാണ് നടന്നത്. മറ്റു മൂന്നു മണ്ഡലങ്ങളിലും ശതമാനത്തില്‍ വലിയ ഇടിവുണ്ടായതിന് ഒരു കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചയാകാമെന്നും പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category