1 GBP = 102.00 INR                       

BREAKING NEWS

ഭര്‍ത്താവിന്റെ മരണത്തിനു പിന്നാലെ ഹാര്‍ട്ട് അറ്റാക്കും സ്ട്രോക്കും; ഡയബറ്റിക് ന്യൂറോപ്പതി കാരണം കാല്‍പാദവും മുറിച്ചു മാറ്റി; രണ്ടു മക്കളും ജയശ്രീയും നിങ്ങള്‍ക്കു മുന്നിലെത്തുമ്പോള്‍

Britishmalayali
kz´wteJI³

ളരെ നിര്‍ധന കുടുംബത്തിലാണ് മൂവാറ്റുപുഴ ആരക്കുന്നം പഞ്ചായത്ത് വള്ളിക്കട സ്വദേശിയും വിധവയുമായ 47കാരി ജയശ്രീ മഹാദേവന്‍ ജനിച്ചത്. കുട്ടിക്കാലം മുതല്‍ക്കു തന്നെ കഷ്ടപ്പാടുകളിലൂടെ വളര്‍ന്ന് എല്ലാ പെണ്‍കുട്ടികളെയും പോലെ വളരെ പ്രതീക്ഷയോടെയാണ് ജയശ്രീ വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചത്.

സ്‌നേഹധനനായ ഭര്‍ത്താവുമൊന്നിച്ചു സന്തോഷപൂര്‍വം ജീവിച്ചു വരവേയാണ് ജയശ്രീയുടെ ജീവിതം മാറിമറഞ്ഞത്. 2007 ഓഗസ്റ്റ് മാസം 24ന് ട്രക്ക് ഡ്രൈവര്‍  ആയിരുന്ന ഭര്‍ത്താവ് രാജ്കുമാര്‍ ഉഡുപ്പിയില്‍വച്ചു ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. ആകെത്തുണയായിരുന്ന ഭര്‍ത്താവിന്റെ വിയോഗത്തോടെ ജയശ്രീയുടെ ജീവിതം ദുരിതങ്ങളുടെ തുടര്‍ക്കഥയായി. അന്ന് കോട്ടയം ജില്ലയിലായിരുന്നു താമസമെന്നിരുന്നെങ്കിലും ഭര്‍ത്താവിന്റെ മരണശേഷം നാലു വയസും 55 ദിവസം മാത്രം പ്രായവുമുള്ള കുട്ടികളുമായി സഹോദരന്റെ കൂടെ മൂവാറ്റുപുഴയിലേക്ക് മാറുകയായിരുന്നു.

ഒരു കടയില്‍ ജോലി ചെയ്ത് വീട്ടുകാര്യവും കുട്ടികളുടെ കാര്യങ്ങളും നടത്തി വരികയായിരുന്നു. പക്ഷേ, ഒരു വര്‍ഷം തികയുന്നതിനു മുന്‍പേ ഡയബറ്റിക്ക്  ന്യൂറോപ്പതി ബാധിച്ച് നടക്കാന്‍ ബുദ്ധിമുട്ട് വന്നു. പല ആശുപത്രികളിലായി ചികിത്സ തേടിയിരുന്നുവെങ്കിലും അസുഖം കുറഞ്ഞില്ല. ഇതിനിടയില്‍ സാമ്പത്തികമായി  വളരെ കഷ്ടപ്പെട്ടിരുന്നു. ആശുപത്രി സഹവാസത്തിനിടയില്‍ മൂത്ത സഹോദരിയുടെ സംരക്ഷണയിലാണ് കുട്ടികള്‍ കഴിഞ്ഞിരുന്നത്. ഇതോടെ അത്യാവശ്യം സ്വന്തമായ ചിലവുകള്‍ക്കായി വരുമാനം കണ്ടെത്തിയിരുന്ന അടുത്തുള്ള കടയിലെ ജോലിയും ഉപേക്ഷിക്കേണ്ടി വന്നു.
ഇതുകൊണ്ടും തീര്‍ന്നില്ല ജയശ്രീയുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും. 2015ല്‍ തലച്ചോറിന്റെ ഞരമ്പുകളുടെ പ്രവര്‍ത്തനം കുറഞ്ഞു സ്‌ട്രോക്ക് ഉണ്ടാവുകയും കുറേ നാളുകള്‍ ആശുപത്രിയില്‍ കിടന്നും ഫിസിയോതെറാപ്പിയും മറ്റു ചികിത്സകളും ചെയ്ത് അതില്‍നിന്ന് രക്ഷപ്പെട്ടു. ഇതിനിടയില്‍ 2019ല്‍ രോഗം മൂര്‍ച്ഛിച്ച് കാലില്‍ വൃണങ്ങള്‍ രൂപപ്പെടുകയും കുറേനാള്‍ കിടന്ന കിടപ്പില്‍ തന്നെ കിടക്കേണ്ടി വരുകയും കാലുകള്‍ മുറിച്ചു മാറ്റേണ്ട അവസ്ഥ വരെ എത്തുകയും ചെയ്തിരുന്നു.  ഇതിനായി വിദഗ്ധ ചികിത്സകള്‍ നടത്തുകയും ഏഴ് മാസക്കാലം തുടര്‍ ചികിത്സ വേണ്ടിവരുകയും ചെയ്തു. 

എല്ലാം ശരിയായി വീണ്ടും നടന്നു തുടങ്ങിയപ്പോള്‍ വിധിയുടെ ക്രൂരത 2020 മാര്‍ച്ച് രണ്ടിന് ഒരു അറ്റാക്ക് രൂപത്തില്‍ വരികയും വീണ്ടും ആശുപത്രിയില്‍ കിടക്കേണ്ടി വരികയും ചെയ്തു. ഇതിനു ശേഷം 2021 ജനുവരിയില്‍ കോവിഡ് പോസിറ്റീവ് ആയി. അതിനാല്‍ അതു മൂലം ബുദ്ധിമുട്ടുകള്‍ കൂടുകയും ചെയ്തു. അങ്ങനെ  ദുരിതങ്ങളുടെ ഒരു നീണ്ട പെരുമഴ തന്നെയാണ് വെറും നല്‍പത്തേഴുകാരിയായ ജയശ്രീയുടെ ഇതുവരെയുള്ള ജീവിതം. 

സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതിരുന്ന ജയശ്രീയുടെയും കുഞ്ഞുങ്ങളുടെയും ദയനീയാവസ്ഥ കണ്ടിട്ട് സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ സഹായിച്ച് വീടിനായി മൂന്ന് സെന്റ് സ്ഥലം വാങ്ങി നല്‍കുകയും തുടര്‍ന്ന് പഞ്ചായത്തിന്റെയും പള്ളിയുടെയുമൊക്കെ സഹായത്തോടെ ഒരു വീടിന്റെ നിര്‍മ്മാണങ്ങള്‍ തുടങ്ങുകയും ചെയ്തു. പണി പൂര്‍ത്തിയാക്കുവാന്‍ സാധിച്ചില്ലെങ്കിലും തല്‍ക്കാലം തല ചായ്ക്കാന്‍ ഒരു കൂരയായതിന്റെ സന്തോഷത്തിലാണ് ഈ ഹതഭാഗ്യ.

സെന്റ് ജോസഫ് ഇടവക പള്ളി, വിന്‍സെന്റ് ഡീ പോള്‍ തുടങ്ങിയ ജാതി മത സമുദായ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നിന്നുകൊണ്ടാണ് നാട്ടുകാര്‍ ജയശ്രീയേയും കുട്ടികളെയും സഹായിക്കുന്നത്. ഏകദേശം നാലായിരം രൂപയിലേറെ മാസാമാസം മരുന്നിനും ഇപ്പൊള്‍ ഐടിസി, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുടെ പഠനവും സംബന്ധിച്ച് സാമ്പത്തികം കണ്ടെത്തുകയെന്നത് രോഗിയായ ജയശ്രീയെ സംബന്ധിച്ചിടത്തോളം വലിയൊരു ബാലികേറാ മല തന്നെയാണ്.

മറ്റാളുകളുടെ മുമ്പില്‍ കൈ നീട്ടുക എന്നല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഈ നിര്‍ധനരായ കുടുംബത്തിന് മുന്നിലില്ല. ജയശ്രീയുടെ വൃദ്ധരായ മാതാപിതാക്കളും ബുദ്ധിമുട്ടിലാണ്. കുട്ടികളെ സംരക്ഷിച്ച് വളര്‍ത്തി വലുതാക്കിയതും ഇവരുടെ കാര്യങ്ങളില്‍ ഇടപെട്ട് ആകെ സഹായത്തിനുള്ളതും ജയശ്രീയുടെ മൂത്ത സഹോദരിയാണ്. അവര്‍ക്കും കുടുംബവും കുട്ടികളുമൊക്കെയായി ധാരാളം പരാധീനതകളുണ്ട്. ആകെയുള്ള ഒരു സഹോദരന്റെയും അവസ്ഥയും ഇത് തന്നെയാണ്. 
ബ്രിട്ടീഷ് മലയാളി വായനക്കാര്‍ തന്നെ ചാരിറ്റി ഫൗണ്ടേഷനെ ബന്ധപ്പെട്ട് അവര്‍ക്ക് അറിയാവുന്ന കേസുകളുടെ അപേക്ഷ ട്രസ്റ്റിന് സമര്‍പ്പിക്കുന്നതിന് മുന്‍ഗണന നല്‍കാറുണ്ട്. അങ്ങനെ, ബെല്‍ഫാസ്റ്റില്‍ നിന്നുമുള്ള സന്തോഷ് ജോണ്‍ ആണ് ഈ കേസ് റഫര്‍ ചെയ്തത്. കൂടാതെ, ട്രസ്റ്റിമാര്‍ കര്‍ക്കശമായ അന്വേഷണം നടത്തുകയും വളരെ അര്‍ഹതയുള്ള ഒരു കേസ് ആണ് ഇതെന്നും ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് ഈസ്റ്റര്‍/വിഷു അപ്പീലില്‍ ഈ കേസ് ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചത്. 

നിങ്ങള്‍ നല്‍കുന്ന ഓരോ നാണയത്തുട്ടും ഈ കുടുംബത്തിന്റെ കണ്ണീരൊപ്പാനും ആ കുഞ്ഞുങ്ങളുടെയും ഭാവി കരുപ്പിടിപ്പിക്കുന്നതിനും ഉതകുമെന്ന് ഉറപ്പാണ്. സംഭാവന നല്‍കുമ്പോള്‍ ര്‍ഹതപ്പെട്ടതെങ്കില്‍ 25% ഗിഫ്റ്റ് എയിഡ് സര്‍ക്കാരില്‍ നിന്നും തിരിച്ചുമേടിക്കുവാനുള്ള നിങ്ങളുടെ സമ്മതം നല്‍കുവാന്‍ മറക്കാതിരിക്കുക. നിങ്ങള്‍ ഒരു പൗണ്ട് നല്‍കുമ്പോള്‍ 25 പെന്‍സു കൂടി ഗിഫ്റ്റ് എയ്ഡായി സര്‍ക്കാരില്‍ നിന്ന് ഇങ്ങനെ കൂടുതല്‍ ലഭിക്കുന്നു. സാധാരണ ഗതിയില്‍ നിങ്ങളുടെ ടാക്‌സ് കഴിഞ്ഞ് ലഭിക്കുന്ന ശമ്പളവും മറ്റു വരുമാനവും ഇങ്ങനെ ഗിഫ്റ്റ് എയിഡ് ആയി തിരിച്ചു വാങ്ങുവാനുള്ളതിന് അര്‍ഹതപ്പെട്ടതാണ്. ആദ്യമായാണ് വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
 
1111 പൗണ്ടു നല്‍കി അപ്പാപ്പയും 1000 പൗണ്ടു നല്‍കി ജോസഫ് ഇയും; ഇതുവരെ ലഭിച്ചത് 5733.56 പൗണ്ട്
ഈസ്റ്റര്‍ - വിഷു അപ്പീല്‍ ആരംഭിച്ച് രണ്ടു കേസ് പരിചയപ്പെടുത്തി കഴിഞ്ഞിരിക്കവേ വേളയില്‍ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി 4,535.05 ലഭിച്ചപ്പോള്‍ ഗിഫ്റ്റ് എയ്ഡ് കൂടി ചേര്‍ത്ത് 5,268.56 പൗണ്ടാണ് ലഭിച്ചത്. ബാങ്ക് അക്കൗണ്ടിലേക്ക് 465 പൗണ്ടുമാണ് ലഭിച്ചത്. ഇതു രണ്ടും ചേര്‍ത്ത് 5733.56 പൗണ്ടാണ് ഇതുവരെ ലഭിച്ചത്. മുന്‍കാലങ്ങളിലെ അപ്പീലുകളില്‍ നല്‍കിയത് പോലെ 1111 പൗണ്ട് ആണ് ഇത്തവണയും അപ്പാപ്പയുടെ സംഭാവന. അതോടൊപ്പം ക്രിസ്മസ് & ന്യൂ ഇയര്‍ അപ്പീലില്‍ സഹായിച്ച ജോസഫ് ഇ എന്ന വ്യക്തിയും ഗിഫ്റ്റ് എയ്ഡ് അടക്കം 1000 പൗണ്ട് സംഭാവന ചെയ്തു.

ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട്  വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference : Easter- Vishu 2021 Appeal
IBAN Number: GB70MIDL40470872314320
ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിന്റെ വിശദ വിവരങ്ങള്‍ ചുവടെ:
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category