1 GBP = 102.00 INR                       

BREAKING NEWS

ശ്രീകുമാറിന് കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നിയമപോരാട്ടം; മനസ്സില്‍ കണ്ടത് ഹരിഹരനിലൂടെ സ്വപ്ന സാഫല്യം; മരയ്ക്കാറിന്റെ മികവിന് തിരക്കഥ സന്തോഷത്തോടെ കൈമാറാന്‍ എംടി? മലയാളത്തിലെ എക്കാലത്തേയും വലിയ ബിഗ് ബജറ്റൊരുക്കുക പ്രിയദര്‍ശന്‍; രണ്ടാംമൂഴത്തില്‍ വീണ്ടും ചര്‍ച്ച സജീവം; ഭീമനാകാന്‍ മോഹന്‍ലാല്‍

Britishmalayali
kz´wteJI³

കൊച്ചി: രണ്ടാമൂഴം എന്ന തിരക്കഥ സിനിമായാക്കാനുള്ള അവകാശം പ്രിയദര്‍ശന് സ്വന്തമായെന്ന് സൂചന. അമ്മയുടെ ചിത്രം പ്രിയദര്‍ശന്‍ ഒഴിവാക്കിയതിന് കാരണം എംടിയുടെ ഈ ഇഫക്ട്. ടികെ രാജീവ് കുമാറിന്റെ രചനയില്‍ താര സംഘടനയ്ക്കായി പ്രിയദര്‍ശന്‍ സ്വപ്ന പദ്ധതിക്ക് ശേഷം സിനിമയൊരുക്കും. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് ഇനിയും പൂര്‍ത്തീകരിക്കാത്ത തന്റെ ആഗ്രഹമാണെന്ന് പലതവണ പറഞ്ഞിട്ടുള്ള ആളാണ് പ്രിയദര്‍ശന്‍. ഈ സ്വപ്ന സാക്ഷാത്കാരത്തിന് അടുത്ത് കാര്യങ്ങളെത്തിയതു കൊണ്ടാണ് പ്രിയദര്‍ശന്‍ താര സംഘടനയുടെ പ്രോജക്ടില്‍ നിന്ന് തല്‍കാലം പിന്മാറുന്നത്.

എംടിയുടെ രണ്ടാമൂഴം തിരക്കഥ സിനിമയാക്കാനുള്ള അവകാശം നേരത്തെ സ്വന്തമാക്കിയത് ശ്രീകുമാര്‍ മേനോനാണ്. പിന്നീട് ഇത് നിയമ യുദ്ധങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചു. നിയമ പോരാട്ടം ജയിച്ച് തിരക്കഥയിലെ അവകാശം എംടി സ്വന്തമാക്കി. രണ്ടാമൂഴം സിനിമയാകണമെന്നത് എംടിയുടെ ഏറ്റവും വലിയ മോഹവുമാണ്. ഇതിനിടെയാണ് രണ്ടാമൂഴത്തിലെ താല്‍പ്പര്യം പ്രിയന്‍ പ്രകടിപ്പിക്കുന്നത്. മരയ്ക്കാല്‍ അറബിക്കടലിന്റെ സിംഹത്തിന് ലഭിച്ച അംഗീകാരങ്ങള്‍ എംടിയേയും സ്വാധീനിച്ചു. അങ്ങനെ രണ്ടാമൂഴം പ്രിയനെ വിശ്വസിച്ച് ഏല്‍പ്പിക്കുയാണ് എംടി. രണ്ടാമൂഴത്തില്‍ ഭീമനായി മോഹന്‍ലാല്‍ തന്നെ എത്തും. എത്രയും വേഗം ചിത്രീകരണം തുടങ്ങാനാണ് പദ്ധതി.

ഹരിഹരനെ കൊണ്ട് ചിത്രം സംവിധാനം ചെയ്യിക്കാനും എംടിക്ക് താല്‍പ്പര്യം ഉണ്ടായിരുന്നു. എന്നാല്‍ മരയ്ക്കാല്‍ അറബിക്കടലിന്റെ സിംഹം ഒരുക്കിയ പ്രിയദര്‍ശന് സാങ്കേതിക മികവില്‍ രണ്ടാമൂഴത്തെ വിജയിപ്പിക്കാന്‍ കഴിയുമെന്നാണ് എംടിയുടെ വിലയിരുത്തല്‍. പ്രിയനും ഈ ചിത്രം സംവിധാനം ചെയ്യുന്നതിനോട് ഏറെ താല്‍പ്പര്യവുമുണ്ട്. ഏറെ കാലം മുമ്പ് തന്നെ എംടിയുടെ തിരക്കഥയില്‍ സിനിമ ചെയ്യണമെന്ന ആവശ്യം പ്രിയന്‍ ചര്‍ച്ചയാക്കിയിരുന്നു. അന്നും രണ്ടാമൂഴത്തോട് തന്നെയായിരുന്നു താല്‍പ്പര്യം. ഇതിനിടെയാണ് തിരക്കഥയുടെ അവകാശം ശ്രീകുമാര്‍ മേനോന്‍ സ്വന്തമാക്കിയത്. ഈ പ്രോജക്ട് നടക്കാതെ പോകുമ്പോള്‍ വീണ്ടും പഴയ മോഹം പൊടി തട്ടിയെടുക്കുകയായിരുന്നു പ്രിയന്‍.

നിലവില്‍ ഒരു ഹിന്ദി സിനിമയുമായി ബന്ധപ്പെട്ട ആലോചനകളും പ്രിയനുണ്ട്. ഈ ഹിന്ദി സിനിമയ്ക്ക് ശേഷം രണ്ടാമൂഴത്തിലേക്ക് പ്രിയന്‍ പൂര്‍ണ്ണമായും മാറും. ഈ സാഹചര്യത്തിലാണ് താരസംഘടനയ്ക്ക് വേണ്ടിയുള്ള ചിത്രത്തിന്റെ സംവിധാനത്തില്‍ നിന്നും പ്രിയന്‍ താല്‍കാലികമായി പിന്മാറുന്നത്. രണ്ടും കൂടി ഒരുമിച്ച് കൊണ്ടു പോകാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് ഇത്. മോഹന്‍ലാലിന്റെ അനുമതിയോടെയായിരുന്നു പ്രിയന്റെ പിന്മാറ്റം. പ്രിയദര്‍ശന്‍ തന്നെയാണ് ഒരു പുതിയ അഭിമുഖത്തില്‍ എംടി സിനിമയുടെ കാര്യത്തിലും സൂചനകള്‍ നല്‍കിയത്. എന്നാല്‍ ചിത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടതുമില്ല.

എക്കാലത്തെയും വലിയ ആഗ്രഹമായ, എംടിയുടെ തിരക്കഥയില്‍ ഒരു സിനിമ എന്നത് അടുത്ത് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് പ്രിയദര്‍ശന്റെ മറുപടി ഇങ്ങനെ- 'തീര്‍ച്ഛയായും. ഒരു വലിയ സിനിമയല്ലെങ്കില്‍ ഒരു ചെറിയ സിനിമ ഈ വര്‍ഷം തന്നെ എംടി സാറിന്റെ കൂടെ ഉണ്ട്'. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ നല്‍കാനാവില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നുണ്ട്. രണ്ടാമൂഴം സിനിമയാകുമെന്ന് തന്നെയാണ് പ്രിയന്‍ പറയാതെ പറയുന്നത്. ഇതിന്റെ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. നിര്‍മ്മാതാവിനെ അടക്കം ഉടന്‍ പ്രഖ്യാപിക്കുമെന്നാണഅ സൂചന. 1000 കോടിയുടെ സിനിമയാണ് ശ്രീകുമാര്‍ മേനോന്‍ പദ്ധതി ഇട്ടത്. പ്രിയനും സമാന ബജറ്റിലാകും ചിത്രമൊരുക്കുക എന്നാണ് സൂചന.

'മരക്കാര്‍' പോലെ മലയാളത്തിലെ ഏറ്റവും വലിയ സിനിമ സംവിധാനം ചെയ്ത പ്രിയദര്‍ശന് 'രണ്ടാമൂഴം' നന്നായി ചെയ്യാനാവുമെന്നാണ് എംടിയുടെ വിലയിരുത്തല്‍. ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ചിത്രത്തിനുള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ മരക്കാര്‍ നേടിയിരുന്നു. മികച്ച ചിത്രം, സ്പെഷല്‍ എഫക്റ്റ്സ്, വസ്ത്രാലങ്കാരം എന്നിവയാണ് അവാര്‍ഡുകള്‍. മെയ് 13 ആണ് നിലവില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category