1 GBP = 102.00 INR                       

BREAKING NEWS

പൂത്തുമ്പിയെ പോലെ പാറി നടന്ന ഈ പെണ്‍കുട്ടിയുടെ ജീവിതം മാറിമറിഞ്ഞത് ഞൊടിയിടയില്‍; ഒന്നനങ്ങാനോ സംസാരിക്കാനോ പോലും കഴിയാതെ തകര്‍ന്ന സ്വപ്‌നങ്ങളുമായി കണ്ണുനീരൊഴുക്കി ജൂലിയ മോള്‍; 19 വയസ് മാത്രമുള്ള ഈ കുഞ്ഞിന്റെ വേദന കാണാതെ എങ്ങനെ നമ്മള്‍ പെസഹാ ആചരിക്കും?

Britishmalayali
അജിമോന്‍ ഇടക്കര

''കഴിഞ്ഞ പതിനാറു വര്‍ഷം ഞാനും എന്റെ കുടുംബവും ഞങ്ങള്‍ക്കായിട്ട് ഒന്നും സമ്പാദിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്തിട്ടില്ല സാറേ, എന്നും മറ്റുള്ളവര്‍ക്കായി മാദ്ധ്യസ്ഥം യാചിച്ചു വിളിച്ച് അപേക്ഷിക്കുന്ന ഞങ്ങള്‍ക്ക്, എന്റെ ദൈവം എന്റെ കുഞ്ഞിനെ പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചു തരും, അതിനുള്ള വഴിയായിട്ടാണ്  നിങ്ങളെ ഞങ്ങളുടെ മുന്‍പില്‍ എത്തിച്ചത്. ഇന്ന് എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാര്‍ത്ഥനയില്‍ ഈ അപ്പീലില്‍ സഹായം ആഗ്രഹിക്കുന്ന ഓരോ രോഗികളും ഉണ്ട് .'' മരണത്തെ മുഖാമുഖം കണ്ട് കൊണ്ടിരിക്കുന്ന ഒരു പെണ്‍കുഞ്ഞിന്റെ ചികിത്സാ സഹായത്തിനുള്ള അപേക്ഷയിന്‍ മേലുള്ള അന്വേഷണത്തിനായി വിളിച്ചപ്പോള്‍ ആ പെണ്‍കുഞ്ഞിന്റെ പിതാവില്‍ നിന്നും കേട്ട വാക്കുകള്‍ ആണിത്.

തികച്ചും ആരോഗ്യവതിയായി ഒരു പൂത്തുമ്പിയെപ്പോലെ പാറി നടന്ന ഒരു പെണ്‍കുട്ടി കഴിഞ്ഞ ഒരു മാസത്തില്‍ ഏറെയായി സ്വശരീരത്തിലെ കണ്ണുകള്‍ മാത്രം അനക്കാന്‍ കഴിയുന്ന അവസ്ഥയില്‍ കട്ടിലില്‍ കഴിയുന്നു. ജൂലിയ എന്ന പത്തൊന്‍പത് വയസ്സുമാത്രം പ്രായമുള്ള ആ പൊന്നോമന മകളുടെ അവസ്ഥയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഈസ്റ്റര്‍ വിഷു അപ്പീലിലെ ആദ്യ അപേക്ഷയായി  ഇന്നിവിടെ അവതരിപ്പിക്കുന്നത്. ഈ വിശുദ്ധ വാരത്തില്‍ ദുഃഖവെള്ളിയുടെ അനുഗ്രഹങ്ങള്‍ക്കായി കാത്തിരിക്കുമ്പോള്‍ നമുക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളില്‍ ഒരു പങ്ക് അതിനു ഭാഗ്യം ലഭിക്കാത്ത ഈ കുടുംബത്തിനും കൂടി നല്‍കിയാല്‍ അതിലും വലിയ ഒരു പുണ്യം വേറെ എന്താണുള്ളത്.  
 
കോട്ടയം അയര്‍ക്കുന്നം സ്വദേശി ബേബിച്ചന്‍ എന്ന മാത്യു ജേക്കബ് പതിനാറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ഭാര്യ ലാവിയോടൊപ്പം അന്ന് ഒരു കൈക്കുഞ്ഞായിരുന്ന ജൂലിയ മോളെയും കൊണ്ട് കോലാപ്പൂരിലേക്ക് യാത്ര തിരിച്ചത് സുവിശേഷ വേലയ്ക്കായിട്ടായിരുന്നു. കോലാപ്പൂരില്‍ എത്തി ഒരു വര്‍ഷത്തിനകം ജൂലിയക്ക് കൂട്ടായി സഹോദരി ജോവാനയും ഉണ്ടായി.  ഉപജീവനത്തിനായി ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായി ജോലി നോക്കുകയും അതോടൊപ്പം ഗ്രാമവാസികള്‍ക്കിടയില്‍ ദൈവ വചന പ്രഘോഷണവും നടത്തി ബേബിച്ചന്‍ സമാധാനമായി ജീവിച്ചു വരികയായിരുന്നു.

പതിനൊന്നു മാസങ്ങള്‍ക്കു മുന്‍പ് കോവിഡിന്റെ കിരാത വിളയാട്ടം ലോകത്തില്‍ ശക്തമായ  സമയത്ത് തന്നെയാണ് ജൂലിയ മോളുടെ ശരീരത്തിലും അസ്വസ്ഥതകള്‍ കണ്ട് തുടങ്ങിയത്. വെറുതെ നടക്കുമ്പോള്‍ യാതൊരു പ്രകോപനവും ഇല്ലാതെ തികച്ചും അവിചാരിതമായി ഇടയ്ക്കിടയ്ക്ക് ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ട് വേച്ചു പോവുക എന്നതായിരുന്നു ആദ്യ ലക്ഷണം. ഇതിനു പുറമെ, ഉറക്കം തൂങ്ങുമ്പോള്‍  സംഭവിക്കുന്നത് പോലെ വെറുതെ ഇരിക്കുമ്പോള്‍ കഴുത്ത് ഒടിഞ്ഞു തൂങ്ങുന്ന അവസ്ഥയും ഇടയ്ക്കിടയ്ക്ക് ഉണ്ടാകാറുണ്ടായിരുന്നു.

പന്ത്രണ്ടാം ക്ലാസിലെ പരീക്ഷ തിരക്കുകളുടെ ക്ഷീണം കൊണ്ടാവും എന്ന് കരുതി ആദ്യമൊക്കെ ഇത് അവഗണിച്ചുവെങ്കിലും വേച്ചു വീഴലിന്റെ ഇടവേളകളുടെ അകലം കുറഞ്ഞപ്പോള്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചു. അപസ്മാരത്തിന്റെ ആരംഭം ആയിരിക്കും എന്ന് കരുതി ചികിത്സ തുടങ്ങിയെങ്കിലും ഞെട്ടലും വിറയലും കൂടി വന്നു, ഏതാനും മാസങ്ങള്‍ക്കകം കൈകാലുകളുടെ ബലം കുറയുകയും എഴുതാന്‍ പേന പിടിക്കാന്‍ പോലും വിരലുകള്‍ക്ക് ശക്തിയില്ലാത്ത അവസ്ഥയിലായി. കാര്യമായ പുരോഗതി ഒന്നും ഇല്ലെങ്കിലും ചികിത്സ തുടര്‍ന്ന്  വരവേ കഴിഞ്ഞ മാസം, പൊടുന്നനെ കുഴഞ്ഞു വീണ ജൂലിയ ഇതു വരെ എഴുന്നേറ്റിട്ടില്ല.

പൂര്‍ണ്ണമായും ചലനവും സംസാരശേഷിയും നഷ്ടപെട്ട് കോലാപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ നിന്നാണ് ജൂലിയായെ വിദഗ്ധ ചികിത്സയ്ക്കായി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. മീസല്‍സ് ആന്റി ബോഡീസ് തലച്ചോറിനെ ബാധിച്ചിരിക്കുന്നതിനാല്‍ 15 ലക്ഷം രൂപയെങ്കിലും ചിലവ് വരുന്ന പ്ലാസ്മ ഫെറോസിസ് ഉള്‍പ്പടെയുള്ള ചികിത്സകള്‍ ആണ് ഈ പൊന്നോമനയുടെ ജീവന്‍ നിലനിര്‍ത്തുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതേ അവസ്ഥയില്‍ തന്നെ തുടരണമെങ്കില്‍ മാസം 25000 രൂപ വില വരുന്ന ഗുളികകള്‍ വിദേശത്ത് നിന്ന് വരുത്തി കുഞ്ഞിന് കൊടുക്കണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട് വിട്ട ബേബിച്ചനും കുടുംബവും തിരുവനന്തപുരം ശ്രീ ചിത്തിര ഹോസ്പിറ്റലില്‍ പ്ലാസ്മ മാറ്റിവയ്ക്കല്‍ നടത്താം എന്ന പ്രതീക്ഷയില്‍ ആണ് കോലാപ്പൂരില്‍ നിന്ന് കേരളത്തില്‍ എത്തിയത്.

എന്നാല്‍ ആരോഗ്യ സ്ഥിതി വളരെ മോശമായ ജൂലിയ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ആണ്. ചുറ്റുമുള്ളവരെ പ്രതീക്ഷയോടെ നോക്കുന്ന ജൂലിയാ മോളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളും തൊണ്ടയില്‍ നിന്ന് ഇടയ്ക്ക് ഉണ്ടാകുന്ന അപസ്വരവും മാത്രമാണ് ജീവന്റെ തുടിപ്പായി ഇന്നാ ശരീരത്തില്‍ അവശേഷിക്കുന്നത്. സുവിശേഷ വേലയ്ക്കിടയില്‍ സ്വന്തമായി ഒന്നും കൂട്ടി വയ്ക്കാതിരുന്ന ബേബിച്ചനും ഭാര്യക്കും ജൂലിയ മോളുടെ ചികിത്സ ചിലവിനും സൗഖ്യത്തിനുമായി പ്രാര്‍ത്ഥനയോടെ സുമനസ്സുകളുടെ കരുണയ്ക്കായി കൈ നീട്ടുക എന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലാ. നിറഞ്ഞൊഴുകുന്ന ജൂലിയ മോളുടെ കണ്ണുനീരിനു മുന്‍പില്‍  കണ്ണടയ്ക്കുവാന്‍ മനുഷ്യനായ പിറന്നവര്‍ക്ക് കഴിയുമോ? ഈ സുന്ദരികുട്ടിയുടെ തലച്ചോറിലെ അണുബാധയ്ക്കുള്ള ചികിത്സ തുടരുവാന്‍ നമ്മുടെ ഉദാരമായ സംഭാവനകള്‍ കൂടിയേ തീരൂ.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആദ്യമായിട്ടാണ് വായനക്കാരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കാതെ തന്നെ ഒരു സീസണല്‍ അപ്പീല്‍ ആരംഭിക്കുന്നത്. കാരണം മറ്റൊന്നുമല്ല, യാതൊരു ഔദ്യോഗിക അറിയിപ്പുകളും ഇല്ലാതെ തന്നെ നൂറു കണക്കിന് സഹായ അപേക്ഷകള്‍ അപേക്ഷകരുടെ അവസാന ആശ്രയമെന്ന നിലയില്‍ തന്നെ ചാരിറ്റിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു എന്നത് കൊണ്ടാണ്. നമ്മുടെ ചുറ്റുമുള്ളവരുടെ ജീവിത സാഹചര്യങ്ങളില്‍ കോവിഡ് വരുത്തിയ ആഘാതമെന്ത് മാത്രമാണ് എന്ന് ഈ അപേക്ഷകളിലൂടെ കണ്ണോടിച്ചാല്‍ മാത്രം മനസിലാകും അങ്ങേയറ്റത്തെ വിശ്വസ്തതയോടെ, തികച്ചും  സുതാര്യമായും കാര്യക്ഷമമായും സംഭാവനയായി ലഭിക്കുന്ന മുഴുവന്‍ തുകയും സമയബന്ധിതമായി അര്‍ഹരായ അപേക്ഷകരിലേയ്ക്ക് നേരിട്ട് എത്തിക്കും, അര്‍ഹരായവരെ പരിഗണിക്കുന്നതില്‍ ഒരു ഉപേക്ഷയും വരുത്തില്ലായെന്ന ബ്രിട്ടീഷ് മലയാളി വായനക്കാരുടെ വിശ്വാസവും സ്‌നേഹവും ആണ് ഈ അപേക്ഷകളുടെ ഒഴുക്കിനു പിന്നില്‍.

ഒന്നിനൊന്നു ദൈന്യത നിറഞ്ഞ ഈ അപേക്ഷകളില്‍ നിന്ന് ചിലതു മാത്രം തിരഞ്ഞെടുക്കുക എന്നതാണ് ഈ കോവിഡ് കാലത്തെ അപ്പീലുകളില്‍ ട്രസ്റ്റികള്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളി. അഞ്ചോ ആറോ അപേക്ഷകള്‍ മാത്രം പരിഗണിക്കുന്ന മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ഈ കഴിഞ്ഞ ക്രിസ്തുമസ് ന്യൂ ഇയര്‍ അപ്പീലിലും നിലവിലെ ഈസ്റ്റര്‍ വിഷു അപ്പീലിലും കൂടുതല്‍ അപേക്ഷകരെ നിങ്ങളുടെ മുന്‍പില്‍ എത്തിക്കേണ്ടി വന്നതും നാള്‍ തോറും നമ്മുടെ ചുറ്റിലും നിരാലംബരുടെ എണ്ണം വര്‍ദ്ധിക്കുന്നത് കൊണ്ടാണ്. ഈ നിര്‍ഭാഗ്യ ജീവിതങ്ങളില്‍ ഒരു തരി വെളിച്ചം പകരാന്‍ മനസ്സുതുറന്നു കയ്യയച്ചു സഹായിക്കണമേ എന്നൊരപേക്ഷയാണ് നിങ്ങളുടെ മുന്‍പില്‍ വയ്ക്കുന്നത്. ഈ നോയമ്പ് കാലത്ത് നമ്മള്‍ ആത്മ രക്ഷക്കായി അനുഷ്ടിച്ച പ്രായശ്ചിത്തങ്ങള്‍ക്ക് പൂര്‍ണ്ണത ലഭിക്കുക ഒരു പക്ഷെ നമ്മള്‍ വഴി ഈ അശരണരുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിയുമ്പോള്‍ ആയിരിക്കും.

ഈ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ ദയവായി താഴെ നല്‍കിയിരിക്കുന്ന വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കുക. തികച്ചു സുതാര്യമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി പണം നല്‍കുന്നവര്‍ ഗിഫ്റ്റ് എയ്ഡ് ടിക് ചെയ്യാന്‍ മറക്കരുത്. ഇതിലൂടെ നിങ്ങള്‍ നല്‍കുന്ന ഓരോ പൗണ്ടിനും എച്ച്എംആര്‍സി ഗിഫ്റ്റ് എയ്ഡ് ആയി 25 പെന്‍സ് തിരികെ ചാരിറ്റിക്ക് നല്‍കും. നിങ്ങള്‍ ചാരിറ്റിക്ക് നല്‍കുന്ന പണത്തിന്  ഇതിനോടകം നികുതി നിങ്ങള്‍ അടച്ചിട്ടുള്ളത് കൊണ്ടാണ് എച്ച്എംആര്‍സി ഈ തുക ഗിഫ്റ്റ് എയ്ഡ് ആയി തിരികെ നല്‍കുന്നത്. ആ തുക കൂടി അര്‍ഹരുടെ കൈകളില്‍ തന്നെ എത്തുന്നതായിരിക്കും. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട്  വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Easter- Vishu 2021 Appeal
IBAN Number: GB70MIDL40470872314320

ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ (02-04-2021) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category